• HOME
  • »
  • NEWS
  • »
  • india
  • »
  • ബിജെപി വക്താവ് സയിദ് സഫർ ഇസ്ലാം ഉത്തർപ്രദേശിൽ നിന്നുള്ള പാർട്ടിയുടെ രാജ്യസഭ സ്ഥാനാർഥി

ബിജെപി വക്താവ് സയിദ് സഫർ ഇസ്ലാം ഉത്തർപ്രദേശിൽ നിന്നുള്ള പാർട്ടിയുടെ രാജ്യസഭ സ്ഥാനാർഥി

കോൺഗ്രസ് നേതാവ് ആയിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെ ബി ജെ പിയിലേക്ക് കൊണ്ടു വരുന്നതിനായി നടത്തിയ ശ്രമങ്ങളിൽ ഇസ്ലാം പങ്കാളിയായിരുന്നെന്നാണ് വിശ്വസിക്കപ്പെടുന്നത്.

bjp

bjp

  • Last Updated :
  • Share this:
    ന്യൂഡൽഹി: പാർട്ടിയുടെ വക്താവ് സയിദ് സഫർ ഇസ്ലാം ഉത്തർപ്രദേശിൽ നിന്നുള്ള ബി.ജെ.പിയുടെ രാജ്യസഭ സ്ഥാനാർഥിയാകും. രാജ്യസഭ ഉപതെരഞ്ഞെടുപ്പിലാണ് സയിദ് സഫർ ഇസ്ലാം മത്സരിക്കുക. പുറത്താക്കപ്പെട്ട സമാജ് വാദി പാർട്ടി എം.പി ആയിരുന്ന അമർ സിംഗിന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്.

    സംസ്ഥാന നിയമസഭയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ഉള്ളതിനാൽ ഇസ്ലാമിന്റെ വിജയം ഉറപ്പാണ്.

    You may also like:കോവിഡാനന്തര സുരക്ഷിത യാത്ര; ഇന്ത്യയിലെ ഔദ്യോഗിക ചുമതല അറ്റോയിക്ക് [NEWS]ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; ആരോഗ്യവകുപ്പ് ജീവനക്കാരി മരിച്ചു [NEWS] പെട്ടിമുടിയിൽ തിരച്ചിൽ താൽക്കാലികമായി നിർത്തി; കണ്ടെത്തിയത് 65 മൃതദേഹങ്ങൾ [NEWS]

    കോൺഗ്രസ് നേതാവ് ആയിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെ ബി ജെ പിയിലേക്ക് കൊണ്ടു വരുന്നതിനായി നടത്തിയ ശ്രമങ്ങളിൽ ഇസ്ലാം പങ്കാളിയായിരുന്നെന്നാണ് വിശ്വസിക്കപ്പെടുന്നത്.
    Published by:Joys Joy
    First published: