• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മകൻ മദ്യപിച്ച് വാഹനാപകടം:രാഷ്ട്രീയം വേണ്ട;നിയമം നിയമത്തിന്റെ വഴിക്ക്; ബിജെപി എംപി

യുവാവ് മദ്യപിച്ച അവസ്ഥയിലായിരുന്നുവെന്നാണ് അപകടസമയത്ത് സമീപം ഉണ്ടായിരുന്നവർ പറയുന്നത്.

news18
Updated: August 16, 2019, 1:32 PM IST
മകൻ മദ്യപിച്ച് വാഹനാപകടം:രാഷ്ട്രീയം വേണ്ട;നിയമം  നിയമത്തിന്റെ വഴിക്ക്; ബിജെപി എംപി
roopa-ganguly
news18
Updated: August 16, 2019, 1:32 PM IST
കൊൽക്കത്ത: മദ്യപിച്ച് വാഹനമോടിച്ച് അപകടം സൃഷ്ടിച്ച് ബിജെപി എംപി രൂപാ ഗാംഗുലിയുടെ മകൻ. കഴിഞ്ഞ ദിവസമാണ് സംഭവം. എംപിയുടെ മകൻ ആകാശ് മുഖോപാധ്യായ് ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് സൗത്ത് കൊൽക്കത്തയിലെ ഒരു പ്രമുഖ ഗോൾഫ് ക്ലബിന്റെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു.

അമിതവേഗതയിൽ വരുന്ന കാർ കണ്ട് ആളുകൾ ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ആകാശ് താമസിക്കുന്ന അപ്പാർട്മെന്റിന് സമീപം തന്നെ നടന്ന അപകടത്തിൽ മതിലിന്റെ ഒരു ഭാഗം പൊളിച്ചു കൊണ്ടാണ് കാർ നിന്നത്. . ശബ്ദം കേട്ട് പുറത്തെത്തിയ ആകാശിന്റെ പിതാവ് തന്നെയാണ് കാറിനുള്ളിൽ കുടുങ്ങിപ്പോയ ആകാശിനെ പുറത്തിറക്കിയത്. തുടർന്ന് പൊലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി.

Also Read-അഞ്ച് സൈനികരെ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി പാകിസ്ഥാൻ; നിഷേധിച്ച് ഇന്ത്യ

യുവാവ് മദ്യപിച്ച അവസ്ഥയിലായിരുന്നുവെന്നാണ് അപകടസമയത്ത് സമീപം ഉണ്ടായിരുന്നവർ പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. എന്നാൽ സംഭവം രാഷ്ട്രീയ വിഷയമാക്കരുതെന്നാണ് ആകാശിന്റെ മാതാവ് രൂപാ ഗാംഗുലിയുടെ പ്രതികരണം.

'വീടിന് സമീപം വച്ച് എന്റെ മകന് ഒരു അപകടമുണ്ടായി.. ഞാൻ തന്നെ പൊലീസിനെ വിളിച്ച് നിയമപരമായ എല്ലാ നടപടികളുമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.. ഇതിൽ രാഷ്ട്രീയമോ പ്രത്യേക താത്പര്യമോ ഇല്ല.. എന്റെ മകനെ ഞാൻ സ്നേഹിക്കുന്നുണ്ട്.. അവന്റെ കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്യും.. പക്ഷെ നിയമം നിയമത്തിന്റെ വഴി സ്വീകരിക്കണം'.. എന്നാണ് വിഷയത്തിൽ പ്രതികരിച്ച് രൂപ ട്വിറ്ററിൽ കുറിച്ചത്. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല.. തെറ്റ് പൊറുക്കുകയും ഇല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തു കൊണ്ടുള്ള കുറിപ്പിൽ ഇവർ വ്യക്തമാക്കുന്നു.



 
First published: August 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...