• HOME
  • »
  • NEWS
  • »
  • india
  • »
  • BJP MLA RECOMMENDS DRINKING COW URINE TO STOP COVID SPREAD

'കോവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രം കുടിക്കൂ'; ഉത്തർപ്രദേശ് ബിജെപി എം എൽ എ

കോവിഡിനെ മാത്രമല്ല ഹൃദ്രോഗത്തെ വരെ ചെറുക്കാൻ ഇതിന് കഴിയുമെന്നാണ് സുരേന്ദ്രയുടെ കണ്ടെത്തൽ.

സുരേന്ദ്ര സിംഗ്

സുരേന്ദ്ര സിംഗ്

  • News18
  • Last Updated :
  • Share this:
    ലഖ്നൗ: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായി വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. പലരും ഓക്സിജൻ കിട്ടാതെയും ആവശ്യത്തിന് ചികിത്സ കിട്ടാതെയും മരിച്ചു വീഴുകയാണ്. ഇതിനിടയിലാണ് കോവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രം കുടിക്കാൻ ഒരു ബി ജെ പി എം എൽ എ ആഹ്വാനം ചെയ്തിരിക്കുന്നത്.

    ഉത്തർ പ്രദേശിലെ ബല്ലിയ ജില്ലയിലെ ബൈരിയ നിയോജക മണ്ഡലത്തിലെ എം എൽ എ ആയ സുരേന്ദ്ര സിംഗ് ആണ് ഇക്കാര്യം പറഞ്ഞത്. ഗോമൂത്രം എങ്ങനെ കുടിക്കണമെന്ന് സ്വയം കാണിച്ചു തരുന്ന സുരേന്ദ്ര സിങ്ങിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി.

    കോവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രത്തിന് കഴിയുമെന്നാണ് സുരേന്ദ്ര സിങ് പറയുന്നത്. ദിവസവും 18 മണിക്കൂർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന താൻ ഊർജസ്വലനായി ഇരിക്കുന്നതിന്റെ രഹസ്യം ഗോമൂത്രമാണെന്നാണ് എം എൽ എയുടെ അവകാശവാദം.

    ഗോമൂത്രം എങ്ങനെയാണ് കുടിക്കേണ്ടതെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ അദ്ദേഹം വിശദികരിക്കുന്നുണ്ട്.

    BJP Baliya MLA surendra singh is advising people to have Gaumutra (Cow Urine ) for Corona treatment #Corona #मोदी_इस्तीफा_दो #Coronil pic.twitter.com/LPC8p35QDh



    രാവിലെ എഴുന്നേറ്റതിനു ശേഷം വെറും വയറ്റിൽ രണ്ടോ മൂന്നോ സ്പൂൺ ഗോമൂത്രം വെള്ളം ചേർത്ത് കുടിക്കണമെന്നാണ് സുരേന്ദ്ര സിങ് പറയുന്നത്. ഗോമൂത്രം കുടിച്ചതിനു ശേഷം അരമണിക്കൂർ വേറൊന്നും കഴിക്കരുതെന്നും അദ്ദേഹം പറയുന്നു.

    കോവിഡിനെ മാത്രമല്ല ഹൃദ്രോഗത്തെ വരെ ചെറുക്കാൻ ഇതിന് കഴിയുമെന്നാണ് സുരേന്ദ്രയുടെ കണ്ടെത്തൽ.

    'നന്മമരം ആന' | വാഴത്തോട്ടം ആക്രമിച്ച കാട്ടാനക്കൂട്ടം കിളിക്കൂട് ഉണ്ടായിരുന്ന വാഴയെ തൊട്ടില്ല

    തന്റെ വീഡിയോ ലോകം മുഴുവൻ പ്രചരിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്. അങ്ങനെ കോവിഡിൽ നിന്ന് എല്ലാവരും മുക്തി നേടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. എന്നാൽ, സുരേന്ദ്ര സിംഗിന്റെ ഈ വീഡിയോയ്ക്ക് എതിരെ കനത്ത വിമർശനമാണ് ഉയരുന്നത്.

    സ്ഥാപനത്തിൽ എത്തുന്ന സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വീഡിയോ; ജ്യോതിഷി അറസ്റ്റിൽ

    അതേസമയം, ഇന്ത്യയിൽ കോവിഡ് മരണ നിരക്കിൽ റെക്കോർഡ് വർധനവ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ 4,187 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2.38 ലക്ഷമായി.

    COVID 19 | PM കെയർ ഫണ്ടിൽ നിന്നും ഒന്നരക്കോടി ലഭിച്ചു; തൃശൂർ മെഡിക്കൽ കോളേജിൽ ഓക്സിജൻ ഉല്പാദനം തുടങ്ങി

    ഇന്നലെ റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് രോഗികളുടെ എണ്ണം 4,01,078 ആണ്. തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്ത് പ്രതിദിന കോവിഡ് കേസ് നാല് ലക്ഷം കടക്കുന്നത്. അതേസമയം, രണ്ട് ദിവസമായി കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് കാണുന്നതും ആശ്വാസകരമാണ്. വ്യാഴാഴ്ച്ച 4.12 ലക്ഷമായിരുന്നു കോവിഡ് രോഗികൾ. വെള്ളിയാഴ്ച്ച 4.14 ലക്ഷവുമായിരുന്നു.
    Published by:Joys Joy
    First published:
    )}