• HOME
  • »
  • NEWS
  • »
  • india
  • »
  • ശരദ് പവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്‌; BJP നേതാവിന്റെ കരണത്തടിച്ച് NCP പ്രവർത്തകൻ - വീഡിയോ

ശരദ് പവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്‌; BJP നേതാവിന്റെ കരണത്തടിച്ച് NCP പ്രവർത്തകൻ - വീഡിയോ

വിനായക് അംബേദ്കറുമായി വാഗ്വാദം നടത്തുന്നതിനിടെയുള്ള വാഗ്വാദത്തിനിടെയായിരുന്നു എൻസിപി പ്രവർത്തകൻ അദ്ദേഹത്തിന്റെ കരണത്തടിച്ചത്

 (Image: @Chandrakant Patil/Twitter)

(Image: @Chandrakant Patil/Twitter)

  • Share this:
    മുംബൈ: എൻസിപി (NCP) അധ്യക്ഷൻ ശരദ് പവാറിനെതിരെ (Sharad Pawar) സമൂഹ മാധ്യമത്തിൽ അപകീര്‍ത്തികരമായ പോസ്റ്റിട്ടെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ (Maharashtra) ബിജെപി (BJP) നേതാവിന്റെ കരണത്തടിച്ച് എൻസിപി (NCP) പ്രവർത്തകൻ. ക്യാമറയിൽ റെക്കോർഡ് ചെയ്യപ്പെട്ട സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ബിജെപി മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലാണ് പുറത്തുവിട്ടത്. ബിജെപി നേതാവ് വിനായക് അംബേദ്കറിനാണ് എൻസിപി പ്രവർത്തകന്റെ മർദനമേറ്റത്.

    വിനായക് അംബേദ്കറുമായി എൻസിപി പ്രവർത്തകൻ വാക്കേറ്റത്തിൽ ഏർപ്പെടുകയും ഇത് അതിരുകടക്കുകയും തുടർന്ന് എൻസിപി പ്രവർത്തകൻ വിനായകിന്റെ കരണത്തടിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിനായക് അംബേദ്കർ പുണെ പോലീസിൽ പരാതി നല്‍കി. സമൂഹ മാധ്യത്തിലെ കുറിപ്പിന്റെ പേരിൽ താൻ മാപ്പ് പറയണമെന്ന് എൻസിപി എംപി ഗിരിഷ് ബപത് ആവശ്യപ്പെട്ടതായും അംബേദ്കർ ആരോപിച്ചു.

    അക്രമത്തെ ശക്തമായി അപലപിക്കുന്നതായി ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു. 'ബിജെപിയുടെ മഹാരാഷ്ട്ര പ്രദേശ് വക്താവായ വിനായക് അംബേദ്കറെ എൻസിപിയുടെ ഒരു കൂട്ടം ഗുണ്ടകൾ ആക്രമിച്ചു. ബിജെപിയുടെ പ്രതിനിധിയെന്ന നിലയിൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. എൻസിപിയുടെ ഗുണ്ടകള്‍ക്കെതിരെ എത്രയും വേഗം നടപടിയെടുക്കണ൦.' - പാട്ടീൽ ആവശ്യപ്പെട്ടു.



    Also read- NCP നേതാവ് ശരദ് പവാറിനെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റ്; നടി കേതകി ചിതലെ റിമാൻഡിൽ

    നേരത്തെ, ശരദ് പവാറിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റ് പങ്കുവച്ചതിന്റെ പേരിൽ മറാത്തി നടി കേതകി ചിറ്റാലെ, വിദ്യാർഥിയായ നിഖിൽ ബാംറെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരെ മെയ് 18 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
    Published by:Naveen
    First published: