• HOME
  • »
  • NEWS
  • »
  • india
  • »
  • മധ്യപ്രദേശില്‍ 'കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാന്‍ നിർണായക പങ്കുവഹിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി': കൈലാഷ് വിജയവര്‍ഗ്ഗീയ

മധ്യപ്രദേശില്‍ 'കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാന്‍ നിർണായക പങ്കുവഹിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി': കൈലാഷ് വിജയവര്‍ഗ്ഗീയ

ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ ഒരു സർക്കാറിനെ ഭരണഘടനാവിരുദ്ധ മാര്‍ഗങ്ങളിലൂടെ മോദി താഴെയിറക്കി എന്നാണ് കോൺഗ്രസ് ആരോപണം.

  • Last Updated :
  • Share this:
    ഭോപ്പാൽ: മധ്യപ്രദേശിൽ കമൽനാഥിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ സുപ്രധാന പങ്കുവഹിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് വെളിപ്പെടുത്തൽ. ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവര്‍ഗീയ ആണ് ഒരു പൊതുചടങ്ങിനിടെ ഇക്കാര്യം പരസ്യമായി അറിയിച്ചത്.

    യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണച്ച് 22 കോൺഗ്രസ് എംഎല്‍എമാർ കൂറുമാറിയതോടെയാണ് മധ്യപ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. എംഎല്‍എമാർ വിട്ടുപോയതോടെ കമൽനാഥ് സർക്കാർ ന്യൂനപക്ഷമായി ചുരുങ്ങുകയും ബിജെപി സംസ്ഥാനത്ത് അധികാരമേൽക്കുകയും ചെയ്തിരുന്നു. പിന്നീട് ബിജെപിയിൽ ചേര്‍ന്ന സിന്ധ്യ, നിലവിൽ രാജ്യസഭാംഗമാണ്. വൻ വിവാദങ്ങൾ സൃഷ്ടിച്ച ഈ രാഷ്ട്രീയ അട്ടിമറിക്ക് പിന്നിൽ പ്രധാനമന്ത്രി മോദിയാണെന്ന വെളിപ്പെടുത്താലാണ് ഇപ്പോൾ ബിജെപി നേതാവ് തന്നെ നടത്തിയിരിക്കുന്നത്.

    Also Read-കഴുതച്ചാണകം ഉപയോഗിച്ച് മുളകുപൊടിയും മല്ലിപ്പൊടിയും; യുപിയിൽ വ്യാജ സുഗന്ധവ്യഞ്ജന ഫാക്ടറി പൂട്ടിച്ച് പൊലീസ്

    'ആരോടും പറയണ്ട.. ഇതുവരെ ഞാനും ആരോടും പറഞ്ഞിട്ടില്ല. ഈ വേദിയിലാണ് ഇക്കാര്യം ഞാൻ ആദ്യമായി പരസ്യപ്പെടുത്താൻ പോകുന്നത്. കമല്‍നാഥ് സർക്കാറിനെ വലിച്ച് താഴെയിടാൻ ആരെങ്കിലും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെങ്കിൽ അത് നരേന്ദ്ര മോദിയാണ് അല്ലാതെ ധർമേന്ദ്ര പ്രധാൻ അല്ല' എന്നായിരുന്നു വിജയവർഗീയയുടെ വാക്കുകൾ എന്നാണ് എൻഡിറ്റിവി റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്രമന്ത്രിയായ ധര്‍മേന്ദ്ര പ്രധാൻ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി നേതാവിന്‍റെ പ്രതികരണം.



    കോൺഗ്രസ് സർക്കാരിന്‍റെ പതനത്തിന് ചുക്കാൻ പിടിച്ചത് കേന്ദ്രനേതൃത്വമാണെന്ന സൂചന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നേരത്തെ പാർട്ടി പ്രവർത്തകർക്ക് നൽകിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തി. ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ ഒരു സർക്കാറിനെ ഭരണഘടനാവിരുദ്ധ മാര്‍ഗങ്ങളിലൂടെ മോദി താഴെയിറക്കി എന്നാണ് കോൺഗ്രസ് ആരോപണം.



    ഇക്കാര്യം കോണ്‍ഗ്രസ് ആദ്യം മുതൽ തന്നെ പറയുന്നുണ്ട്. എന്നാൽ പാർട്ടിയിലെ ആഭ്യന്തര കലഹമാണ് കമൽനാഥ് സർക്കാരിന്‍റെ പതനത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് കോൺഗ്രസിനെ കുറ്റപ്പെടുത്തുകയാണ് ബിജെപി ചെയ്തിരുന്നത്. ഇപ്പോൾ അവരുടെ ജനറൽ സെക്രട്ടറി തന്നെ സത്യം വ്യക്തമാക്കി തന്നിരിക്കുകയാണ്' എന്നാണ് കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജ അറിയിച്ചത്.
    Published by:Asha Sulfiker
    First published: