നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ആളുകൾ പാന്‍റ്സും ജാക്കറ്റുമൊക്കെ വാങ്ങുന്നുണ്ടല്ലോ'; സാമ്പത്തിക മാന്ദ്യമില്ലെന്ന് സമർത്ഥിക്കാൻ വിചിത്ര പ്രസ്താവനയുമായി BJP എംപി

  'ആളുകൾ പാന്‍റ്സും ജാക്കറ്റുമൊക്കെ വാങ്ങുന്നുണ്ടല്ലോ'; സാമ്പത്തിക മാന്ദ്യമില്ലെന്ന് സമർത്ഥിക്കാൻ വിചിത്ര പ്രസ്താവനയുമായി BJP എംപി

  ഗ്രാമങ്ങളിൽ നിന്നുള്ള ജനതയുടെ ത്യാഗം ഇല്ലായിരുന്നെങ്കിൽ ഇന്ത്യയ്ക്ക് മുഗളൻമാരിൽ നിന്നും ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

  വിരേന്ദ്ര സിംഗ് മസ്ത്

  വിരേന്ദ്ര സിംഗ് മസ്ത്

  • News18
  • Last Updated :
  • Share this:
   ബാല്ലിയ: രാജ്യത്ത് സാമ്പത്തികമാന്ദ്യം ഇല്ലെന്നതിന് തെളിവാണ് ഇവിടുത്തെ ആളുകൾ ധരിക്കുന്ന വസ്ത്രമെന്ന് ബിജെപി എം പി വിരേന്ദ്ര സിംഗ് മസ്ത്. രാജ്യത്തെ സാമ്പത്തികനില അത്ര മോശമായിരുന്നെങ്കിൽ അവർ തേയ്മാനം സംഭവിച്ച വസ്ത്രങ്ങൾ ധരിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബാല്ലിയയിൽ ഞായറാഴ്ച ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ബി ജെ പി എം.പി ഇങ്ങനെ പറഞ്ഞത്.

   ലോകം സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണ്. എന്നാൽ, ഇന്ത്യയെ സാമ്പത്തിക മാന്ദ്യം ബാധിച്ചിട്ടില്ല. കാരണം, ഇന്ത്യയിലെ ഗ്രാമീണ - കാർഷിക സമ്പത് മേഖല വളരെ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

   സത്യമാണോ അല്ലയോ? ആദ്യത്തെ പാനിപുരി വെൻഡിങ് മെഷിൻ നാഗ്പുരിൽ എത്തി

   "സാമ്പത്തികമാന്ദ്യം ഉണ്ടായിരുന്നെങ്കിൽ കോട്ടും ജാക്കറ്റും ധരിക്കുന്നതിനു പകരം നമ്മൾ ധോതിയും മുണ്ടും ധരിച്ചേനെ. സാമ്പത്തികമാന്ദ്യം ഉണ്ടായിരുന്നെങ്കിൽ നമ്മൾ പുതിയ വസ്ത്രങ്ങളോ പാന്‍റ്സോ പൈജാമയോ വാങ്ങില്ലായിരുന്നു" - മസ്ത് പറഞ്ഞു.

   "മെട്രോകൾ മാത്രമല്ല ഗ്രാമങ്ങൾ കൂടിയുള്ള രാജ്യമാണ് ഇന്ത്യ. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ മെട്രോകൾ മാത്രമല്ല രാജ്യത്ത് 6.5 ലക്ഷം ഗ്രാമങ്ങളുമുണ്ട്. ബാങ്കുകൾ നൽകുന്ന കണക്കനുസരിച്ച് ഏറ്റവും കൂടുതൽ പണം നിക്ഷേപിച്ചിരിക്കുന്നത് ഗ്രാമീണരാണ്." - അദ്ദേഹം പറഞ്ഞു.

   മഹാത്മ ഗാന്ധി, ഡോ ബി ആർ അംബേദ്കർ, ശ്യാമ പ്രസാദ് മുഖർജി, ജയപ്രകാശ് നാരായൺ എന്നിവർ ഗ്രാമീണരിലുള്ള ആത്മവിശ്വാസം നേരത്തെ പ്രകടമാക്കിയിട്ടുണ്ട്. ഗ്രാമങ്ങളിൽ നിന്നുള്ള ജനതയുടെ ത്യാഗം ഇല്ലായിരുന്നെങ്കിൽ ഇന്ത്യയ്ക്ക് മുഗളൻമാരിൽ നിന്നും ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
   Published by:Joys Joy
   First published:
   )}