• HOME
  • »
  • NEWS
  • »
  • india
  • »
  • 2019 ൽ വീട്, പാചകവാതകം, ടോയ്ലറ്റ്; 2024 ൽ കുടിവെള്ളം, ആരോ​ഗ്യം, സൗജന്യ റേഷൻ; ക്ഷേമപ​ദ്ധതികളിലൂന്നി വോട്ടു പിടിക്കാൻ ബിജെപി

2019 ൽ വീട്, പാചകവാതകം, ടോയ്ലറ്റ്; 2024 ൽ കുടിവെള്ളം, ആരോ​ഗ്യം, സൗജന്യ റേഷൻ; ക്ഷേമപ​ദ്ധതികളിലൂന്നി വോട്ടു പിടിക്കാൻ ബിജെപി

രാജ്യത്തെ 82 കോടി ദരിദ്രർക്കായി പ്രഖ്യാപിച്ച സൗജന്യ റേഷൻ പ​ദ്ധതി, എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതി, നാല് കോടിയിലധികം ആളുകൾക്ക് പ്രയോജനം ചെയ്ത സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നീ മൂന്ന് പദ്ധതികൾക്ക് കൂടുതൽ പ്രചാരം നൽകാനും അത് കൂടുതൽ വിപുലീകരിക്കാനുമാണ് ബിജെപി നീക്കം.

  • Share this:

    അമൻ ശർമ

    2019 ലെ പൊതുതെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുന്നതിൽ പ്രധാന പങ്കു വഹിച്ചത് സർക്കാർ ആവിഷ്കരിച്ച വിവിധ ക്ഷേമ പ​ദ്ധതികളായിരുന്നു. 2024 ലെ പൊതുതിരഞ്ഞെടുപ്പിനേ നേരിടാൻ ഒരുങ്ങുമ്പോഴും ക്ഷേമപദ്ധതികൾക്ക് ഊന്നൽ കൊടുക്കാൻ തന്നെയാണ് പാർട്ടിയുടെ തീരുമാനം. രാജ്യത്തെ 82 കോടി ദരിദ്രർക്കായി പ്രഖ്യാപിച്ച സൗജന്യ റേഷൻ പ​ദ്ധതി, എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതി, നാല് കോടിയിലധികം ആളുകൾക്ക് പ്രയോജനം ചെയ്ത സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നീ മൂന്ന് പദ്ധതികൾക്ക് കൂടുതൽ പ്രചാരം നൽകാനും അത് കൂടുതൽ വിപുലീകരിക്കാനുമാണ് ബിജെപി നീക്കം. ഇതോടൊപ്പം കോവിഡിൽ നിന്നും കര കയറാൻ ജനങ്ങളെ സ​ഹായിക്കുമെന്ന ഉറപ്പും സർക്കാർ നൽകുന്നു.

    ”എല്ലാവർക്കും വീട്, എല്ലാവർക്കും പാചകവാതകം എന്നതായിരുന്നു 2019ലെ പ്രചാരണമന്ത്രം. ഇത്തവണ അത് എല്ലാവർക്കും വെള്ളം, സൗജന്യ റേഷൻ, സൗജന്യ ഇൻഷുറൻസ് എന്നതാണ്”, ഒരു ബിജെപി നേതാവ് ന്യൂസ് 18നോട് പറഞ്ഞു.

    സ്ത്രീ വോട്ടർമാരെ ആകർഷിക്കുന്നതിനായുള്ള പ്രചാരണങ്ങൾ നടത്താനും പാർട്ടിക്ക് വോട്ട് ചെയ്തില്ലെങ്കിലും മുസ്ലീങ്ങൾ ഉൾപ്പെടെ എല്ലാ സമുദായങ്ങളിലേക്കും എത്തിച്ചേരാനും ബിജെപി നേതാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ആഹ്വാനം ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ക്ഷേമപദ്ധതികൾ രാജ്യത്തെ എല്ലാ വിഭാ​ഗങ്ങളിലേക്കും എത്തിച്ചേരുന്നു എന്ന് ഉറപ്പാക്കാനും പാർട്ടി ശ്രമിക്കുന്നുണ്ട്.

    Also read-ത്രിപുരയിൽ ബിജെപിയെ തൂത്തെറിയാൻ സിപിഎമ്മും കോൺഗ്രസും ദേശീയ പതാകയുമായി മൂന്ന് കിലോമീറ്റർ റാലി

    എല്ലാവർക്കും വെള്ളം

    2019 ആഗസ്റ്റ് 15 ന് നരേന്ദ്ര മോദി രണ്ടാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായതിനു ശേഷമാണ് രണ്ടാം മോദി സർക്കാരിന്റെ പ്രധാന ക്ഷേമ പദ്ധതിയായ ‘ഹർ ഘർ ജൽ’ (എല്ലാ വിട്ടിലും കുടിവെള്ളം) പദ്ധതി ആരംഭിച്ചത്. അതുവരെ ഇന്ത്യയിലെ ഏകദേശം 19.35 കോടി കുടുംബങ്ങളിൽ 3.2 കോടി കുടുംബങ്ങളിൽ മാത്രമേ ടാപ്പിലൂടെ കുടിവെള്ളം ലഭ്യമായിരുന്നുള്ളൂ. കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഈ പുതിയ പദ്ധതിയിൽ സ്ത്രീകളെയാണ് പ്രധാനമായും ലക്ഷ്യം വെച്ചത്.

    ഹർ ഘർ ജൽ പദ്ധതിയിലൂടെ രാജ്യത്തെ ഏകദേശം 8 കോടി വീടുകളിൽ കൂടി കുടിവെള്ളം ലഭിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആകെ 11 കോടി വീടുകളിലേക്ക് കുടിവെള്ളം എത്തി. കോവിഡ് മഹാമാരിയെയും തുടർന്നുള്ള ലോക്ക്ഡൗണിനെയും തുടർന്ന് 2021-22 വർഷത്തിൽ 2 കോടി വീടുകളിലേക്കും ഈ സാമ്പത്തിക വർഷം ഇതുവരെ 1.7 കോടി വീടുകളിലേക്കും മാത്രമാണ് പദ്ധതി വ്യാപിപ്പിക്കാനായത്.

    Also read-ഗുജറാത്തിലെ ബിജെപി വിജയം; 18 കാരറ്റ് സ്വർണത്തിൽ 11 ലക്ഷം രൂപയുടെ ‘മോദി’ പ്രതിമ നിർമ്മിച്ച് ജ്വല്ലറി

    2023-ൽ പദ്ധതി കൂടുതൽ വ്യാപിപ്പിക്കാൻ സാധിക്കും എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അതിനായുള്ള പ്രാരംഭ ഘട്ട ജോലികൾ ആരംഭിച്ചു കഴിഞ്ഞു. 2024 പദ്ധതി അതിന്റെ ലക്ഷ്യത്തിൽ എത്തിച്ചേർന്നേക്കാം എന്നും പാർട്ടി പ്രതീക്ഷിക്കുന്നു. ഏഴ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതുവരെ ഈ പദ്ധതിയുടെ ​​ഗുണഭോക്താക്കളായി. ഊ വർഷം മൂന്ന് സംസ്ഥാനങ്ങളിലേക്കു കൂടി പദ്ധതി എത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

    ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നീ മൂന്ന് വലിയ സംസ്ഥാനങ്ങളിൽ ഈ വർഷം പദ്ധതി വ്യാപിക്കിനാനാണ് പാർട്ടി ആലോചിക്കുന്നത്. 2019ൽ എല്ലാവർക്കും വീട്, എല്ലാവർക്കും പാചകവാതകം എന്നീ പദ്ധതികൾ തങ്ങളെ വീണ്ടും അധികാരത്തിലെത്താൻ സഹായിച്ചതു പോലെ ഈ മൂന്ന് പദ്ധതികളും വനിതാ വോട്ടർമാരെ ആകർഷിക്കുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.

    പിഎം ജൻ ആരോഗ്യ യോജന

    കേന്ദ്രസർക്കാരിന്റെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ പിഎം ജൻ ആരോഗ്യ യോജന 2018 സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങൾത്ത് പ്രതിവർഷം 5 ലക്ഷം രൂപയുടെ സൗജന്യ മെഡിക്കൽ ഇൻഷുറൻസ് നൽകുന്ന പദ്ധതിയാണിത്. അത് പ്രാവർത്തികമാക്കാൻ വീണ്ടും ഒരു വർഷം കൂടിയെടുത്തു. കഴിഞ്ഞ വർഷം മുതൽ ഇതുവരെ 4.3 കോടി ജനങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട് ഇതിനായി 51,000 കോടി രൂപ ചെലവാക്കി.

    Also read-ഗുജറാത്തിലെ ബിജെപി വിജയം; 18 കാരറ്റ് സ്വർണത്തിൽ 11 ലക്ഷം രൂപയുടെ ‘മോദി’ പ്രതിമ നിർമ്മിച്ച് ജ്വല്ലറി

    ഇതുവരെ നൽകിയ 20 കോടി പിഎം ജൻ ആരോഗ്യ യോജന കാർഡുകളിൽ, ഏകദേശം 4 കോടിയും 2022 ലെ അവസാനത്തെ മൂന്ന് മാസങ്ങളിൽ വിതരണം ചെയ്തവയാണ്. കഴിഞ്ഞ മാസം, ഡിസംബറിൽ, മാത്രം 1.68 കോടി കാർഡുകൾ വിതരണം ചെയ്തു. ഈ ഇ-കാർഡ് ഉള്ള ഒരാൾക്ക് സൗജന്യ മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും. ​ആരോ​ഗ്യ പ്രശ്നങ്ങൾ ഒരു പാവപ്പെട്ട കുടുംബത്തെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും എന്നും പാവപ്പെട്ട കുടുംബങ്ങൾക്കും വ്യക്തികൾക്കും വേണ്ടിയാണ് തങ്ങൾ ഈ പ​ദ്ധതി വിഭാ​വനം ചെയ്തിരിക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

    2023- ൽ ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ പദ്ധതി കൂടുതൽ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. പദ്ധതിക്ക് കീഴിൽ ഇതുവരെ 4.3 പേർക്ക് ചികിൽസ ലഭിച്ചതിൽ 18 ലക്ഷം പേർ മാത്രമാണ് ബിഹാറിൽ നിന്നുമുള്ളത്. ഇതിൽ ഉത്തർപ്രദേശിൽ നിന്നുള്ളത് 5.4 ലക്ഷം പേർ മാത്രമാണ്. ഉത്തർപ്രദേശിൽ അടുത്തിടെ 2.5 കോടി പിഎം ജൻ ആരോഗ്യ യോജന കാർഡുകൾ വിതരണം ചെയ്തിരുന്നു. അവയിൽ 27 ലക്ഷവും വിതരണെ ചെയ്തത് കഴിഞ്ഞ വർഷത്തെ അവസാനത്തെ രണ്ട് മാസങ്ങളിൽ ആയാണ്.

    സൗജന്യ റേഷൻ

    കഴിഞ്ഞ 28 മാസമായി തുടരുന്ന സൗജന്യ റേഷൻ പദ്ധതിയും തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനു​ഗ്രഹമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും തിരഞ്ഞെടുപ്പ് വിജയങ്ങൾക്കു പ്രധാന കാരണങ്ങളിലൊന്നും ഇതു തന്നെയാണ്. പ്രധാന മന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്ക് കീഴിൽ 3.90 ലക്ഷം കോടി രൂപ ചെലവഴിച്ച് 81 കോടി ജനങ്ങൾക്കാണ് കേന്ദ്രം ഇതുവരെ സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തത്.

    Also read-രാജ്യത്തിനും പ്രധാനമന്ത്രിക്കുമെതിരെ പ്രകോപനപരമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്തു; ബിബിസിക്കെതിരെ പരാതി

    അന്ന യോജന അവസാനിച്ചുവെന്ന് കഴിഞ്ഞ മാസം കേന്ദ്രം പ്രഖ്യാപിച്ചെവെങ്കിലും 2023 ജനുവരി 1 മുതൽ ഒരു വർഷത്തേക്ക് ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ 81.35 കോടി ഗുണഭോക്താക്കൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. ”ഈ ‘തീരുമാനം രാജ്യത്തെ ജനങ്ങളോടുള്ള പ്രധാനമന്ത്രിയുടെ കരുതലിനെയാണ് സൂചിപ്പിക്കുന്നത്”, എന്ന് സർക്കാർ പറയുന്നു. അടുത്തിടെ നടന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോ​ഗത്തിലും ഈ പദ്ധതിയുടെ പേര് പ്രത്യേകം എടുത്തു പറഞ്ഞിരുന്നു.

    ബുദ്ധിമുട്ടേറിയ സമയങ്ങളിൽ സൗജന്യ റേഷൻ ലഭിച്ച രാജ്യത്തെ 81 കോടി പാവപ്പെട്ടവർ 2024 ൽ മോദിക്ക് വോട്ടു ചെയ്യുമോ? ഉറപ്പായും ചെയ്യും എന്ന വിശ്വാസത്തിലാണ് ബിജെപി.

    Published by:Sarika KP
    First published: