നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ദേശീയ പതാക പരാമര്‍ശം വിവാദമായി; മെഹബൂബ മുഫ്തിക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബിജെപി

  ദേശീയ പതാക പരാമര്‍ശം വിവാദമായി; മെഹബൂബ മുഫ്തിക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബിജെപി

  ''ഞങ്ങള്‍ കശ്മീരിനെ കൈയൊഴിഞ്ഞെന്ന് കരുതുന്നവര്‍ക്ക് തെറ്റിപ്പോയി. ഞങ്ങളുടെ സംസ്ഥാന പതാക തിരിച്ചെത്തിയാല്‍ മാത്രമേ ഞങ്ങള്‍ ദേശീയ പതാക ഉയര്‍ത്തുകയുള്ളൂ. ഈ പതാകയും ഭരണഘടനയും ഉള്ളതുകൊണ്ടുമാത്രമാണ് ഇവിടെ ദേശീയ പതാകയുള്ളത്. ഈ പതാക മൂലമാണ് ഞങ്ങള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്''- മെഹബൂബ മുഫ്തിയുടെ ഈ വാക്കുകളാണ് വിവാദമായത്.

  മെഹബൂബ മുഫ്തി

  മെഹബൂബ മുഫ്തി

  • Share this:
   ശ്രീനഗര്‍: ദേശീയ പതാകയുമായി ബന്ധപ്പെട്ട് വിവാദപരാമര്‍ശം നടത്തിയ പിഡിപി നേതാവ് മെഹബൂബ മുഫ്തിയെ രാജ്യദ്രോഹ കുറ്റത്തിന്‌ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജമ്മുകശ്മീര്‍ ഘടകം ആവശ്യപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 പ്രകാരം സംസ്ഥാനത്തിന് പതാകയും പ്രത്യേക പദവിയും പുനഃസ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തുകയില്ലെന്ന മെഹബൂബ മുഫ്തിയുടെ പ്രസ്താവനയാണ് വിവാദമായത്.

   Also Read- NEFT, RTGS, IMPS: പണം കൈമാറാനുള്ള ഏറ്റവും നല്ലമാർഗം എങ്ങനെ തെരഞ്ഞെടുക്കാം?

   'ഞങ്ങള്‍ കശ്മീരിനെ കൈയൊഴിഞ്ഞെന്ന് കരുതുന്നവര്‍ക്ക് തെറ്റിപ്പോയി. ഞങ്ങളുടെ സംസ്ഥാന പതാക തിരിച്ചെത്തിയാല്‍ മാത്രമേ ഞങ്ങള്‍ ദേശീയ പതാക ഉയര്‍ത്തുകയുള്ളൂ. ഈ പതാകയും ഭരണഘടനയും ഉള്ളതുകൊണ്ടുമാത്രമാണ് ഇവിടെ ദേശീയ പതാകയുള്ളത്. ഈ പതാക മൂലമാണ് ഞങ്ങള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്'- മെഹ്ബൂബ മുഫ്തി പറഞ്ഞു. ഒരു വർഷവും രണ്ടുമാസവും വീട്ടു തടങ്കലില്‍ നിന്ന് മോചിതയായ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പാർട്ടി പതാകയ്ക്കൊപ്പം കശ്മീരിന്റെ പഴയ പതാകയും മേശയിൽ സ്ഥാപിച്ചായിരുന്നു അവർ മാധ്യമങ്ങളോട് സംസാരിച്ചത്.

   Also Read- അനുഗ്രഹിക്കാനായി കയ്യുയർത്തിയ പുരോഹിതന് ഹൈ ഫൈവ് അടിച്ച് പെൺകുട്ടി; വീഡിയോ വൈറൽ

   കേന്ദ്രം പിന്‍വലിച്ച പ്രത്യേക പദവി പുനഃസ്ഥാപിക്കാനുള്ള ഭരണഘടനാപരമായ പോരാട്ടം ഉപേക്ഷിക്കില്ലെന്നും മെഹബൂബ മുഫ്തി പറഞ്ഞു. ഭൂമിയില്‍ ഒരു ശക്തിക്കും സംസ്ഥാന പതാക വീണ്ടും ഉയര്‍ത്താനോ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാനോ കഴിയില്ലെന്നായിരുന്നു മുഫ്തിയുടെ പ്രസ്താവനയോടുള്ള ബിജെപി പ്രതികരണം. ''രാജ്യദ്രോഹപരമായ പരാമർശത്തിന്റെ പേരിൽ മെഹബൂബ മുഫ്തിക്കെതിരെ കേസെടുക്കണമെന്ന് ലഫ്റ്റണന്റ് ഗവർണർ മനോജ് സിൻഹയോട് അഭ്യർത്ഥിക്കുകയാണ്. അവരെ അറസ്റ്റ് ചെയ്ത് ജയിലിടക്കണം''- ജമ്മു കശ്മീർ ബിജെപി പ്രസിഡന്റ് രവീന്ദർ റെയ്ന മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാജ്യത്തിനും പതാകയ്ക്കുമായി ഓരോ തുള്ളി രക്തവും തങ്ങള്‍ ബലിയര്‍പ്പിക്കുമെന്നും ജമ്മുകശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്നും ജമ്മുകശ്മീരില്‍ ഒരു പതാക ഉയര്‍ത്താനേ അവകാശമുള്ളൂവെന്നും അത് ഇന്ത്യയുടെ പതാകയാണെന്നും റെയ്‌ന പറഞ്ഞു.   കശ്മീരിലെ ജനങ്ങളെ പ്രകോപിപ്പിക്കുന്ന കാര്യങ്ങള്‍ മെഹബൂബ മുഫ്തിയെപ്പോലുള്ള നേതാക്കള്‍ പറയരുത്. സമാധാനം, സാഹോദര്യം എന്നിവ നശിപ്പിക്കാൻ ആരെയും അനുവദിക്കില്ല. എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ അതിന്റെ പരിണതഫലങ്ങള്‍ നേരിടേണ്ടിവരും.- റെയ്ന പറഞ്ഞു. കശ്മീരിലെ നേതാക്കള്‍ക്ക് ഇന്ത്യയില്‍ കഴിയാന്‍ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്ക് പാകിസ്ഥാനിലേക്കോ ചൈനയിലേക്കോ പോകാമെന്നും രവീന്ദര്‍ റെയ്‌ന പറഞ്ഞു.
   Published by:Rajesh V
   First published:
   )}