• HOME
  • »
  • NEWS
  • »
  • india
  • »
  • 18 വർഷത്തിനു ശേഷം ഹൈദരാബാദിൽ BJP ദേശീയ നിർവാഹക സമിതി യോഗം; ലക്ഷ്യം ദക്ഷിണേന്ത്യയിൽ ശക്തി വർധിപ്പിക്കൽ

18 വർഷത്തിനു ശേഷം ഹൈദരാബാദിൽ BJP ദേശീയ നിർവാഹക സമിതി യോഗം; ലക്ഷ്യം ദക്ഷിണേന്ത്യയിൽ ശക്തി വർധിപ്പിക്കൽ

സമ്മേളനത്തിന് മുന്നോടിയായി ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം ഇന്നലെ വൈകീട്ട് നടന്നിരുന്നു

  • Last Updated :
  • Share this:
    ഹൈദരാബാദ്: ബിജെപിയുടെ ( BJP)രണ്ടു ദിവസത്തെ ദേശീയ നിർവാഹക സമിതി യോഗം ( National Executive Committee)ഇന്ന് ഹൈദരാബാദിൽ തുടങ്ങും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ ശക്തി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യോഗത്തിൽ, തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യും.

    സമ്മേളനത്തിന് മുന്നോടിയായി ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം ഇന്നലെ വൈകീട്ട് നടന്നിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ പ്രാരംഭ നടപടികളും ബിജെപി ശക്തികേന്ദ്രങ്ങൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ആവിഷ്ക്കരിക്കുകയാണ് മുഖ്യ അജണ്ട.

    സംഘടനാ സംവിധാനം ശക്തമാക്കാന്നതിനുള്ള ചർച്ചകൾ സമ്മേളനത്തില്‍ നടക്കും. തെലങ്കാനയില്‍ ടിആർഎസിന് ബദലായി ബിജെപി മാറുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ നിർവാഹക സമിതി യോഗത്തിന് ഹൈദരാബാദ് വേദിയായി തിരഞ്ഞെടുത്തത്. പതിനെട്ട് വര്‍ഷത്തിന് ശേഷമാണ് ഹൈദരബാദില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി ചേരുന്നത്.‌

    Also Read-'എല്ലാ ഉത്തരവാദിത്തവും അവർക്കാണ്'; നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി

    പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ പങ്കെടുക്കും. സെക്കന്തരാബാദിൽ പൊതുസമ്മേളനത്തെയും യോഗത്തിന്റെ സമാപനത്തിൽ പരേഡ് ഗ്രൗണ്ടിൽ ഒരു റാലിയെയും അഭിസംബോധന ചെയ്യും.

    ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ അടക്കമുള്ള നേതാക്കളും കേന്ദ്ര മന്ത്രിമാരും ഹൈദരാബാദിൽ എത്തുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, പാർട്ടി അധ്യക്ഷൻ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഷംഷാബാദ് വിമാനത്താവളത്തിലെത്തും, കൂടാതെ റോഡ്ഷോയും നടത്തും.

    യോഗത്തിന് മുന്നോടിയായി ഹൈദരാബാദിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

    2004 ലാണ് ഹൈദരാബാദിൽ ഇതിന് മുമ്പ് ബിജെപി ദേശീയ നിർവാഹക സമിതി യോഗം ചേർന്നത്.
    Published by:Naseeba TC
    First published: