ചൈനയോട് മൗനം പാലിക്കുന്നു, എന്നാൽ കശ്മീരികളെ അടിച്ചമർത്തുന്നു; ബിജെപിക്കെതിരെ മെഹബൂബ മുഫ്തി

ജമ്മു കശ്മീരിനെ കൊള്ളയടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

News18 Malayalam | news18-malayalam
Updated: October 29, 2020, 4:49 PM IST
ചൈനയോട് മൗനം പാലിക്കുന്നു, എന്നാൽ കശ്മീരികളെ അടിച്ചമർത്തുന്നു; ബിജെപിക്കെതിരെ മെഹബൂബ മുഫ്തി
മെഹബൂബ മുഫ്തി
  • Share this:
ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ചൈനയുമായുള്ള സംഘർഷത്തിൽ മൗനം പാലിക്കുന്ന ബിജെപി, കശ്മീരിലെ ജനങ്ങൾക്കെതിരെയുള്ള അടിച്ചമർത്തൽ തുടരുകയാണെന്ന് മുഫ്തി പറഞ്ഞു.

"ഇന്ത്യയുടെ നിരവധി പട്ടാളക്കാരെ കൊന്ന് ചൈന സ്വന്തമാക്കിയ ഭൂമി തിരിച്ചു പിടിക്കൂ. ഇല്ല, ബിജെപി അത് ചെയ്യില്ല, അവർക്കതിന് കഴിയുകയുമില്ല. കാരണം അതുകൊണ്ട് ചൈനയെ കീഴടക്കാൻ ആവില്ലെന്ന് അവർക്കറിയാം. എന്നാൽ കശ്മീരിലെ ജനങ്ങൾക്കെതിരെയുള്ള അതിക്രമം അവർ തുടരുകയും ചെയ്യുന്നു"- മുഫ്തി പറയുന്നു.

ജമ്മു കശ്മീരിനെ കൊള്ളയടിക്കാൻ ബിജെപിയെ അനുവദിക്കില്ലെന്നും ജനങ്ങൾക്കൊപ്പം നിന്ന് പോരാടുമെന്നും മുഫ്തി വ്യക്തമാക്കി. വിയോജിപ്പിന്റെ ശബ്ദങ്ങളെ കേന്ദ്ര സർക്കാർ അടിച്ചമർത്തുകയാണെന്നും മുഫ്തി ആരോപിച്ചു.

You may also like:Jammu and Kashmir| ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞിട്ട് ഒരു വർഷം

കശ്മീർ ഒരു ജയിലായി മാറിക്കഴിഞ്ഞു. മാധ്യമപ്രവർത്തകർക്കോ പൊതു പ്രവർത്തകർക്കോ അഭിപ്രായം തുറന്നു പറയാൻ ആർക്കും കഴിയുന്നില്ല. വിയോജിപ്പിന്റെ ശബ്ദങ്ങൾ തടയപ്പെട്ടു. ബിഹാറിൽ തൊഴിലും ഭക്ഷണവും ആവശ്യപ്പെടുന്ന ജനങ്ങളോട് കശ്മീരിൽ പോയി ഭൂമി വാങ്ങാനാണ് ബിജെപി പറയുന്നത്. തെരഞ്ഞെടുപ്പിന് അപ്പുറത്തേക്ക് ബിജെപിക്ക് ചിന്തിക്കാൻ കഴിയുന്നില്ല. ഓരോ തെരഞ്ഞെടുപ്പിലും കശ്മീരിനെ ഉപയോഗിച്ച് ജനങ്ങളെ വിഡ്ഢികളാക്കുകയാണ് അവർ- മുഫ്തി പറഞ്ഞു.

You may also like:ലഡാക്കിനെ ചൈനയുടെ ഭാഗമാക്കി; അബദ്ധം പറ്റിയ ട്വിറ്ററിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്ന് എംപിമാർ

കശ്മീരിൽ നിയമവാഴ്ച്ച തകർന്നെന്നും ജനങ്ങൾ കൂട്ടിലടക്കപ്പെട്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. ജമ്മു കശ്മീരിനെ കൊള്ളയടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഓരോ ദിവസവും പുതിയ ചട്ടങ്ങൾ കൊണ്ടുവരികയാണ്. ചിലപ്പോൾ അവർ നിയമങ്ങൾ കാറ്റിൽ പറത്തുന്നു. മറ്റു ചിലപ്പോൾ ഞങ്ങളുടെ ഭൂമി വിൽപ്പനയ്ക്ക് വെക്കുന്നു. എന്തു തന്നെ സംഭവിച്ചാലും ഇനിയും ഞങ്ങൾ നിശബ്ദരായിരിക്കില്ല.

ജമ്മു കശ്മീർ ഡവലപ്മെന്റ് ആക്ടിലെ ഭൂമിയിടപാടു വ്യവസ്ഥകൾ പരാമർശിക്കുന്ന 17–ാം വകുപ്പിൽ ‘ജമ്മു കശ്മീരിലെ സ്ഥിര താമസക്കാർ’ എന്ന പ്രയോഗം നീക്കം ചെയ്ത് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഒരു വർഷം പിന്നിടുമ്പോഴാണ് പുതിയ വിജ്ഞാപനം. ഇതിനെതിരെയാണ് കശ്മീരിലെ നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. പ്രത്യേക പദവിയുണ്ടായിരുന്നപ്പോൾ ജമ്മു കശ്മീരിൽ സ്ഥിരതാമസക്കാരല്ലാത്തവർക്കു ഭൂമി വാങ്ങാൻ നിയമം അനുവദിച്ചിരുന്നില്ല. കേന്ദ്രഭരണപ്രദേശമായതോടെ പതിനൊന്നിലേറെ നിയമഭേദഗതികളിലൂടെയാണു നിയന്ത്രണം നീക്കിയത്.

തൊഴിലോ ഭക്ഷണമോ ഇല്ലാത്ത ഇന്ത്യയിലെ പാവങ്ങൾക്ക് കശ്മീരിൽ ഭൂമി വാങ്ങാൻ കഴിയില്ലെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. പുതിയ വിജ്ഞാപനം ബിജെപിയുമായി കൈകോർത്ത് നിൽക്കുന്ന മുതലാളിമാർക്ക് വേണ്ടിയാണെന്ന് മുഫ്തി ആരോപിച്ചു.
Published by: Naseeba TC
First published: October 29, 2020, 4:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading