ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യാവർദ്ധനവിന് ബോളിവുഡ് താരം ആമിർ ഖാനെ പോലുള്ളവരാണ് കാരണമെന്ന് ബി ജെ പി എം പി സുധീർ ഗുപ്ത. ലോകജനസംഖ്യാ ദിനത്തിൽ ആയിരുന്നു ബി ജെ പി എം പിയുടെ വിവാദ പരാമർശം. മധ്യപ്രദേശിലെ മന്ദ്സൗറിൽ നിന്നുള്ള എം പിയാണ് സുധീർ ഗുപ്ത.
രാജ്യത്തെ ജനസംഖ്യാ വർദ്ധനവിന് കാരണം ആമിർ ഖാനെ പോലെയുള്ളവരാണ്. അദ്ദേഹം ആദ്യഭാര്യയെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചു. ഇപ്പോൾ, അവരെയും ഉപേക്ഷിച്ച് മൂന്നാമതൊരാളെ തിരയുന്നു. ഭാര്യമാരിൽ നിന്നും മൂന്ന് കുട്ടികളുണ്ടെന്നും ഇതിനെക്കുറിച്ചൊന്നും അവർ ബോധവാന്മാരാകുന്നില്ലെന്നും പറഞ്ഞ സുധീർ ഗുപ്ത ഇതാണോ ഇന്ത്യ ലോകത്തിനു നൽകുന്ന സന്ദേശമെന്നും സുധീർ ഗുപ്ത പറഞ്ഞു.
കശ്മീരി പണ്ഡിറ്റ് സ്ത്രീകളുടെ അന്ത്യകർമ്മങ്ങൾ ചെയ്ത് കുൽഗാമിലെ മുസ്ലിങ്ങൾ
രാജ്യത്തെ ജനസംഖ്യ 140 കോടിയിലേക്ക് അടുക്കുമ്പോൾ ഇന്ത്യയുടെ ഭൂപ്രകൃതി ഒരിഞ്ച് പോലും വർദ്ധിക്കുന്നില്ല. ഇത് അത്ര നല്ല വാർത്ത അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസമാണ് ആമിർ ഖാനും ഭാര്യ കിരൺ റാവുവും വിവാഹമോചിതരാകുന്നുവെന്ന് അറിയിച്ചത്.
പതിനഞ്ചു വർഷത്തെ വിവാഹജീവിതത്തിന് ഒടുവിലാണ് ആമിർ ഖാനും കിരൺ റാവുവും വിവാഹ മോചിതരാകുന്നുവെന്ന് അറിയിച്ചത്. റീന ദത്തയുമായുള്ള പതിനാറു വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിർ കിരൺ റാവുവിനെ വിവാഹം കഴിക്കുന്നത്. 'രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് പിന്നിൽ ആമിർ ഖാനെപ്പോലുള്ളവർക്ക് പങ്കുണ്ടെന്നത് നിർഭാഗ്യകരമാണ്,' - ഗുപ്ത പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2021 - 2030ലെ സംസ്ഥാനത്തെ പുതിയ ജനസംഖ്യ നയം പുറത്തിറക്കിയപ്പോൾ ലോക ജനസംഖ്യ ദിനത്തിൽ ഇന്ത്യയിലെ ജനസംഖ്യയെക്കുറിച്ചുള്ള ചർച്ചയുടെ പശ്ചാത്തലത്തിലാണ് ഗുപ്തയുടെ അഭിപ്രായങ്ങൾ വന്നത്.
'നമ്മളിപ്പോഴും ക്യൂബൻ മികവൊക്കെ തളളി അത്ഭുതമരുന്ന് വരുന്നതും കാത്തിരിപ്പാണ്'; സന്ദീപ് ജി വാര്യർ
കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഇന്ത്യയുടെ പ്രദേശം വികസിച്ചിട്ടില്ലെന്നും എന്നാൽ ജനസംഖ്യ വർദ്ധിച്ചതായും ഇത് രാജ്യത്തിന് നല്ലതല്ലെന്നും ഗുപ്ത പറഞ്ഞു. 'ഒരു ദിവസം നമ്മൾ ഇതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരുമെന്ന് വ്യക്തമാണ്. ഇന്ത്യയുടെ പ്രദേശം വികസിച്ചിട്ടില്ലെങ്കിലും ജനസംഖ്യ 140 കോടിയിലെത്തി. ഇത് ആഘോഷിക്കാനോ അഭിനന്ദിക്കാനോ ഉള്ള ഒന്നല്ല,' - ഗുപ്ത പറഞ്ഞു. പുരോഗമനപരമായ സമീപനവും ജനസംഖ്യാ നിയന്ത്രണത്തിനായി കർശന നടപടികളും സുധീർ ഗുപ്ത ആവശ്യപ്പെട്ടു.
റീന ദത്തയിൽ രണ്ട് കുട്ടികളും കിരൺ റാവുവിൽ ഒരു കുട്ടിയും ആമിർ ഖാനുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.