ന്യൂഡല്‍ഹി: രാജ്യസഭയില്‍ പൊട്ടിക്കരഞ്ഞ് ബിജെപി(BJP) എംപി രൂപാ ഗാംഗുലി. പശ്ചിമ ബംഗാളിലെ ബിര്‍ഭൂം കൂട്ടക്കൊലയെക്കുറിച്ച്(Birbhum Massacre) സംസാരിക്കവേയായിരുന്നു ബിജെപി എപി പൊട്ടിക്കരഞ്ഞത്. സംസ്ഥാനത്ത് ഇനി ജീവിക്കാനാകില്ല-മഹാഭാരതം പരമ്പരയില്‍ ദ്രൗപതിയുടെ വേഷം ചെയ്ത രൂപ പറഞ്ഞു.
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് രൂപാ ഗാംഗുലി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കൂട്ടക്കൊലകള്‍ അരങ്ങേറുകയാണെന്നും ജനങ്ങള്‍ ഓടിരക്ഷപ്പെടുകയാണെന്നും എംപി രാജ്യസഭയില്‍ പറഞ്ഞു. ബീര്‍ഭൂമിലെ ബോഗ്ത്തൂയി ഗ്രാമത്തിലുണ്ടായ രാഷ്ട്രീയ കലാപത്തില്‍ എട്ടോളം പേരെ തീവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
സ്ഥലത്തെ പഞ്ചായത്ത് പ്രധാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഭാദു ഷെയ്ഖിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് ഗ്രാമത്തില്‍ കലാപമുണ്ടായത്. അജ്ഞാത സംഘം നടത്തതിയ ബോംബെറിലാണ് ഭാദു ഷെയ്ഖ് കൊലപ്പെട്ടത്. കൊലപാതകത്തെ തുടര്‍ന്ന് പ്രകോപിതരായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിടുകള്‍ക്ക് തീവെക്കുകയായിരുന്നു.
#WATCH | BJP MP Roopa Ganguly broke down in Rajya Sabha over Birbhum incident, demanded President's rule in West Bengal saying, "Mass killings are happening there, people are fleeing the state... it is no more liveable..." pic.twitter.com/EKQLed8But
സംഭവവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനിരുള്‍ ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തു. കലാപത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ ഇയാള്‍ ആണോ എന്ന് പോലീസ് പരിശോധിക്കുന്നു.
കലാപകാരികള്‍ വീടുകള്‍ക്ക് തീവെച്ചപ്പോള്‍ സഹായത്തിനായി ഹുസൈനെ നാട്ടുകാര്‍ വിളിച്ചെങ്കിലും ഇയാള്‍ സഹായിച്ചില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. സംഭവം അറിയിക്കാന്‍ ഇയാള്‍ തയാറാകാതിരുന്നത് എന്തുകൊണ്ടാണെന്ന് പോലീസ് അന്വേഷിക്കും.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.