രണ്ട് വോട്ടർ ഐഡി; അരവിന്ദ് കെജ്രിവാളിന്റെ ഭാര്യയ്ക്കെതിരെ പരാതിയുമായി ബിജെപി

ഉത്തർപ്രദേശിലെ ഗാസിയാബാദ് പാർലമെന്റ് മണ്ഡലത്തിലും ചാന്ദിനി ചൗക്കിലുമാണ് സുനിതയ്ക്ക് തിരിച്ചറിയൽ കാർഡുകൾ ഉള്ളതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്

news18
Updated: April 29, 2019, 7:50 PM IST
രണ്ട് വോട്ടർ ഐഡി; അരവിന്ദ് കെജ്രിവാളിന്റെ ഭാര്യയ്ക്കെതിരെ പരാതിയുമായി ബിജെപി
arvind-kejriwal-with-wife(getty image)
  • News18
  • Last Updated: April 29, 2019, 7:50 PM IST
  • Share this:
ന്യൂഡൽഹി:ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിനെതിരെ പരാതിയുമായി ബിജെപി. സുനിതയ്ക്ക് രണ്ട് വോട്ടർ ഐഡി ഉണ്ടെന്നാരോപിച്ച് ബിജെപി ഡൽഹി വക്താവ് ഹരീഷ് ഖുറാനയാണ് പരാതി നൽകിയത്. ഡൽഹി കോടതിയിലാണ് പരാതി നൽകിയിരിക്കുന്നത്.

also read:പോളിംഗ് ദിവസം മോദി അനുകൂല മുദ്രാവാക്യം ശരീരത്തിൽ പതിപ്പിച്ചെത്തിയ നായ കസ്റ്റഡിയിൽ

ഉത്തർപ്രദേശിലെ ഗാസിയാബാദ് പാർലമെന്റ് മണ്ഡലത്തിലും ചാന്ദിനി ചൗക്കിലുമാണ് സുനിതയ്ക്ക് തിരിച്ചറിയൽ കാർഡുകൾ ഉള്ളതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ആം ആദ്മി പാർട്ടിക്ക് നേട്ടം ഉണ്ടാക്കാനായി തെരഞ്ഞെടുപ്പ് പ്രകിയകളും മാനദണ്ഡങ്ങളും പൂർണമായി അവഗണിച്ചിരിക്കുയാണെന്ന് പരാതിയിൽ ആരോപിക്കുന്നു. ഭർത്താവ് ദേശീയ കൺവീനർ ആയതിനാൽ കുറ്റാരോപിതൻ മനഃപൂർവം രണ്ട് സ്ഥലങ്ങളിലും പേര് നിലനിർത്തിയിരിക്കുന്നുവെന്നും വ്യക്തമാക്കുന്നു.

ഇതിൽ ഡൽഹി പൊലീസ് അന്വേഷണം നടത്തണമെന്നും ഖുറാന ആവശ്യപ്പെട്ടിരിക്കുന്നു. 1950ലെ ജന പ്രാതിനിധ്യ നിയമത്തിലെ 17, 31 വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാണ് പരാതിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒന്നിലധികം തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കുന്നത് ക്രിമനൽ കുറ്റമാണ്. ഒരു വർഷം തടവ് ശിക്ഷ വരെ ലഭിക്കാം. നേരത്തെ ഡൽഹിയിലെ ബിജെപി സ്ഥാനാർഥി ഗൗതം ഗംഭീറിന് രണ്ട് വോട്ടർ ഐഡി ഉണ്ടെന്ന് ആരോപിച്ച് ആംആദ്മിപരാതി നൽകിയിരുന്നു.

First published: April 29, 2019, 7:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading