ഇന്റർഫേസ് /വാർത്ത /India / തോൽവിക്ക് പിന്നാലെ തമ്മിലടി; ബിജെപി തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു

തോൽവിക്ക് പിന്നാലെ തമ്മിലടി; ബിജെപി തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു

vetrivel yatra

vetrivel yatra

രണ്ടു പ്രസിഡന്റുമാർ രാജിവച്ചു

  • Share this:

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ തിരുവനന്തപുരം ജില്ലയിലെ ബിജെപിയിൽ തമ്മിലടി രൂക്ഷം.  ഇന്നലെ ചേർന്ന ജില്ലാ കോർ കമ്മിറ്റി യോഗം തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടു. പ്രസിഡന്റ്‌ എസ് കെ പി രമേശ്‌, ജനറൽ സെക്രട്ടറിമാരായ ആറന്നൂർ ഉദയൻ, കമല സജി എന്നിവർ ഉൾപ്പെട്ട കമ്മറ്റിയെയാണ് പിരിച്ചുവിട്ടത്.

Also Read- എറണാകുളത്ത് ബിജെപിയിൽ അച്ചടക്ക നടപടി; 15 പേരെ പുറത്താക്കി; 34 പേരെ നേതൃസ്ഥാനത്ത് നിന്നും മാറ്റി

വലിയശാല, ശ്രീവരാഹം, പെരുന്താന്നി എന്നീ സിറ്റിംഗ് വാർഡുകളിലെ പരാജയത്തിന് കാരണം മണ്ഡലം നേതൃത്വം എന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയ വർക്കലയിലെ മണ്ഡലം പ്രസിഡന്റ്‌ അജുലാൽ രാജി വെച്ചതും ജില്ലയിലെ വിഭാഗീയതയുടെ തുടർച്ചയാണ്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് മണ്ഡലം കമ്മിറ്റി തീരുമാനിച്ച സ്ഥാനാർത്ഥി അനീഷിനെ ജില്ലാ കമ്മിറ്റി മാറ്റിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് അജുലാൽ രാജി വച്ചത്.

Also Read- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പുറത്തിറക്കാൻ വക്കീൽ റോളിൽ ചാണ്ടി ഉമ്മൻ

പാറശാല മണ്ഡലം പ്രസിഡന്റ് ‌ ഇഞ്ചിവിള അനിലും കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. ജില്ലാ പ്രസിഡന്റായി വി വി രാജേഷ് എത്തിയ ശേഷം ഒരു വിഭാഗം പ്രവർത്തകരെ ഒഴിവാക്കുന്നു വെന്നാണ് ആരോപണം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുനഃസംഘടനാ നടപടി മാത്രമാണിതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ഒദ്യോഗിക വിശദീകരണം.

First published:

Tags: Bjp, Local Body Elections 2020, Thiruvananthapuram