HOME » NEWS » India » BJP STATE LEADERS AGAINST ASSAM

അസം ദേശീയ പൗരത്വ പട്ടിക: നിലവിലെ പട്ടികയിൽ തൃപ്തിയില്ലെന്ന് ബിജെപി സംസ്ഥാന ഘടകം; സുപ്രീം കോടതിയെ സമീപിക്കും

നിരവധി അനർഹർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പട്ടികയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും

news18
Updated: September 1, 2019, 7:14 AM IST
അസം ദേശീയ പൗരത്വ പട്ടിക: നിലവിലെ പട്ടികയിൽ തൃപ്തിയില്ലെന്ന് ബിജെപി സംസ്ഥാന ഘടകം; സുപ്രീം കോടതിയെ സമീപിക്കും
നിരവധി അനർഹർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പട്ടികയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും
  • News18
  • Last Updated: September 1, 2019, 7:14 AM IST
  • Share this:
ന്യൂഡൽഹി: അസമിലെ ദേശീയ പൗരത്വ പട്ടികയ്ക്കെതിരെ ബിജെപി സംസ്ഥാന ഘടകം. നിലവിലെ പട്ടികയിൽ തൃപ്തിയില്ലെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രൺജീത് കുമാർ അറിയിച്ചിരിക്കുന്നത്. നേരത്തെ തയ്യാറാക്കിയ പട്ടികയിൽ പുറത്താക്കപ്പെട്ടതിനേക്കാൾ വളരെ കുറച്ച് ആളുകളാണ് അന്തിമപട്ടികയിൽ പുറത്തായിട്ടുള്ളുവെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. ദേശീയതലത്തിൽ തന്നെ പട്ടിക വേണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read-Assam NRC final list 2019: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; 19 ലക്ഷംപേർ പുറത്ത്

നിരവധി അനർഹർ പട്ടികയിൽ ഇടം നേടിയിട്ടുണ്ടെന്നും പട്ടികക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നുമാണ് ധനമന്ത്രി മന്ത്രി ഹിമന്താ ബിശ്വാ ശർമ്മ അറിയിച്ചിരിക്കുന്നത്. അതേസമയം ഡൽഹിയിലും എൻ ആർ സി വേണമെന്നാണ് ബി ജെ പി നേതാവും എം പിയുമായ മനോജ് തിവാരിയുടെ ആവശ്യം. ഡൽഹിയിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ അസമിലേതിനു സമാനമായ നടപടി വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും ബി.ജെ.പി പാഠം പഠിക്കണമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചിരിക്കുന്നത്. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ എന്ന മിത്ത് തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ് ഇതിലൂടെയെന്നും ഉവൈസി വ്യക്തമാക്കി.

First published: September 1, 2019, 7:14 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories