• HOME
  • »
  • NEWS
  • »
  • india
  • »
  • BJP PRESIDENT J P NADDA TERMS KERALA A CENTRE FOR ISIS RECRUITMENT SAR TV

കേരളം ഐഎസ് റിക്രൂട്ടിംഗ് കേന്ദ്രമായി മാറിയെന്ന് ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ

ആരോഗ്യ രംഗത്ത് ഇപ്പോഴുള്ളത് കേരള മോഡലല്ല, വീഴ്ചയുടെ മോഡൽ ആണെന്നും വിമര്‍ശനം.

News18

News18

  • Share this:
സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ. ആരോഗ്യ രംഗത്ത് ഇപ്പോഴുള്ളത് കേരള മോഡലല്ല വീഴ്ചയുടെ മോഡല്‍ ആണെന്ന് നദ്ദ കുറ്റപ്പെടുത്തി. രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സഹായങ്ങളും നല്‍കിയിട്ടും കേരളത്തില്‍ വേണ്ടത്ര വികസനങ്ങള്‍ നടക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കോഴിക്കോട് ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്കു സംസാരിക്കുകയായിരുന്നു ജെ പി നദ്ദ.'നിഷേധാത്മക സമീപനമാണ് കേരളം സ്വീകരിക്കുന്നത്. കേന്ദ്ര പദ്ധതികള്‍ വേണ്ട രീതിയില്‍ നടപ്പിലാക്കുന്നില്ല. ഇവിടെ പുതിയ വ്യവസായങ്ങള്‍ ഉണ്ടാകുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല.'നദ്ദ പറഞ്ഞു.

കേരളത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ വിജയിപ്പിക്കാന്‍ ബി ജെ പി നേതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു. വാക്‌സിന്‍ നല്‍കുന്നതില്‍ വിവേചനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജെ പി നദ്ദ പറഞ്ഞു. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ടുവെന്നത് ലജ്ജാകരമാണ്. മുഖ്യമന്ത്രി പോലും ഇത്തരം ആരോപണങ്ങള്‍ നേരിടേണ്ടി വരുന്നത് നാണക്കേടാണ്.

ഐഎസ് റിക്രൂട്ടിംഗ് കേന്ദ്രമായി കേരളം മാറിയെന്നും ജെ പി നദ്ദ പറഞ്ഞു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും രക്ഷയില്ല. പൊലീസ് ഇവിടെ മൂകസാക്ഷിയാണ്. കേസെടുക്കുന്നത് പോലും രാഷ്ട്രീയം നോക്കിയാണെന്നും നദ്ദ ആരോപിച്ചു. ഐ.എസ് ബന്ധമാരോപിച്ച് എന്‍ ഐ എ രണ്ട് പേരെ അറസ്റ്റ് ചെയ്തതിന് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബി ജെ പി ദേശീയ അധ്യക്ഷന്റെ പ്രതികരണം. ഷിഫ ഹാരിസ്,മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് കണ്ണൂര്‍ നഗര പരിധിയില്‍ പരിധിയില്‍ നിന്ന് ഡല്‍ഹിയില്‍ നിന്നുള്ള എന്‍ ഐ എ സംഘം അറസ്റ്റ് ചെയ്തത്. യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സമൂഹമാധ്യമത്തിലൂടെ ഐ.എസിനായി ആശയപ്രചാരണം നടത്തിയെന്നാണ് എന്‍ ഐ എ പറയുന്നത്.

ഇവരുടെ കൂട്ടാളി മുഷ്ഹാബ് അന്‍വര്‍ നേരത്തെ പിടിയിലായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 15ന് എന്‍ ഐ എ കണ്ണൂര്‍, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലായി പത്ത് കേന്ദ്രങ്ങളില്‍ റെയിഡ് നടത്തിയിരുന്നു. പിടിയിലായ മലപ്പുറം സ്വദേശി അബു യാഹാ എന്ന് അറിയപ്പെടുന്ന മുഹമ്മദ് അമീനില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്‍സ്റ്റാഗ്രാം , ടെലിഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഐഎസ് ആശയപ്രചരണം നടത്തുന്നതിനെ സംബന്ധിച്ച് അന്ന് തെളിവുകള്‍ ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടികളെ എന്‍ ഐ എ നേരത്തെ ചോദ്യം ചെയ്തിരുന്നു. പടന്ന, കൊല്ലം , അഞ്ചല്‍, എന്നിവിടങ്ങളിലെ ചില യുവാക്കള്‍ക്കും ഐഎസ് ആശയപ്രചരണം നടത്തുന്നതായി എന്‍ ഐ എക്ക് വിവരം ലഭിച്ചിരുന്നു.
Published by:Sarath Mohanan
First published:
)}