നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ചൈനയെ പിന്തുണക്കുന്നയാളുടെ മകന്‍ ചൈനീസ് വൈറസ് ബാധിച്ചു മരിച്ചു'; പരിഹാസവുമായി ബിജെപി നേതാവ്

  'ചൈനയെ പിന്തുണക്കുന്നയാളുടെ മകന്‍ ചൈനീസ് വൈറസ് ബാധിച്ചു മരിച്ചു'; പരിഹാസവുമായി ബിജെപി നേതാവ്

  പ്രതിഷേധം ശക്തമായതിനെ തുടർന്ന് മിഥിലേഷ് കുമാര്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

  സീതാറാം യെച്ചൂരി

  സീതാറാം യെച്ചൂരി

  • Share this:
   ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ മരിച്ചതിനെ പരിഹസിച്ച് ബി.ജെ.പി മുൻ എം.എൽ.എ. ബി.ജെ.പി നേതാവ് മിഥിലേഷ് കുമാര്‍ തിവാരിയാണ് മരണത്തെ പരിഹസിച്ച് ട്വീറ്റ് ചെയ്തത്. 'ചൈനയെ പിന്തുണക്കുന്ന യെച്ചൂരിയുടെ മകന്‍ ചൈനീസ് വൈറസ് ബാധിച്ച മരിച്ചു' എന്നതായിരുന്നു ട്വീറ്റ്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് മിഥിലേഷ് കുമാര്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

   ബിഹാർ നിയമസഭയിലേക്ക് 2015 ല്‍ ബൈകുന്ത്പുര്‍ നിയോജകമണ്ഡലത്തില്‍ നിന്നും  മിഥിലേഷ് കുമാര്‍ തിവാരി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

   Also Read സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു

   മിഥിലേഷ് കുമാർ തിവാരിയുടെ ട്വീറ്റിനെതിരെ പ്രതിഷേധവുമായി ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ബോളിവുഡ് നടി സ്വരഭാസ്‌കര്‍ തുടങ്ങിയവർ രംഗത്തെത്തി. ഇതിനു പിന്നാലെയാണ് മിഥിലേഷ് ട്വീറ്റ് പിൻവലിച്ചത്.\

   Also Read കേന്ദ്ര സഹായത്തിന് കാത്തു നില്‍ക്കില്ല; സംസ്ഥാനം കോവിഡ് വാക്സിന്‍ വാങ്ങുമെന്ന് മുഖ്യമന്ത്രി

   "ഒരു വ്യക്തിയുടെ മകന്റെ മരണത്തില്‍ സന്തോഷിക്കാന്‍ ഒരു പ്രത്യേക വിഭാഗം ആളുകള്‍ക്കേ കഴിയൂ. പാമ്പിന് പോലും താഴെ പോകാന്‍ കഴിയാത്ത വിധം താഴ്ന്ന നിലവാരത്തില്‍ സഞ്ചരിക്കാന്‍ ബിജെപിയിലുള്ള ഒരാള്‍ക്കേ സാധിക്കൂ"- ഒമർ ട്വീറ്റ് ചെയ്തു.

   യെച്ചൂരിയുടെ മൂത്ത മകനും മാധ്യമ പ്രവർത്തകനുമായ ആശിഷ് യെച്ചൂരി വ്യാഴാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് മരിച്ചത്. കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.  രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിച്ചത്. ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ്‌ ആശിഷിനെ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശിഷിന്റെ നിര്യാണത്തിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളും അനുശോചനം അറിയിച്ചിരുന്നു.
   Published by:Aneesh Anirudhan
   First published:
   )}