നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'ലഡാക്കിലെ വിഭവങ്ങൾ ദുരുപയോഗം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇങ്ങോട്ട് സ്വാഗതമില്ല': സെറിംഗ് നംഗ്യാൽ എം.പി

    'ലഡാക്കിലെ വിഭവങ്ങൾ ദുരുപയോഗം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇങ്ങോട്ട് സ്വാഗതമില്ല': സെറിംഗ് നംഗ്യാൽ എം.പി

    പാർലമെന്‍റിൽ കശ്മീരിലെ കേന്ദ്രത്തിന്‍റെ നീക്കങ്ങളെ ശക്തമായി പിന്തുണച്ചയാളാണ് നംഗ്യാൽ.

    ലഡാക് എം.പി ജമ്യങ് സെറിംഗ് നംഗ്യാൽ

    ലഡാക് എം.പി ജമ്യങ് സെറിംഗ് നംഗ്യാൽ

    • News18
    • Last Updated :
    • Share this:
      പുനെ: ലഡാക്കിലെ വിഭവങ്ങൾ ദുരുപയോഗം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അവിടേക്ക് സ്വാഗതമില്ലെന്ന് ലഡാക് എം.പി ജമ്യങ് സെറിംഗ് നംഗ്യാൽ. ബുധനാഴ്ച പുനെയിൽ സംസാരിക്കവെയാണ് സെറിംഗ് നംഗ്യാൽ ഇങ്ങനെ പറഞ്ഞത്. നിരവധി ആളുകളാണ് വ്യവസായ അവസരങ്ങളുമായി ബന്ധപ്പെട്ട് ലഡാക് മേഖല സന്ദർശിക്കാൻ ആഗ്രഹിക്കുന്നത്. എന്നാൽ, യഥാർത്ഥമായ താൽപര്യമുള്ളവർ മാത്രം ഇത്തരം ആവശ്യങ്ങൾക്കായി ലഡാക്കിലേക്ക് വന്നാൽ മതിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലഡാക്ക് എം.പി.

      സ്വാർത്ഥപരമായ താൽപര്യങ്ങൾക്ക് ലഡാക്കിലെ വിഭവങ്ങൾ ഉപയോഗിക്കാൻ താൽപര്യപ്പെടുന്നവർ അങ്ങോട്ട് വ്യവസായ ആവശ്യത്തിനായി വരേണ്ടതില്ലെന്നും മഹാരാഷ്ട്രയിലെ ഒരു ചടങ്ങിൽ സംസാരിക്കവെ സെറിംഗ് നംഗ്യാൽ വ്യക്തമാക്കി.

      ജിയോയിൽ നിന്ന് മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളിന് ഇനി മിനിറ്റിന് ആറു പൈസ; പകരം അധികം ഡാറ്റ

      "ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കിയ ശേഷം, നിരവധി ആളുകൾ വ്യവസായപരമായ അവസരങ്ങൾ അറിയുന്നതിനു വേണ്ടി ചെയ്യാൻ ലഡാക്ക് സന്ദർശിക്കാൻ ആഗ്രഹിക്കുന്നു. അതിൽ തന്നെ രണ്ടുതരം ആളുകളുണ്ടാകാം. ചില ആളുകൾ ഈ പ്രദേശം സമഗ്രപഠനം നടത്താൻ ആഗ്രഹിക്കുന്നു. മറ്റു ചിലർ ഇവിടുത്തെ വിഭവങ്ങൾ അവരുടെ സ്വാർത്ഥ താൽപര്യത്തിനായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു. അങ്ങനെയുള്ളവരെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു." - സെറിംഗ് നംഗ്യാൽ പറഞ്ഞു.

      പാർലമെന്‍റിൽ കശ്മീരിലെ കേന്ദ്രത്തിന്‍റെ നീക്കങ്ങളെ ശക്തമായി പിന്തുണച്ചയാളാണ് നംഗ്യാൽ. അവനവനെക്കുറിച്ച് അരക്ഷിതാവസ്ഥയുള്ള ചില ആളുകൾ രാഷ്ട്രീയം ഒരു വൃത്തികെട്ട കളിയാണെന്ന ധാരണ സൃഷ്ടിക്കുന്നു, അത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

      First published:
      )}