NEWS 18 EXCLUSIVE INTERVIEW: ജമ്മു കശ്മീരിലെ BJP-PDP സഖ്യം പരീക്ഷണമായിരുന്നെന്ന് പ്രധാനമന്ത്രി

ജമ്മു കശ്മീരിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുമായി ബി.ജെ.പി സഖ്യമുണ്ടാക്കിയത് ഒരു പരീക്ഷണം ആയിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

news18
Updated: April 10, 2019, 1:18 PM IST
NEWS 18 EXCLUSIVE INTERVIEW: ജമ്മു കശ്മീരിലെ BJP-PDP സഖ്യം പരീക്ഷണമായിരുന്നെന്ന് പ്രധാനമന്ത്രി
Narendra Modi_Rahul Joshi
  • News18
  • Last Updated: April 10, 2019, 1:18 PM IST
  • Share this:
ന്യൂഡൽഹി: ജമ്മു കശ്മീരിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുമായി ബി.ജെ.പി സഖ്യമുണ്ടാക്കിയത് ഒരു പരീക്ഷണം ആയിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മെഹ്ബുബ മുഫ്തി വൈകിപ്പിച്ചതോടെയാണ് സഖ്യം പരാജയമായതെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂസ് 18 നെറ്റ് വർക് എഡിറ്റർ - ഇൻ - ചീഫ് രാഹുൽ ജോഷിക്ക് നൽകിയ എക്സ്ക്ലുസിവ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

മുഫ്തി ഒരു പ്രതിസന്ധിയിലായപ്പോഴാണ് ആ സഖ്യം സംഭവിച്ചത്. അവർ ഞങ്ങളുടെ പിന്തുണ ചോദിച്ചു, ഞങ്ങളത് നൽകി. എന്നാൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ സമയമായപ്പോൾ അവർ അത് വൈകിപ്പിച്ചു. സഖ്യം മേഖലയിൽ അക്രമത്തിന് കാരണമായേക്കുമെന്ന് പറഞ്ഞു - പ്രധാനമന്ത്രി അഭിമുഖത്തിൽ പറഞ്ഞു. മുഫ്തി മുഹമ്മദ് സയീദ് മരിച്ചതിനു ശേഷം മെഹ്ബൂബ മുഫ്തി ചിത്രത്തിൽ എത്തിയതോടെയാണ് ബിജെപി - പിഡിപി സഖ്യത്തിൽ ഉലച്ചിൽ സംഭവിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുഫ്തി സാഹബിന്‍റെ സമയത്ത് സഖ്യം നന്നായി മുന്നോട്ടു പോയിരുന്നു. എപ്പോഴാണോ മെഹ്ബൂബ ജി വന്നത്, അവർക്ക് സഖ്യത്തിനോട് വൈമനസ്യത്തോടെ ആയിരുന്നു സമീപിച്ചിരുന്നത്. അവർ മുന്നോട്ടു പോകാൻ തയ്യാറല്ലാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഗവർണറുടെ ഭരണം പ്രഖ്യാപിച്ചെന്നും മോദി പറഞ്ഞു.

NEWS 18 EXCLUSIVE INTERVIEW: നോട്ടുനിരോധനത്തെ ഓർത്ത് കരയുന്നത് കള്ളപ്പണം നഷ്ടമായവരെന്ന് പ്രധാനമന്ത്രി മോദി

2018 ജൂണിലാണ് മൂന്നു വർഷത്തെ സഖ്യകക്ഷി സർക്കാരിനു ശേഷം ബി.ജെ.പി സഖ്യത്തിൽ നിന്ന് പിൻമാറിയത്. ഇത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മെഹ്ബൂബ മുഫ്തി രാജി വെക്കുന്നതിനും സംസ്ഥാനത്ത് ഗവർണറുടെ ഭരണം ഏർപ്പെടുത്തുന്നതിനും കാരണമായി. 2014 നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് പ്രാദേശിക പാർട്ടികളായ പിഡിപിയും നാഷണൽ കോൺഫറൻസും ഒരുമിച്ച് സർക്കാർ രൂപീകരിക്കുമെന്നാണ് ബി.ജെ.പി കരുതിയതെന്നും മോദി പറഞ്ഞു.

എന്നാൽ, പി.ഡി.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുകയും ഭൂരിപക്ഷം നേടാൻ കഴിയാതെ വരികയും ചെയ്തു. പി.ഡി.പിയുമായുള്ള സഖ്യം ഒരു പരീക്ഷണമായിരുന്നു. ഒറ്റയ്ക്ക് ഒരു കക്ഷിക്കും സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ല. പി.ഡി.പിയും നാഷണൽ കോൺഫറൻസും സഖ്യം രൂപീകരിക്കുമെന്ന് കരുതി ബി.ജെ.പി അതിനുവേണ്ടി കാത്തുനിന്നു. എന്നാൽ, അവർ പരസ്പരം കണ്ണിൽ പോലും ഒന്ന് നോക്കിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

"രണ്ടു മൂന്ന് മാസങ്ങൾക്ക് ശേഷം ഞങ്ങൾ മുതിർന്ന നേതാവായ മുഫ്തി സാഹബുമായി ചർച്ച ആരംഭിച്ചു. ആശയങ്ങൾ ഒരുമിച്ച് പോകില്ലെന്ന് അറിയാമെങ്കിലും ഉത്തരവാദിത്തോടെ തോളോടു തോൾ ചേർന്ന് മുന്നോട്ടു പോയി. ഞങ്ങൾക്ക് അറിയാമായിരുന്നു അതൊരു പരീക്ഷണമായിരുന്നെന്ന്" - മോദി പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വൈകിപ്പിക്കാൻ വ്യക്തമായ ഒരു കാരണം ഇല്ലായിരുന്നെന്നും മോദി പറഞ്ഞു.

First published: April 10, 2019, 1:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading