ലക്നൗ: ഗുണ്ടാത്തലവൻ വികാസ് ദുബെ എൻകൗണ്ടറിൽ കൊല്ലപ്പെട്ട സംഭവത്തിൽ യുപി പൊലീസിനെ അഭിനന്ദിച്ച് ബിജെപി നേതാവ് ഉമാഭാരതി. ഭഗവാൻ പരമശിവൻ തന്നെയാണ് പിശാചായ വികാസ് ദുബെയുടെ ജീവനെടുത്തത് എന്നായിരുന്നു മധ്യപ്രദേശ് മുൻ മുഖ്യമുന്ത്രി കൂടിയായ ഉമാഭാരതിയുടെ വാക്കുകൾ.
കാൻപൂരിലെ ബിക്രു വില്ലേജിൽ ഒരു റെയ്ഡിനെ എട്ട് പൊലീസുകാരെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ സൂത്രധാരനായിരുന്നു വികാസ് ദുബെ. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ഇയാളെ മധ്യപ്രദേശിലെ ഉജ്ജയനിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു. ഒരാഴ്ചത്തെ ഒളിവ് ജീവിതത്തിനൊടുവിൽ വ്യാഴാഴ്ചയാണ് ദുബെ പൊലീസ് പിടിയിലാകുന്നത്. ഉജ്ജയനിൽ നിന്നും കാൻപൂരിലേക്ക് കൊണ്ടു വരുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിനെ അഭിനന്ദിച്ചാണ് ഉമാ ഭാരതിയുടെ പ്രതികരണം.
വികാസ് ദുബെ ഉജ്ജയനിലെത്തിയതുമായി ബന്ധപ്പെട്ട് ദുരൂഹതകളുണ്ടെന്നും ഇവർ ആരോപിക്കുന്നുണ്ട്. എങ്ങനെയാണ് ഇയാൾ ഉജ്ജയിൻ വരെയെത്തിയത് ? എത്രനാളായി ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിൽ കഴിയുന്നു? സിസിറ്റിവി ദൃശ്യങ്ങൾ വഴി എളുപ്പം കണ്ടെത്താമായിരിന്നിട്ടു കൂടി എന്തുകൊണ്ട് വികാസിനെ തിരിച്ചറിയാൻ കാലതാമസമെടുത്തു? തുടങ്ങിയ സംശയങ്ങളാണ് ബിജെപി നേതാവ് ഉന്നയിക്കുന്നത്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ആഭ്യന്തര മന്ത്രി എന്നിവരുമായും ഈ വിഷയത്തിൽ സംസാരിച്ചുവെന്നും ഉമാഭാരതി വ്യക്തമാക്കി.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.