നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പ്രമോദ് സാവന്തിനെ പരീക്കറുടെ പിന്‍ഗാമിയാക്കാന്‍ ബിജെപി; സര്‍ക്കാരുണ്ടാക്കുമെന്ന് കോണ്‍ഗ്രസും

  പ്രമോദ് സാവന്തിനെ പരീക്കറുടെ പിന്‍ഗാമിയാക്കാന്‍ ബിജെപി; സര്‍ക്കാരുണ്ടാക്കുമെന്ന് കോണ്‍ഗ്രസും

  പതിന്നാല് അംഗങ്ങളുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഇതിനിടെ സര്‍ക്കാരുണ്ടാക്കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

  മനോഹർ പരീക്കറും പ്രമോദ് സാവന്തും

  മനോഹർ പരീക്കറും പ്രമോദ് സാവന്തും

  • Last Updated :
  • Share this:
   പനാജി: ഗോവയില്‍ പ്രമോദ് സാവന്ത്മനോഹര്‍ പരീക്കറിന്റെ പിന്‍ഗാമിയാകും. നിലവില്‍ നിയമസഭ സ്പീക്കറാണ് സാവന്ത്.പരീക്കറുടെ പകരക്കാരനായി ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ, മഹാരാഷ്ട്രവാദി ഗോമാന്തക് പാര്‍ട്ടി(എം.ജി.പി) അധ്യക്ഷന്‍ സുദിന്‍ ധവാലിക്കര്‍ എന്നിവരുടെ പേരുകളും നേരത്തെ ഉയര്‍ന്നു വന്നിരുന്നു.  പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കി രാഷ്ട്രീയ പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കാനാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ സഖ്യകക്ഷികൾ ഇതുവരെ വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ലെന്നാണ് സൂചന.

   പുതിയ മുഖ്യമന്ത്രി ഇന്നു തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിനയ് ടെന്‍ഡുല്‍കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

   പരീക്കറുടെ മരണത്തെ തുടര്‍ന്ന് ഗോവയിലെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സംസ്ഥാന ബിജെപി നേതാക്കളുമായി സഖ്യകകക്ഷികളായ എംജിപി, ജിഎഫ്പി നേതാക്കളുമായി ചര്‍ച്ചനടത്തിയിരുന്നു.

   Also Read പരീക്കർ ഇനി ദീപ്തമായ ഓർമ്മ; ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു

   മൂന്ന് എംഎല്‍ എമാര്‍ രാജിവെക്കുകയും മനോഹര്‍ പരീക്കര്‍, ഫ്രാന്‍സിസ് ഡിസൂസ എന്നിവര്‍ മരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഗോവ നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 35 ആയി കുറഞ്ഞു. നിലവില്‍ 12 എംഎല്‍എമാരാണ് ബിജെപിയ്ക്കുള്ളത്. പതിന്നാല് അംഗങ്ങളുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഇതിനിടെ സര്‍ക്കാരുണ്ടാക്കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

   First published: