ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിൽ വീരചരമം വരിച്ച തീവ്രവാദ വിരുദ്ധ സേന മേധാവി ഹേമന്ദ് കർക്കറെയ്ക്കെതിരായ സാധ്വി പ്രഗ്യ സിംഗ് താക്കൂറിന്റെ പരാമർശം ബിജെപിക്ക് തലവേദനയായി. ഭോപ്പാലിലെ ബിജെപി സ്ഥാനാർഥിയാണ് സാധ്വി പ്രഗ്യ സിംഗ് താക്കൂർ.
പ്രഗ്യയുടെ കർക്കറെയ്ക്കെതിരായ പരാമർശം അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന് ബിജെപി അറിയിച്ചു. പ്രഗ്യയുടെ പരാമർശം വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി പാർട്ടി എത്തിയത്.
താൻ ശപിച്ചതു കൊണ്ടാണ് കർക്കറെ മരിച്ചതെന്നായിരുന്നു സാധ്വി പ്രഗ്യ സിംഗ് പറഞ്ഞത്. ഒരു തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രഗ്യ ഇക്കാര്യം തുറന്നു പറഞ്ഞത്. അതേസമയം വർഷങ്ങളോളം ശാരീരികവും മാനസികവുമായ പീഡനം നേരിടേണ്ടി വന്നതിനാലാകാം അവർ ഇങ്ങനെ പറഞ്ഞതെന്നാണ് ബിജെപി പറയുന്നത്. തീവ്രവാദികളോട് സധൈര്യം പോരാടിയാണ് കർക്കറെ മരിച്ചതെന്നും അദ്ദേഹത്തെ രക്തസാക്ഷിയായിട്ടാണ് ബിജെപി കാണുന്നതെന്നും പാർട്ടി വ്യക്തമാക്കി.
പ്രഗ്യ സിംഗ് താക്കൂറിന്റെ പരാമർശത്തിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ബിജെപിയുടെ ദേശ വിരുദ്ധ മുഖം തെളിഞ്ഞതായി കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും കേസെടുത്തിട്ടുണ്ട്. സാധ്വിയുടെ അഭിപ്രായത്തിനു പിന്നാലെ ഐപിഎസ് ഓഫീസേഴ്സ് അസോസിയേഷനും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, 2019 Loksabha Election, 2019 Loksabha Election election commission of india, Bjp, Congress, Contest to loksabha, Loksabha battle, Loksabha eclection 2019, Loksabha election, Loksabha election 2019, Loksabha election election 2019, Loksabha poll, Loksabha poll 2019