'ബിജെപി സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നു'; എം.പി രാജിവെച്ചു

news18india
Updated: December 6, 2018, 5:22 PM IST
'ബിജെപി സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നു'; എം.പി രാജിവെച്ചു
  • News18 India
  • Last Updated: December 6, 2018, 5:22 PM IST IST
  • Share this:
ന്യൂഡല്‍ഹി: ബിജെപിയിലെ പട്ടികജാതി എം.പി സാവിത്ര ഭായ് ഫൂലെ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. ബിജെപി ‘സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നു’ എന്ന് ആരോപിച്ചാണ് സാവിത്രി രാജിവെച്ചത്. ഉത്തരപ്രദേശിലെ ബ​ഹ്റാ​യി​ച്ചി​ൽ ​നി​ന്നു​ള്ള എം​പി​യാ​ണ് ഫൂ​ലെ.

നേ​ര​ത്തെ നി​ര​വ​ധി വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളി​ലൂ​ടെ വാ​ർ​ത്ത​ക​ളി​ൽ​ നി​റ​ഞ്ഞു​നി​ന്ന നേ​താ​വാ​ണ് ഫൂ​ലെ. ദ​ളി​ത​രോ​ടു പാ​ർ​ട്ടി വി​വേ​ച​നം കാ​ട്ടു​ക​യാ​ണെ​ന്നു കാ​ട്ടി നേ​ര​ത്തെ ഫു​ലെ നേ​തൃ​ത്വ​ത്തി​നെ​തി​രേ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു.

കേരളത്തിന് 3048 കോടി രൂപയുടെ അധികസഹായം

‘ദളിതനും മനുവാദികളുടെ അടിമയും ആയിരുന്നു ഹനുമാന്‍. ഒരു ദളിതനായ മനുഷ്യനായിരുന്നു ഹനുമാന്‍. ശ്രീരാമന് വേണ്ടി എല്ലാം ചെയ്തിട്ടും എന്തിനാണ് അദ്ദേഹത്തിന് വാലും നല്‍കി മുഖം ഇരുണ്ടതാക്കി മാറ്റിയത്?, ആരാധനയോടെ എല്ലാം ചെയ്തപ്പോള്‍ ശ്രീരാമന്‍ ഹനുമാനെ മനുഷ്യനാക്കി ജനിപ്പിക്കണമായിരുന്നു, പകരം ഒരു കുരങ്ങനാക്കി മാറ്റി. അപ്പോഴും ഒരു ദളിതനായിരിക്കുന്നതില്‍ അദ്ദേഹം അപമാനിക്കപ്പെട്ടു. എന്തുകൊണ്ട് നമ്മല്‍ ദളിതരെ ഒരു മനുഷ്യനായി കണക്കാക്കുന്നില്ല?,’ സാവിത്രി ചോദിച്ചു.

ഹനുമാന്‍ ആദിവാസി ദളിതനാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് വിവാദമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബിജെപി എംപിയുടെ അഭിപ്രായപ്രകടനം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading