ബി.ജെ.പിക്ക് സംഭാവനയായി കിട്ടിയത് 742 കോടി; ഒറ്റ വർഷം കൊണ്ട് 70 ശതമാനത്തിന്റെ വർധനവുണ്ടായെന്ന് റിപ്പോർട്ട്

കോണ്‍ഗ്രസ്, എന്‍സിപി, സിപിഐ, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് ലഭിച്ച ആകെ തുകയുടെ മൂന്നിരട്ടിയിലധികം തുകയാണ് ബിജെപിക്ക് മാത്രം ലഭിച്ചത്.

News18 Malayalam | news18-malayalam
Updated: February 28, 2020, 6:19 PM IST
ബി.ജെ.പിക്ക് സംഭാവനയായി കിട്ടിയത് 742 കോടി; ഒറ്റ വർഷം കൊണ്ട് 70 ശതമാനത്തിന്റെ വർധനവുണ്ടായെന്ന് റിപ്പോർട്ട്
News18
  • Share this:
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവുമധികം പണം സംഭാവനയായി ലഭിച്ച രാഷ്ട്രീയപാർട്ടിയായി ബി.ജെ.പി. 2018-19 വർഷം കോൺഗ്രസിന് 148 കോടി രൂപ സംഭാവനയായി ലഭിച്ചപ്പോൾ ബി.ജെ.പിക്ക് പിരിഞ്ഞു കിട്ടിയത് 742 കോടി രൂപ. രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ സമർപ്പിച്ച കണക്കുകൾ ഉദ്ധരിച്ച് അസോസിയോഷൻ ഓഫ് ഡെമോക്രാറ്റിക് (ADR) ആണ് സംഭാവനയുടെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

2017-18 കാലയളവിൽ 437.04 കോടി രൂപയാണ് ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത്. എന്നാൽ 2019 ആയപ്പോഴേക്കും ഇത് 70 ശതമാനം വർധിച്ച് 742.15 കേടിയായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2017-18 കാലയളവിൽ കേവലം 26 കോടി രൂപമാത്രം പരിഞ്ഞുകിട്ടയ കോൺഗ്രസിനും ഇക്കഴിഞ്ഞ വർഷം നേട്ടമുണ്ടായി. 148.58 കോടി രൂപയാണ് കേൺഗ്രസിന് ലഭിച്ചത്.

കോര്‍പ്പറേറ്റ് ബിസിനസ് മേഖലകളില്‍ നിന്നുള്ള 1,575 സംഭാവനകളില്‍ നിന്ന് മാത്രം ബി.ജെപിക്ക് ലഭിച്ചത്  698.092 കോടി രൂപയാണ്. 2,741 വ്യക്തിഗത സംഭാവനകളിലൂടെ 41.70 കോടി രൂപയും ലഭിച്ചു. അതേസമയം 605 സംഭാവനകളിലൂടെയാണ് കോണ്‍ഗ്രസിന് 148 കോടി ലഭിച്ചത്.

രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്കെല്ലാം കൂടി 20,000 കോടിയിലധികം രൂപ സംഭാവന ലഭിച്ചിട്ടുണ്ടെന്നാണ് എ.ഡി.ആർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

കോണ്‍ഗ്രസ്, എന്‍സിപി, സിപിഐ, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് ലഭിച്ച ആകെ തുകയുടെ മൂന്നിരട്ടിയിലധികം തുകയാണ് ബിജെപിക്ക് മാത്രം ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ള 122 സംഭാവനകള്‍ വഴി കോണ്‍ഗ്രസിന് ലഭിച്ചത് 122.5 കോടിയും 482 വ്യക്തിഗത സംഭാവനകള്‍ വഴി പാര്‍ട്ടിക്ക് ലഭിച്ചത് 25.39 കോടി രൂപയുമാണ്.

പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റ് വഴി ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവര്‍ക്ക് 455.15 കോടി രൂപയാണ് സംഭാവന ലഭിച്ചത്. ട്രസ്റ്റ് ബിജെപിക്ക് 356.535 കോടി രൂപയും (പാര്‍ട്ടിക്ക് ലഭിച്ച മൊത്തം ഫണ്ടിന്റെ 48.04 ശതമാനം) കോണ്‍ഗ്രസിന് 55.629 കോടി രൂപയും (37.44 ശതമാനം)ആണ് സംഭാവന നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലീങ്ങൾക്ക് 5% സംവരണം: പുതിയ നീക്കവുമായി ഉദ്ദവ് സർക്കാർ
First published: February 28, 2020, 6:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading