HOME » NEWS » India » BJP MLA COMPARES PROTESTING FARMERS TO TERRORISTS AND THIEVES

'ചിക്കന്‍ ബിരിയാണി കഴിക്കുന്നത് പക്ഷിപ്പനി പരത്താൻ'; പ്രതിഷേധിക്കുന്ന കർഷകരെ തീവ്രവാദികളോടുപമിച്ച് ബിജെപി എംഎൽഎ

കർഷകർക്കെതിരെ ബിജെപി എംഎൽഎ ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ വിവാദവും ഉയർന്നിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: January 10, 2021, 12:34 PM IST
'ചിക്കന്‍ ബിരിയാണി കഴിക്കുന്നത് പക്ഷിപ്പനി പരത്താൻ'; പ്രതിഷേധിക്കുന്ന കർഷകരെ തീവ്രവാദികളോടുപമിച്ച് ബിജെപി എംഎൽഎ
Madan Dilawar
  • Share this:
ജയ്പുർ: കേന്ദ്രത്തിന്‍റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം തുടരുന്ന കർഷകര്‍ക്കെതിരെ കടുത്ത പ്രതികരണവുമായി ബിജെപി എംഎൽഎ. രാജാസ്ഥാന്‍ രാംഗഞ്ച് മണ്ടിയിൽ നിന്നുള്ള എംഎൽഎ മദൻ ദിലാവര്‍ ആണ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന തീവ്രവാദികളും മോഷ്ടാക്കളുമൊക്കെ ഈ പ്രതിഷേധത്തിൽ പങ്കു ചേർന്നിട്ടുണ്ടാകുമെന്നാണ് എംഎൽഎയുടെ വാദം.

Also Read-PM-Kisan Installment| പ്രക്ഷോഭം തുടരുന്നതിനിടെ ഡിസംബർ 25ന് 18,000 കോടി രൂപ കൂടി കർഷകരിലേക്ക്

കള്ളന്മാരോ തീവ്രവാദികളോ മോഷ്ടാക്കളോ ഒക്കെ ആകാം ഇത്തരമൊരു ഒരു പ്രതിസന്ധി സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തുന്നതെന്നായിരുന്നു വാക്കുകൾ. ഇതിന് പുറമെ കർഷകർ എന്ന് പറയപ്പെടുന്ന ഇവർക്ക് രാജ്യത്തെക്കുറിച്ച് ഒരു ചിന്തയുമില്ലെന്നും മറിച്ച് പിക്നിക് വന്ന പോലെ നല്ല ഭക്ഷണങ്ങൾ ആസ്വദിച്ച് ആഢംബരമായി കഴിയുകയാണെന്നും ആരോപിക്കുന്നു. പ്രതിഷേധ വേദിയിൽ കർഷകരുടെ ഭക്ഷണരീതി ഉൾപ്പെടെയുള്ളവയെ കടുത്ത രീതിയില്‍ വിമർശിച്ച അദ്ദേഹം, കർഷകർ ചിക്കൻ ബിരിയാണി കഴിക്കുന്നത് ദേശവ്യാപകമായി പക്ഷിപ്പനി പരത്തുന്നതിന് കാരണമാകുമെന്നാണ് ആരോപിക്കുന്നത്.

Also Read-കർഷക സമരം; പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുന്നതിൽ പുരോഗതി കാണുന്നില്ലെന്ന് സുപ്രീംകോടതി

'രാജ്യത്തെക്കുറിച്ചോ ജനങ്ങളോ കുറിച്ചോ അവർ ചിന്തിക്കാതെ പിക്നിക്കിന് വന്നപോലെയാണ് അവര്‍ കഴിയുന്നത്.ബിരിയാണി ആസ്വദിക്കുന്നു. ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നു. എല്ലാ രീതിയിലും അവർ അവിടെ ആസ്വദിക്കുകയാണ്. അവർ അവരുടെ രൂപം ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ധാരാളം തീവ്രവാദികൾ അവർക്കിടയിലുണ്ടാകാം. കള്ളന്മാരും കൊള്ളക്കാരും ഉണ്ടാകാം. അവർ കര്‍ഷകരുടെ ശത്രുക്കളുമാകാം. ഇവരെ അഭ്യർഥനയിലൂടെയോ അല്ലെങ്കിൽ സേനകളുടെ സഹായത്തോടെയോ ഒഴിപ്പിച്ചില്ലെങ്കിൽ രാജ്യത്ത് പക്ഷിപ്പനി പടർന്നു പിടിച്ചേക്കാമെന്നും സംശയിക്കുന്നു' എംഎൽഎ പറയുന്നു.



കർഷകർക്കെതിരെ ബിജെപി എംഎൽഎ ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ വിവാദവും ഉയർന്നിട്ടുണ്ട്. ബിജെപിയുടെ ചിന്താരീതിയുടെ പ്രതിഫലനമാണ് ദിലാവറിന്‍റെ വാക്കുകളിൽ കണ്ടതെന്നാണ് രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോസ്താര പ്രതികരിച്ചത്.

'ഭക്ഷണം പ്രധാനം ചെയ്യുന്ന നിങ്ങൾക്ക് ഭക്ഷണം നൽകുന്ന ആളുകളുടെ പ്രതിഷേധത്തെയാണോ നിങ്ങൾ പിക്നിക് എന്നാണോ വിളിക്കുന്നത്.? പക്ഷിപ്പനിക്ക് ഉത്തരവാദികളെന്ന് വിളിക്കുന്നത്? ബിജെപി എംഎൽഎയുടെ പ്രസ്താവനകളെ ലജ്ജാകരം എന്നു വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് ട്വീറ്റ് ചെയ്തു.
Published by: Asha Sulfiker
First published: January 10, 2021, 12:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories