• HOME
  • »
  • NEWS
  • »
  • india
  • »
  • 'പ്രവാചക നിന്ദ'; തെലങ്കാനയിൽ ബിജെപി എംഎൽഎ അറസ്റ്റിൽ

'പ്രവാചക നിന്ദ'; തെലങ്കാനയിൽ ബിജെപി എംഎൽഎ അറസ്റ്റിൽ

രാജാസിംഗിനെതിരെ ചൊവ്വാഴ്ച പുലർച്ചെ മുതൽ ഹൈദരാബാദിൽ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നുവരികയാണ്

  • Last Updated :
  • Share this:
    ഹൈദരബാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ പരാമർശം നടത്തിയ ബിജെപി എംഎല്‍എ അറസ്റ്റില്‍. തെലങ്കാനയിലെ ഗോഷാമഹല്‍ എംഎല്‍എ ടി രാജാ സിങ്ങിനെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. രാജാസിംഗിനെതിരെ ചൊവ്വാഴ്ച പുലർച്ചെ മുതൽ ഹൈദരാബാദിൽ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നുവരികയാണ്.

    ഹൈദരാബാദിലെ ഓൾഡ് സിറ്റി ഏരിയയിൽ നിന്ന് ചെറിയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഹൈദരാബാദ് പോലീസ് കമ്മീഷണർ സിവി ആനന്ദിന്റെ ഓഫീസിന് പുറത്ത് പ്രതിഷേധ പ്രകടനങ്ങളും നടന്നു.

    10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ഓഗസ്റ്റ് 20 ന് ഹൈദരാബാദിൽ നടത്തിയ ഒരു പരിപാടിയുടെ പേരിൽ ഹാസ്യനടൻ മുനവർ ഫാറൂഖിയെ രാജാ സിംഗ് ആക്ഷേപിച്ചിരുന്നു. ഫാറൂഖി ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് സിംഗ് പരിപാടി തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പരിപാടിക്ക് മുമ്പ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

    ഇന്ത്യൻ ശിക്ഷാനിയമത്തിലെ 295, 505, 153 എ വകുപ്പുകൾ പ്രകാരം പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും ബിജെപി എംഎൽഎയ്‌ക്കെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തിരുന്നു.

    Also Read- News 18 Exclusive | റഷ്യയിൽ പിടിയിലായ ഐസിസ് ചാവേർ ലക്ഷ്യമിട്ടത് നൂപുർ ശർമയെയെന്ന് രഹസ്യാന്വേഷണ ഏജന്‍സികൾ

    “നഗരത്തിൽ ക്രമസമാധാനം പാലിക്കാൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. രാജാ സിംഗിനെതിരെ കർശന നടപടിയെടുക്കുമെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു. ഹൈദരാബാദ് കമ്മീഷണറേറ്റിന് കീഴിലുള്ള വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്ന് ഞങ്ങൾക്ക് ഇയാൾക്കെതിരെ ഒന്നിലധികം പരാതികൾ ലഭിച്ചിട്ടുണ്ട്,” ഡിസിപി സൗത്ത് സോൺ പി സായ് ചൈതന്യ പറഞ്ഞു.

    ഒരു ടെലിവിഷൻ സംവാദത്തിൽ സമാന അപകീർത്തികരമായ പ്രസ്താവനകൾ ബിജെപി മുൻ വക്താവായ നൂപുർ ശർമ നടത്തിയത് വലിയതോതിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ സംഭവത്തെത്തുടർന്ന് നൂപൂർ ശർമ്മയെ ബിജെപി സസ്‌പെൻഡ് ചെയ്തിരുന്നു.
    Published by:Anuraj GR
    First published: