• HOME
  • »
  • NEWS
  • »
  • india
  • »
  • BJP | ഉത്തർപ്രദേശിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി : 24 മണിക്കൂറിനിടെ രണ്ടാമത്തെ മന്ത്രിയും രാജിവെച്ചു

BJP | ഉത്തർപ്രദേശിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി : 24 മണിക്കൂറിനിടെ രണ്ടാമത്തെ മന്ത്രിയും രാജിവെച്ചു

കര്‍ഷകരോടും തൊഴില്‍ രഹിതരോടുമുളള സമീപനം ശരിയല്ലെന്നും രാജിക്കത്തില്‍ ധാര സിങ് വ്യക്തമാക്കിയിട്ടുണ്ട്

  • Last Updated :
  • Share this:
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ (Uttar Pradesh ) ബിജെപിക്ക് () വീണ്ടും തിരിച്ചടി. 24 മണിക്കൂറിനിടെ രണ്ടാമത്തെ മന്ത്രിയും രാജിവെച്ചു. വനം പരിസ്ഥിതി മന്ത്രി ധാര സിങ് ചൗഹാനാണ് (Dara Singh Chauhan) രാജി വെച്ചത്. ദളിതരേയും പിന്നാക്ക വിഭാഗങ്ങളേയും ബി ജെ പി അവഗണിക്കുകയാണെന്ന് ധാര സിങ് കുറ്റപ്പെടുത്തി.

കര്‍ഷകരോടും തൊഴില്‍ രഹിതരോടുമുളള സമീപനം ശരിയല്ലെന്നും രാജിക്കത്തില്‍ ധാര സിങ് വ്യക്തമാക്കിയിട്ടുണ്ട്. മധുബന്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍ എ ആണ് ധാര സിങ്. ചൗഹാന്‍ വിഭാഗത്തിലെ പ്രമുഖനായ നേതാവാണ് ധാര സിങ്. നേരത്തെ ബി.എസ്.പിയില്‍ അംഗമായിരുന്ന ധാര സിങ് 15-ാം ലോക്സഭയില്‍ ഘോസി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.

രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തൊഴില്‍വകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യ, എം.എല്‍.എമാരായ റോഷന്‍ ലാല്‍ വര്‍മ, ബ്രജേഷ് പ്രതാപ് പ്രജാപതി, ഭാഗവതി സാഗര്‍ എന്നിവര്‍ ചൊവ്വാഴ്ച ബി ജെ പി യില്‍ നിന്നും രാജിവെച്ചിരുന്നു. പിന്നാക്കവിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള പ്രമുഖ ഒ.ബി.സി.

നേതാവാണ് സ്വാമി പ്രസാദ് മൗര്യ .2016-ല്‍ ബി.എസ്.പി വിട്ട് മൗര്യ ബി.ജെ.പി.യില്‍എത്തിയപ്പോള്‍ പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുറപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. മൗര്യയുടെ രാജി ജാതി വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് ബി ജെ പി ഭയക്കുന്നുണ്ട്.

മാത്രമല്ല എം.എല്‍.എമാര്‍ അടക്കം കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് മൗര്യയുടെ പ്രതികരിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ വിജയത്തുടര്‍ച്ചക്കായി കരുക്കള്‍ നീക്കുന്ന ബിജെപിക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക്. ഫെബ്രുവരി 10 ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ആറ് എം.എല്‍.എമാരാണ് ഇതുവരെ പാര്‍ട്ടി വിട്ടത്.

BARC Rating | വാർത്താ ചാനലുകളുടെ ബാർക്ക് റേറ്റിങ് പുനരാരംഭിക്കുന്നു: നടപടി കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന്

വാർത്താ ചാനലുകൾക്കുള്ള ബാർക്ക് (BARC) റേറ്റിങ് (Television Rating) പുനരാരംഭിക്കുന്നു. ഉടൻ തന്നെ ഏറ്റവും പുതിയ റേറ്റിങ് പ്രസിദ്ധീകരിക്കുമെന്ന് ബാർക്ക് വ്യക്തമാക്കി. ആരോപണങ്ങളെ തുടർന്ന് വാർത്താ ചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് ബാർക്ക് നിർത്തിവെച്ചിരിക്കുകയാണ്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ ഇടപെടലിനെ തുടർന്നാണ് വാർത്താ ചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് ബാർക്ക് പുനരാരംഭിക്കുന്നത്. ചില മാറ്റങ്ങളോടെയാകും ഇനി മുതൽ വാർത്താ ചാനലുകളുടെ റേറ്റിങ് ബാർക്ക് നിശ്ചയിക്കുക. റേറ്റിങ് നിശ്ചയിക്കുന്ന സമിതികളിൽ സ്വതന്ത്ര അംഗങ്ങളെ ഉൾപ്പെടുത്താൻ ഒരു ബോർഡിന്റെയും സാങ്കേതിക സമിതിയുടെയും രൂപീകരിക്കുന്ന നടപടിക്ക് ബാർക്ക് തുടക്കമിട്ടിട്ടുണ്ട്.

ബ്രോഡ്‌കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (BARC) TRP കമ്മിറ്റി റിപ്പോർട്ടും ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയും (TRAI) ചേർന്ന് 2020 ഏപ്രിൽ 28ന് പുറത്തിറക്കിയ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയാണ് പുതിയ സാങ്കേതിക സമിതിയെയും ബോർഡിനെയും നിശ്ചയിക്കുന്നത്. ഈ പുതിയ മാറ്റങ്ങളോടെ വാർത്താ ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. കൂടാതെ സ്ഥിരം സ്റ്റിയറിങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ബാർക്ക് റേറ്റിങ് സംബന്ധിച്ച സ്വകാര്യമായി സൂക്ഷിക്കേണ്ട വിവരങ്ങൾ ചോർന്നുപോകാതിരിക്കാൻ ആവശ്യമായ നടപടികൾ ശക്തമാക്കും.

കഴിഞ്ഞ 3 മാസത്തെ TRP ഉടൻ

 കഴിഞ്ഞ മൂന്നു മാസത്തെ വാർത്താ ചാനലുകളുടെ റേറ്റിങ് ഉടൻ പ്രസിദ്ധീകരിക്കാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ബാർക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതുക്കിയ രീതി അനുസരിച്ച്, നാലാഴ്ചത്തെ ശരാശരി റേറ്റിങ് കണക്കിലെടുത്താകും പുതിയത് പ്രസിദ്ധീകരിക്കുക.

Also Read- Explained | എന്താണ് TRP? ചാനലുകളുടെ റേറ്റിംഗ് മാനദണ്ഡം പ്രവർത്തിക്കുന്നത് എങ്ങനെ?

പ്രസാർ ഭാരതിയുടെ അധ്യക്ഷതയിൽ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും മന്ത്രാലയം രൂപീകരിച്ചിട്ടുണ്ട്. TRP സേവനങ്ങൾ ഉപയോഗിക്കുന്നതിനുള്ള റിട്ടേൺ പാത്ത് ഡാറ്റ (RPD) നിയന്ത്രിക്കുന്നത് പരിഗണിക്കുന്നതിനായി, TRAI, TRP കമ്മിറ്റി റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. നാല് മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും.

എന്താണ് TRP?

ടിആർപി എന്നാൽ ടെലിവിഷൻ റേറ്റിംഗ് പോയിന്റുകൾ. വാർത്താ ചാനലുകൾ ഉൾപ്പെടെ ടിവി ചാനലുകൾ എത്ര പേർ കാണുന്നു എന്ന് കണക്കാക്കുന്ന ഓട്ടോമേറ്റഡ് സർവേ സംവിധാനമാണിത്. BARC എന്ന ഏജൻസിയാണ് ഈ പ്രവർത്തനം നിർവ്വഹിക്കുന്നത്. രാജ്യത്തെ പല നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും സെറ്റ് ടോപ്പ് ബോക്‌സുള്ള തിരഞ്ഞെടുത്ത ഏതാനും വീടുകളിലാണ് ടിആർപി മീറ്ററുകൾ രഹസ്യമായി സ്ഥാപിക്കുന്നത്. ഈ മീറ്ററുകൾ ഉണ്ടെന്ന് പോലും ആ വീടുകൾക്കറിയില്ല. ആ വീടുകളിലുള്ളവർ ഏതൊക്കെ ചാനലുകളും ഏതൊക്കെ പരിപാടികളുമാണ് കാണുന്നതെന്ന് ബാർക്ക് രേഖപ്പെടുത്തും. ഇതിന്‍റെ അടസ്ഥാനത്തിലാണ് ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്നത്.

PM security breach: പ്രധാനമന്ത്രിയുടെ പഞ്ചാബിലെ സുരക്ഷാവീഴ്ച; ജസ്റ്റിസ് ഇന്ദു മൽഹോത്ര അധ്യക്ഷയായ സമിതി അന്വേഷിക്കും

റേറ്റിംഗ് നിശ്ചലമായി

2020-ൽ മുംബൈയിൽ ടിആർപി ഗോൽമാൽ വിവാഹത്തോടെയാണ് വാർത്താ ചാനലുകളുടെ ബാർക്ക് റേറ്റിങ് മൂന്നു മാസത്തേക്ക് സർക്കാർ നിരോധിച്ചത്. അതേസമയം ഈ വിലക്ക് വിനോദ ഭാഷാ ചാനലുകൾക്ക് ബാധകമല്ലായിരുന്നു. ഒരു വാർത്താ ചാനലിന് പ്രത്യേക TRP റേറ്റിംഗ് വിവരങ്ങൾ ഇല്ല. മൂന്ന് മാസത്തിനുള്ളിൽ ടിആർപി സംവിധാനത്തിന്റെ അവലോകനം നടത്തുമെന്ന് ബാർക്ക് അറിയിച്ചു. വാർത്ത ഒഴികെ, വിനോദം, കായികം തുടങ്ങിയ മറ്റ് വിഭാഗങ്ങളിലുള്ള ചാനലുകളുടെ ടിആർപി കഴിഞ്ഞ നാളുകളിൽ മുടങ്ങാതെ ബാർക്ക് പ്രസിദ്ധീകരിക്കുന്നുണ്ട്.
Published by:Jayashankar AV
First published: