• HOME
  • »
  • NEWS
  • »
  • india
  • »
  • പൗരത്വ നിയമ ഭേദഗതി; ഗൃഹ സന്ദർശനം ഉൾപ്പെടെ വമ്പൻ പ്രചാരണ പരിപാടിയുമായി ബിജെപി

പൗരത്വ നിയമ ഭേദഗതി; ഗൃഹ സന്ദർശനം ഉൾപ്പെടെ വമ്പൻ പ്രചാരണ പരിപാടിയുമായി ബിജെപി

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മൂന്ന് കോടി ഭവനങ്ങള്‍ സന്ദര്‍ശിച്ച് നിയമം എന്തെന്ന് വിശദീകരിക്കുന്ന ജനസമ്പർക്ക പരിപാടി കേന്ദ്ര ആഭ്യന്ത മന്ത്രിയും ബി ജെ പി ദേശീയ അധ്യക്ഷനുമായ അമിത്ഷാ ഉദ്ഘാടനം ചെയ്യും.

അമിത് ഷാ

അമിത് ഷാ

  • Share this:
    ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം രാജ്യ വ്യാപകമായി തുടരുന്ന സാഹചര്യത്തില്‍ വന്‍  പ്രചാരണ പരിപാടിക്ക് തുടക്കം കുറിക്കാൻ ബിജെപി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മൂന്ന് കോടി ഭവനങ്ങള്‍ സന്ദര്‍ശിച്ച്   നിയമം എന്തെന്ന്   വിശദീകരിക്കുന്ന ജനസമ്പർക്ക പരിപാടി  കേന്ദ്ര ആഭ്യന്ത മന്ത്രിയും ബി ജെ പി ദേശീയ അധ്യക്ഷനുമായ അമിത്ഷാ നാളെ  ഉദ്ഘാടനം ചെയ്യും.

    also read:പൗരത്വ നിയമ ഭേദഗതി; ചോദ്യങ്ങളോട് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ പ്രതികരണം ഇതായിരുന്നു

    വൈകീട്ട് 4 മണിക്ക് ലജ്പത് നഗറിലെ വസതികളിൽ സന്ദർശനം നടത്തിയാണ് അമിത് ഷാ പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നദ്ദ ഉത്തർ പ്രദേശിലെ ഗാസിയബാദില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. പ്രതിരേധ മന്ത്രി  രാജ്നാഥ്  സിങ് ലക്നൗവിലും  ധനകാര്യ മന്ത്രി  നിര്‍മല സിതാരാമന്‍ ജയ്പൂരിലും വീടുകള്‍ കയറി   പ്രചാരണം നടത്തും. രാജ്യത്ത് ആകെ മൂന്ന് കോടി വീടുകളിൽ പ്രവർത്തകർ സന്ദർശനം നടത്തും.

    രാജ്യത്തിന്റെ പ്രധാന നഗരങ്ങില്‍ 250 വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. കൂടാതെ ജില്ലാ കേന്ദ്രങ്ങളില്‍ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.  'ഇന്ത്യ സപ്പോര്‍ട്ട് സി.എ.എ' എന്ന പ്രചരണ പരിപാടിക്കും തുടക്കം കുറിച്ചു കഴിഞ്ഞു. ടോള്‍ ഫ്രി  നമ്പറില്‍ മിസ്ഡ് കോൾ അടിച്ച് നിയമത്തെ  പിന്തുണക്കാം.

    സി.എ.എ അനുകൂലിക്കുന്ന പോസ്റ്ററുകളും വീഡിയോകളും  നവമാധ്യമങ്ങളില്‍ ഷെയര്‍  ചെയ്യാനും ബി.ജെ.പി ദേശിയ നേതൃത്വം ആഹ്വാനം നൽകിയിട്ടുണ്ട്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ബൂത്ത് തല സമ്മേളനവും നടക്കും. അമിത് ഷാ, ജെ.പി നദ്ദ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.
    Published by:Gowthamy GG
    First published: