HOME /NEWS /India / News 18 Exclussive: മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് നൽകാൻ തയാറാണെന്ന് അമിത് ഷാ

News 18 Exclussive: മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് നൽകാൻ തയാറാണെന്ന് അമിത് ഷാ

News18

News18

ന്യൂസ് 18 നെറ്റ്‌വർക്ക് ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ബിജെപി അധ്യക്ഷൻ

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  ന്യൂഡൽഹി: ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ശിവസേനയുടെ ആവശ്യത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കി ബിജെപി പ്രസിഡന്റും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. തന്റെ സഖ്യകക്ഷിയ്ക്ക് ഈ സ്ഥാനം നൽകാൻ ബിജെപി തയാറാണെന്നും അമിത് ഷാ സൂചന നൽകി. ന്യൂസ് 18 നെറ്റ് വർക്ക് ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിയുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. എൻഡിഎ വീണ്ടും അധികാരത്തിലെത്തിയാൽ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ശിവസൈനികനായിക്കുമെന്ന ശിവസേനയുടെ പ്രസ്താവനയെ തുടർന്ന് ഇരുപാർട്ടികൾക്കിടയില്‍ ഭിന്നതയുണ്ടെന്ന വാർത്തകളും അഭിമുഖത്തിൽ അമിത് ഷാ തള്ളിക്കളയുന്നു.

  “ശിവസേന നേതാക്കൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് സഖ്യത്തിന് വലിയ ഭീഷണിയാണെന്ന് ഞാൻ കരുതുന്നില്ല. ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്ന് വളരെ വ്യക്തമാണ്,” അദ്ദേഹം ന്യൂസ് 18 നോട് പറഞ്ഞു. ഉപ മുഖ്യമന്ത്രിയായി ഒരു ശിവസൈനിക്കിനെ പരിഗണിക്കുമോ? എന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ- "ഇത് ദേവേന്ദ്ര ഫഡ്‌നാവിസും സംഘവും അഭിമുഖീകരിക്കേണ്ട ചോദ്യമാണിത്. ബിജെപിയുടെ പാർലമെന്ററി ബോർഡിനൊപ്പം അവർ ഈ വിഷയത്തിൽ അഭിപ്രായങ്ങൾ പറയും. എല്ലാ സാധ്യതകളും ഇപ്പോഴും സജീവമാണ്''- ഷാ പറഞ്ഞു.

  Also Read- മഹാരാഷ്ട്രയിൽ‌ ബിജെപിക്ക് ഒറ്റയ്ക്ക് അധികാരത്തിലെത്താൻ കഴിയും: അമിത് ഷാ

  രണ്ട് പഴയ സഖ്യപങ്കാളികൾ തമ്മിലുള്ള ഭിന്നതകളുണ്ടെന്ന റിപ്പോർട്ടിനെ സംബന്ധിച്ച് ബിജെപി പ്രസിഡന്റ് വിശദമായി സംസാരിച്ചു. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലൂടെ, അവരുടെ നേതാക്കൾ പാർലമെന്റിലെ പ്രധാന വിഷയങ്ങളിൽ ബിജെപിയെ ആവർത്തിച്ച് വെല്ലുവിളിക്കുകയും ചില ബിജെപി നേതാക്കൾ ഇതിന് മറുപടി പറയുകയും സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട ചർച്ചകളും എല്ലാമായതോടെ നിരവധി വാർത്താ ഏജൻസികൾ സഖ്യത്തിലെ വിള്ളലിനെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ, ഇരുപാർട്ടികൾക്കുമിടയിൽ ഭിന്നതകളുണ്ടെന്ന റിപ്പോർട്ടുകളെല്ലാം ഷാ നിഷേധിച്ചു.

  ''പാർട്ടി പ്രവർത്തകരിൽ നിന്ന് ഒരു സമ്മർദ്ദമുണ്ട്. എല്ലാ പാർട്ടി പ്രവർത്തകരും തങ്ങളുടെ പാർട്ടി വളർന്നുവലുതാകണമെന്ന് ആഗ്രഹിക്കുന്നു. ഇതിൽ ഞാൻ പ്രശ്‌നങ്ങളൊന്നും കാണുന്നില്ല. ഇത് ആരോഗ്യകരമായ ഒരു സഖ്യത്തിന്റെ അടയാളമാണ്''- ഷാ പറഞ്ഞു.

  ' isDesktop="true" id="165343" youtubeid="kxjxSMOI3lE" category="india">

  അടുത്തിടെ സമാപിച്ച ലോക്സഭാ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇരു പാർട്ടികളിലെയും പ്രവർത്തകർ പരസ്പരം ഒന്നിച്ചുനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ താഴേത്തട്ടിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രത്തിന്റെ കാര്യത്തിലും അതു നടപ്പാക്കുന്നതിലും ഇരുപാർട്ടികളുടെയും പ്രവർത്തകർക്കിടയിൽ ഭിന്നതയൊന്നുമില്ല,

  Also Read- ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും: അമിത് ഷാ

  മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സാധ്യതകളെക്കുറിച്ചുള്ള സംഭാഷണത്തിൽ ബിജെപി-ശിവസേന സഖ്യത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു. എത്ര സീറ്റുകൾ ലഭിക്കുമെന്ന ചോദ്യത്തിന്, ഇപ്പോൾ ഒരു നമ്പർ പ്രവചിക്കുന്നത് അപക്വമായിരിക്കുമെന്നും ബിജെപി സീറ്റുകളുടെ എണ്ണം മെച്ചപ്പെടുത്തുമെന്നും അമിത് ഷാ വ്യക്തമാക്കി. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും വെവ്വേറെ പോരാടിയപ്പോൾ 122 സീറ്റുകൾ ബിജെപി നേടി. പകുതി സീറ്റുകൾ എന്ന നേട്ടത്തിന് 22 സീറ്റിന്റെ കുറവ് മാത്രം. പിന്നീട് ശിവസേനയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയായിരുന്നു.

  164 സീറ്റുകളിൽ പോരാടുന്ന ബിജെപിക്ക് സ്വന്തമായി സർക്കാർ രൂപീകരിക്കാൻ ആവശ്യമായ സീറ്റുകൾ ലഭിക്കുമോ എന്ന് ചോദിച്ചപ്പോൾ ഷാ പറഞ്ഞു- "അതെ, നമുക്ക് അത്രയും ദൂരം പോകാം. ഇത് അസാധ്യമല്ല".

  First published:

  Tags: Amit shah, Bihar, Interview, Network 18, Rahul Joshi, Shiv sena