'പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ വിഷമം കൂടി കേൾക്കൂ'; മലാല യൂസഫ്സായിയോട് ബിജെപി വനിതാ എംപി

നാൽപത് ദിവസത്തിലേറെയായി സ്കൂളിൽ പോകാൻ കഴിയാത്ത വിദ്യാർഥികളുടെ കാര്യത്തിൽ തനിക്ക് വളരെയധികം ആശങ്കയുണ്ടെന്ന് മലാല യൂസഫ്സായ് പറഞ്ഞിരുന്നു

news18
Updated: September 16, 2019, 8:30 PM IST
'പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ വിഷമം കൂടി കേൾക്കൂ'; മലാല യൂസഫ്സായിയോട് ബിജെപി വനിതാ എംപി
നാൽപത് ദിവസത്തിലേറെയായി സ്കൂളിൽ പോകാൻ കഴിയാത്ത വിദ്യാർഥികളുടെ കാര്യത്തിൽ തനിക്ക് വളരെയധികം ആശങ്കയുണ്ടെന്ന് മലാല യൂസഫ്സായ് പറഞ്ഞിരുന്നു
  • News18
  • Last Updated: September 16, 2019, 8:30 PM IST
  • Share this:
ലണ്ടൻ: കശ്മീരിൽ സമാധാനം നിലനിർത്താൻ സഹായിക്കണമെന്നും കുട്ടികൾക്ക് സ്‌കൂളിൽ പോകാനുള്ള സൗകര്യം ഒരുക്കണമെന്നും ഐക്യരാഷ്ട്രസഭയോട് അഭ്യർത്ഥനയുമായി പാകിസ്ഥാനി സമാധാന നൊബേൽ ജേതാവ് മലാല യൂസഫ്സായ്. 40 ദിവസത്തിൽ ഏറെയായി സ്‌കൂളിൽ പോകാൻ കഴിയാത്ത കശ്മീരിലെ കുട്ടികളെ കുറിച്ച് താൻ ആകുലപ്പെടുകയാണെന്നും ദിവസങ്ങളായി വീടുകൾ വിട്ട് പുറത്തിറങ്ങാൻ കഴിയാത്ത പെൺകുട്ടികളെ ഓർക്കുമ്പോൾ തനിക്ക് വിഷമമുണ്ടെന്നും മലാല വ്യക്തമാക്കി.

ട്വീറ്റുകൾ വഴിയാണ് മലാല അഭിപ്രായപ്രകടനം നടത്തിയത്. കശ്മീരിലെ പെൺകുട്ടികളുടെ സങ്കടങ്ങൾ നേരിട്ട് കേൾക്കാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ വിനിമയ ബന്ധങ്ങൾ വേർപെട്ടതിനാൽ അതിന് സാധിച്ചില്ലെന്നും മലാല സൂചിപ്പിച്ചു. #letkashmirspeak(കാശ്മീരിനെ സംസാരിക്കാൻ അനുവദിക്കുക)' എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു മലാലയുടെ ട്വീറ്റുകൾ.

Also read- ഗതാഗത ലംഘനത്തിന് കനത്ത പിഴ ചുമത്തുന്നതിനെതിരായ പ്രതിഷേധം അക്രമാസക്തം; ബൈക്കുകൾ കത്തിച്ചുതന്റെ കൗമാരത്തിൽ താലിബാന്റെ വെടിയുണ്ടകളാൽ പരിക്കേറ്റ് പാകിസ്ഥാൻ വിടേണ്ടി വന്ന മലാല ഇപ്പോൾ കഴിയുന്നത് ബ്രിട്ടനിലാണ്. അതേസമയം മലാലയുടെ അഭ്യർത്ഥനയോട് പ്രതികരിച്ചുകൊണ്ട് കർണാടക ബിജെപി എംപി ശോഭ കരന്ദ്ലജെ രംഗത്തെത്തി. 'പാകിസ്ഥാനിലെ ന്യൂനപക്ഷത്തിന്റെ വിഷമങ്ങൾ കൂടി കേൾക്കാൻ ഞാൻ നൊബേൽ ജേതാവിനോട് അഭ്യർത്ഥിക്കുകയാണ്. പാകിസ്ഥാനിലെ ന്യൂനപക്ഷത്തിൽപെട്ട പെൺകുട്ടികളോട് കാട്ടുന്ന ക്രൂരതയോടും നിർബന്ധിത മതപരിവർത്തനത്തോടും പ്രതികരിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. വികസന പദ്ധതികൾ കശ്മീരിലേക്ക് കൂടി വ്യാപിച്ചു. ഒന്നും അടിച്ചമർത്തിയിട്ടില്ല'- ബിജെപി എംപി ട്വിറ്ററിലൂടെ മലാലയ്ക്ക് മറുപടി നൽകി. 
First published: September 16, 2019, 8:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading