ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞക്ക് മുന്നോടിയായി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗവും എന്‍ഡിഎ നേതൃയോഗവും ഇന്ന് ചേരും. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുക്കും. അതിന് ശേഷം മോദി രാഷ്ട്രപതിയെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. ബിജെപി എംപിമാര്‍ ഇന്ന് ഡല്‍ഹിയിലെത്തണമെന്ന് പാര്‍ട്ടി നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇന്നലെ കേന്ദ്ര മന്ത്രി സഭാ യോഗം ചേര്‍ന്ന് പതിനാറാം ലോക്സഭ പിരിച്ചു വിടാന്‍ ശുപാര്‍ശ ചെയ്യുകയും തുടര്‍ന്ന് പ്രധാനമന്ത്രി രാഷ്ട്രപതിക്ക് രാജിക്കത്ത് സമര്‍പ്പിക്കുകയും ചെയ്തു. പുതിയ മന്ത്രിസഭ സംബന്ധിച്ച പ്രാഥമിക ധാരണ ഇന്നത്തെ യോഗത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വകുപ്പ് വിഭജനം സംബന്ധിച്ച് ദേശീയ അധ്യക്ഷന്‍ അമിത് ഷാ വരും ദിവസങ്ങളില്‍ എന്‍ഡിഎ നേതാക്കളുമായി ചര്‍ച്ച നടത്തും.
Also Read: Lok Sabha Election Result 2019: വിജയാഹ്ളാദത്തിൽ BJP പ്രവർത്തകർനിലവിലെ മാന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുന്നതിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാനങ്ങളുടെ പ്രതിനിധ്യവും ഉറപ്പാക്കുമെന്നാണ് സൂചന.
സത്യപ്രതിജ്ഞയ്ക്ക് മുമ്പായി മോദി വാരണാസി സന്ദര്‍ശിച്ചേക്കും. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്നാണ് സൂചന. ഇന്നലെ മോദിയും അമിത് ഷായും മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും കണ്ട് അനുഗ്രഹം നേടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.