• HOME
  • »
  • NEWS
  • »
  • india
  • »
  • BJP MP Slaps Wrestler | ദേശീയ ചാമ്പ്യൻഷിപ്പിനിടെ ഗുസ്തി താരത്തിന്റെ മുഖത്തടിച്ച് ബിജെപി എംപി

BJP MP Slaps Wrestler | ദേശീയ ചാമ്പ്യൻഷിപ്പിനിടെ ഗുസ്തി താരത്തിന്റെ മുഖത്തടിച്ച് ബിജെപി എംപി

റാഞ്ചിയിൽ നടന്ന അണ്ടർ 15 ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനത്തിലാണ് സംഭവം

(Image: Screengrab, CNN News 18 Video)

(Image: Screengrab, CNN News 18 Video)

  • Last Updated :
  • Share this:
    റാഞ്ചി: ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ (Ranchi) നടന്ന ദേശീയ ചാമ്പ്യൻഷിപ്പ് (National Championship) മത്സരത്തിനിടെ ഗുസ്തി താരത്തിന്റെ (Wrestler) മുഖത്തടിച്ച് ബിജെപി (BJP) എംപി. സംഭവത്തിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ പെടുകയായിരുന്നു. ഇന്ത്യൻ ഗുസ്തി ഫെഡറേഷന്റെ (Wrestling Federation of India) പ്രസിഡന്റ് കൂടിയായ ബ്രിജ്ഭൂഷൺ ശരൺ സിംഗ് (Brijbhushan Sharan Singh) വേദിയിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് യുവ ഗുസ്തി താരത്തെ രണ്ട് തവണ അടിക്കുന്നത് വീഡിയോയിൽ കാണാം.

    റാഞ്ചിയിലെ ഷഹീദ് ഗൺപത് റായ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 15 ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനത്തിലാണ് സംഭവം. ഉത്തർപ്രദേശിലെ കൈസർഗഞ്ച് മണ്ഡലത്തിലെ എംപിയായ സിംഗ്, മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. പ്രായക്കൂടുതൽ കാരണം മത്സരത്തിൽ പങ്കെടുക്കാൻ അനുവദിച്ചില്ലെന്ന പരാതി സിങിനോട് പറയുകയായിരുന്നു ഗുസ്തി താരം. സംഘാടകർ തന്നെ പങ്കെടുക്കാൻ അനുവദിച്ചില്ല എന്നിരുന്നാലും അണ്ടർ 15 വിഭാഗത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് താരം അപേക്ഷിച്ചുകൊണ്ടേയിരുന്നു. തുടർന്നാണ് എംപി കോപാകുലനാവുകയും താരത്തെ തല്ലുകയും ചെയ്തത്.


    Also Read- PM Narendra Modi |ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ളവരുടെ പട്ടികയില്‍ നരേന്ദ്ര മോദി എട്ടാം സ്ഥാനത്ത്

    'ബലാത്സംഗം തടയാനാകുന്നിലെങ്കില്‍ ആസ്വദിക്കൂ'; കര്‍ണ്ണാടക നിയമസഭയിലെ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് MLA

    കര്‍ണാടക നിയമസഭയിലെ (Karnataka Assembly) വിവാദമായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് MLA. കോണ്‍ഗ്രസ് നേതാവ് കെ ആര്‍ രമേശ് കുമാറിനെതിരെ (K R Ramesh Kumar) നടപടി ആവശ്യപ്പെട്ട് വനിതാ അംഗങ്ങള്‍ സഭയിലും പുറത്തും പ്രതിഷേധിച്ചു.

    ഒഴിവാകാനോ രക്ഷപ്പെടാനോ കഴിയുന്നില്ലെങ്കില്‍ ബലാത്സംഗം ആസ്വദിക്കണമെന്നായിരുന്ന രമേശ് കുമാറിന്റെ പ്രസ്താവനയാണ് വിവാദമായത്. മുതിര്‍ന്ന നേതാവിന്റെ പ്രസ്താവന കേട്ട് സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഡ്‌ഗെയും പുരുഷന്‍മാരായ മറ്റ് അംഗങ്ങളും പൊട്ടിചിരിച്ചു.

    കര്‍ണാടക നിയമസഭയില്‍ കര്‍ഷക സമരം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്. കര്‍ഷക സമരം ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് സ്പീക്കറോട് എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും എന്നാല്‍ എംഎല്‍എമാര്‍ വീണ്ടും പ്രളയം അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ടു.

    എംഎല്‍എമാരുടെ ബഹളം നിയന്ത്രിക്കാനാകുന്നില്ലെന്നും നിങ്ങള്‍ എന്ത് ചെയ്താലും ഞാന്‍ അത് ആസ്വദിക്കും അതാണ് നിലവിലെ അവസ്ഥ എന്നും സ്പീക്കര്‍ ചര്‍ച്ചയിലെ ഒച്ചപ്പാടുകളോട് പ്രതികരിച്ചതിന്റെ പിന്നാലെയായിരുന്നു നേതാവിന്റെ പരാമര്‍ശം. 'ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍ കിടന്നാസ്വദിക്കുക എന്നൊരു ചൊല്ലുണ്ട്. ഇതാണ് ഇപ്പോള്‍ താങ്കളുടെ (സ്പീക്കറുടെ) അവസ്ഥ എന്നായിരുന്നു രമേശ് കുമാര്‍ പറഞ്ഞത്.

    സഭാ നടപടി രൂക്ഷവിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതോടെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ വനിതാ അംഗങ്ങള്‍ നേതാവിനെ സസ്‌പെന്റ് ചെയ്യണമെന്ന നിലപാടിലാണ്. ഇതിന് പുറമേ കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ വനിതകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ തെറ്റ് പറ്റിയെന്നും മാപ്പ് നല്‍കണമെന്നും മുന്‍സ്പീക്കര്‍ കൂടിയായിരുന്ന രമേശ് കുമാര്‍ സഭയില്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.
    Published by:Naveen
    First published: