ഇന്റർഫേസ് /വാർത്ത /India / Sushil modi| 'നിതീഷിന് ഉപരാഷ്ട്രപതിയാകാൻ അതിമോഹം; നിരസിച്ചപ്പോൾ സഖ്യം അവസാനിപ്പിച്ചു'; BJP നേതാവ് സുശീൽ മോദി

Sushil modi| 'നിതീഷിന് ഉപരാഷ്ട്രപതിയാകാൻ അതിമോഹം; നിരസിച്ചപ്പോൾ സഖ്യം അവസാനിപ്പിച്ചു'; BJP നേതാവ് സുശീൽ മോദി

നിതീഷ് കുമാറിന് ഉപരാഷ്ട്രപതിയാകാൻ അതിമോഹമുണ്ടായിരുന്നുവെന്നും അത് നിരസിച്ചപ്പോൾ ബിഹാറിലെ സഖ്യം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും സുശീൽ മോദി ന്യൂസ് 18നോട് പറഞ്ഞു.

നിതീഷ് കുമാറിന് ഉപരാഷ്ട്രപതിയാകാൻ അതിമോഹമുണ്ടായിരുന്നുവെന്നും അത് നിരസിച്ചപ്പോൾ ബിഹാറിലെ സഖ്യം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും സുശീൽ മോദി ന്യൂസ് 18നോട് പറഞ്ഞു.

നിതീഷ് കുമാറിന് ഉപരാഷ്ട്രപതിയാകാൻ അതിമോഹമുണ്ടായിരുന്നുവെന്നും അത് നിരസിച്ചപ്പോൾ ബിഹാറിലെ സഖ്യം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും സുശീൽ മോദി ന്യൂസ് 18നോട് പറഞ്ഞു.

  • Share this:

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ബിജെപി നേതാവ് സുശീൽ മോദി. നിതീഷ് കുമാറിന് ഉപരാഷ്ട്രപതിയാകാൻ അതിമോഹമുണ്ടായിരുന്നുവെന്നും അത് നിരസിച്ചപ്പോൾ ബിഹാറിലെ സഖ്യം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും സുശീൽ മോദി ന്യൂസ് 18നോട് പറഞ്ഞു.

Also Read- ഏറ്റവും വലിയ കക്ഷിയുടെ നേതാവല്ലാതെ 8 തവണ മുഖ്യമന്ത്രിക്കസേരയിൽ: നിതീഷിന്റെ 8 കാര്യങ്ങൾ

നിതീഷ് കുമാറിനെ ഉപരാഷ്ട്രപതിയാക്കണമെന്നും ഞാൻ ( സുശീൽ മോദി) ബിഹാറിൽ ഭരിക്കണമെന്നും ആവശ്യപ്പെട്ട് ജെഡിയു നേതാക്കൾ തന്നെ സമീപിച്ചിരുന്നു എന്ന് സുശീൽ മോദി പറഞ്ഞു.

Also Read- എട്ടാം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ് നിതീഷ് കുമാര്‍; തേജസ്വി ഉപമുഖ്യമന്ത്രി

അമിത് ഷാ നിതീഷിനോട് രണ്ടു തവണ സംസാരിച്ചിരുന്നു. ഗൂഢാലോചനയെ കുറിച്ച് ലല്ലൻ സിങ് പറഞ്ഞപ്പോഴും അമിത് ഷാ നിതീഷിനോട് സംസാരിച്ചിരുന്നു. നിങ്ങള്‍ക്ക് ഗിരിരാജ് സിങ് ഉള്ളതുപോലെ ജെഡിയുവിൽ ലല്ലൻ സിങ് ഉണ്ടെന്ന് പറഞ്ഞ് അവയെല്ലാം തള്ളിക്കളയുകയായിരുന്നു- സുശീൽ മോദി പറയുന്നു.

Also Read- ചിരാഗിൻെറ ഉദയം, ജാതി സെൻസസിനോടുള്ള കേന്ദ്രത്തിൻെറ എതിർപ്പ്; നിതീഷ് ബിജെപിയോട് ഇടഞ്ഞതിനു പിന്നിൽ?

നിതീഷിനെ ഉപരാഷ്ട്രപതിയാക്കണമെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായി ഒരു ബിജെപി നേതാവിനോട് ആവശ്യപ്പെട്ടുവെന്നും സുശീൽ മോദി പറഞ്ഞു. പ്രധാനമന്ത്രിയും നിതീഷ് കുമാറുമായി ബന്ധപ്പെട്ടിരുന്നു.

Also Read - '2017ല്‍ നടന്നത് മറക്കാം': പുതിയ അധ്യായമെന്ന് തേജസ്വി യാദവ്; നിതീഷ് കുമാര്‍ ബിഹാറിനെ വഞ്ചിച്ചെന്ന് ബിജെപി

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആത്യന്തിക ലക്ഷ്യം ലാലു പ്രസാദിന്റെ ആർജെഡിയെ തകർക്കുക എന്നതാണെന്ന് ബിജെപിയുടെ ബിഹാർ പ്രസിഡന്റ് സഞ്ജയ് ജയ്‌സ്വാളും പറഞ്ഞു. ബിജെപി ബന്ധം വിച്ഛേദിച്ച് ആർ ജെഡി സഖ്യമുണ്ടാക്കിയ നിതീഷ് ബിജെപിക്ക് ഒരു വെല്ലുവിളിയും അല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ആർജെഡി നേതാക്കൾക്കെതിരെയുള്ള കേസുകളെ കുറിച്ച് അറിയാൻ നിതീഷിന് താൽപ്പര്യമുണ്ടായിരുന്നുവെന്നും ലാലു പ്രസാദിന്റെ മുൻ സഹായി ഭോലാ യാദവിന്റെ അറസ്റ്റോടെ, ആർജെഡിയെ തകർക്കാനുള്ള ശരിയായ സമയമാണിതെന്ന് മുഖ്യമന്ത്രി കരുതുന്നതായും ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ജയ്‌സ്വാൾ പറഞ്ഞു. നേതൃത്വം ഇല്ലാതായാൽ ആർജെഡി വോട്ടർമാർ ജെഡിയുവിലേക്ക് വരുമെന്ന് നിതീഷ് കരുതുന്നതായും അദ്ദേഹം പറഞ്ഞു

First published:

Tags: Bihar, Bjp, JDU, Nitish Kumar, RJD, Tejashwi Yadav