• HOME
  • »
  • NEWS
  • »
  • india
  • »
  • BJP | ലോക്സഭാ തെരഞ്ഞെടുപ്പ് ; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് ബിജെപി; ഒരോ ബൂത്തിലും 200 സജീവ പ്രവര്‍ത്തകര്‍

BJP | ലോക്സഭാ തെരഞ്ഞെടുപ്പ് ; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് ബിജെപി; ഒരോ ബൂത്തിലും 200 സജീവ പ്രവര്‍ത്തകര്‍

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരടക്കമുള്ള നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കും

bjp-

bjp-

  • Last Updated :
  • Share this:
    ഹൈദരാബാദ് : 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്തു തലം മുതല്‍ പ്രവര്‍ത്തനം ശക്തമാക്കാനൊരുങ്ങി ബിജെപി. ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടാനുള്ള പരിപാടികളും നേതൃത്വം ആസുത്രണം ചെയ്യും. ഇതുവരെ ബിജെപിയ്ക്ക് വിജയിക്കാന്‍ കഴിയാത്ത കേരളത്തിലേതടക്കം  70 ലോക് സഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രത്യേക പാനലിനെ നിയോഗിക്കും.

    ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരടക്കമുള്ള നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കും, അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ട തെലങ്കാനയാണ് ബിജെപി പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

    പാര്‍ട്ടിക്ക് വോട്ടുകള്‍ കുറഞ്ഞ 73000 ബൂത്തുകളില്‍ നടത്തേണ്ട ശാക്തീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ബൈജയന്ത് പാണ്ഡെ അധ്യക്ഷനായ സമിതി നടത്തിയ പഠനത്തിന്‍റെ കൂടി അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക. ആഴ്ചതോറുമോ രണ്ടാഴ്ച കൂടുമ്പോഴോ വോട്ടര്‍ പട്ടികയിലെ പേജിന്‍റെ ചുമതലയുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഇവ മുടങ്ങാതെ കേന്ദ്ര നേതൃത്വത്തെ അറിയിക്കാന്‍ സംസ്ഥാന പ്രസിഡന്‍റിനോടും സംഘടന ജനറല്‍ സെക്രട്ടറിമാരോടും നിര്‍ദേശിച്ചതായി ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് വസുന്ധര രാജെ പറഞ്ഞു.

    ഓരോ ബൂത്തിലും 200 സജീവ പ്രവര്‍ത്തകരെ ഏര്‍പ്പെടുത്തും. താഴേത്തട്ടിലുള്ളവര്‍ക്കായി വാട്സാപ് ഗ്രൂപ്പുകള്‍ സജീവമാക്കും.കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളായ 30 കോടി പേരെ നേരിട്ട് ബന്ധപ്പെടും.

    ഇന്നലെ ഹൈദരാബാദില്‍ ആരംഭിച്ച ബിജെപി ദേശീയ നേതൃയോഗത്തില്‍ ദേശീയ പ്രസിഡന്‍റ്  ജെ.പി നഡ്ഡ അധ്യക്ഷത വഹിച്ചു.  കേരളത്തില്‍ നിന്ന് സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍, സംഘടനാ സെക്രട്ടറി എം.ഗണേശ്, ദേശീയ വൈസ് പ്രസിഡന്‍റ് എ.പി അബ്ദുല്ലക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
    Published by:Arun krishna
    First published: