നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് തിരിച്ചടി; ബിജെപിക്ക് വൻ വിജയം

  രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് തിരിച്ചടി; ബിജെപിക്ക് വൻ വിജയം

  26 ഇടത്ത് സിപിഎമ്മും അഞ്ചിടത്ത് ബിഎസ്പിയും വിജയിച്ചു

  News18 Malayalam

  News18 Malayalam

  • Share this:
   ജയ്പൂർ: രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് വൻ തിരിച്ചടി. പഞ്ചായത്ത് സമിതികളിലും ജില്ലാ പരിഷത്തുകളിലും കൂടുതൽ സീറ്റുകൾ ബിജെപി നേടി. പഞ്ചായത്ത് സമിതികളിൽ 1989 സീറ്റുകളിൽ ബിജെപി ജയിച്ചു. കോൺഗ്രസിന്റെ ജയം 1852 സീറ്റുകളിൽ ഒതുങ്ങി. 222 പഞ്ചായത്ത് സമിതികളിൽ 93 ഇടത്തും ബിജെപി ഭൂരിപക്ഷം നേടി. 81 പഞ്ചായത്ത് സമികൾ കോൺഗ്രസിന് ഒപ്പം നിന്നു.

   43 പഞ്ചായത്ത് സമിതികളിൽ സ്വതന്ത്രന്മാരാണ് ഭരണം നിശ്ചയിക്കുക. അഞ്ചിടത്ത് ചെറു പാർട്ടികളും ഭൂരിപക്ഷം നേടി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച ഫലം അനുസരിച്ച് 439 സീറ്റുകളിൽ സ്വതന്ത്രന്മാരാണ് വിജയിച്ചത്. 60 ഇടത്ത് ആർഎൽപിയും 26 ഇടത്ത് സിപിഎമ്മും അഞ്ചിടത്ത് ബിഎസ്പിയും വിജയിച്ചു. 222 പഞ്ചായത്ത് സമിതികളിലെ 4371 സീറ്റുകളിലും 21 ജില്ലാ പരിഷത്തുകളിലെ 636 സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

   Also Read- ബിജെപി ദേശീയ അധ്യക്ഷൻ അടക്കമുള്ളവർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ പശ്ചിമബംഗാളില്‍ കല്ലേറ്

   ജില്ലാ പരിഷത്തുകളിൽ 353 സീറ്റുകളിൽ ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസിന്റെ ജയം 252 സീറ്റുകളിലൊതുങ്ങി. 18 ഇടത്ത് സ്വതന്ത്രരും 10 ഇടത്ത് ആർഎൽപിയും രണ്ടിടത്ത് സിപിഎമ്മും വിജയിച്ചു. ഒരു ജില്ലാ പരിഷത്തിലേക്കുള്ള ഫലം ഇനിയും ഔദ്യോഗികമായി പ്രഖ്യാപിക്കാനുണ്ട്. 13 ജില്ലാ പരിഷത്തുകളിൽ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. നഗൗർ, ബാർമർ എന്നിവിടങ്ങളിൽ സഖ്യ കക്ഷിയായ ആർഎൽപിയുടെ സഹായത്തോടെ അധികാരത്തിലെത്താം. അഞ്ച് ജില്ലാ പരിഷത്തുകളിൽ കോൺഗ്രസിനാണ് ജയം.

   ഗ്രാമീണ വികസനവുമായി ബന്ധപ്പെട്ട ബിജെപിയുടെ നയങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരമാണ് ഈവിജയമെന്നും കർഷക നിയമങ്ങൾ കൊണ്ടുവന്നതും ബിജെപി പ്രവർത്തകർ കഠിനമായി അധ്വാനിച്ചതിന്റെയും ഫലമാണ് വിജയമെന്ന് സംസ്ഥാന ബിജെപി പ്രസിഡന്റ് സതീഷ് പൂനിയ പറഞ്ഞു.

   Also Read- പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു; ചെലവ് 971 കോടി രൂപ

   പാർട്ടിയുടെ അടിത്തറ വികസിപ്പിച്ചതിന് സ്ഥാനാർഥികളോട് നന്ദി പറയുന്നതായി പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ് ദൊതാസ്ര പറഞ്ഞു. ഭാവിയിൽ നന്നായി പ്രവർത്തിക്കാനുള്ള ഊർജമാണ് ഈ ഫലം നൽകുന്നതെന്നും വരുന്ന തെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു. നാലുഘട്ടങ്ങളിലായാണ് രാജസ്ഥാനിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്.
   Published by:Rajesh V
   First published:
   )}