നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'നിങ്ങളെ ഇതുപോലെ കാണുന്നത് സങ്കടകരം' ഒമർ അബ്ദുള്ളയ്ക്ക് ഷേവിംഗ് റേസറുകൾ അയച്ച് ബിജെപി; വിവാദമായപ്പോൾ പിൻവലിച്ചു

    'നിങ്ങളെ ഇതുപോലെ കാണുന്നത് സങ്കടകരം' ഒമർ അബ്ദുള്ളയ്ക്ക് ഷേവിംഗ് റേസറുകൾ അയച്ച് ബിജെപി; വിവാദമായപ്പോൾ പിൻവലിച്ചു

    ബിജെപി നേതാവ് കെ.സുരേന്ദ്രനും ഒമർ അബ്ദുള്ളയുടെ ചിത്രം പങ്കുവച്ച് പരിഹാസവുമായി രംഗത്തെത്തിയിരുന്നു. 'മോദി കാശ്മീരിൽ കത്തിയും കല്ലും നിരോധിച്ചോ? ഭയങ്കരം...' എന്നായിരുന്നു ചിത്രം പങ്കു വച്ച് സുരേന്ദ്രൻ കുറിച്ചത്.

    omar

    omar

    • News18
    • Last Updated :
    • Share this:
      കശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ പരിഹസിച്ച് ബിജെപി. ആറുമാസമായി സര്‍ക്കാറിന്റെ തടങ്കലിൽ കഴിയുന്ന ഒമറിന്റെ ഒരു ചിത്രം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പങ്കു വച്ചിരുന്നു. നീണ്ടു വളർന്ന നരച്ച താടിയിൽ ആളെ തിരിച്ചറിയാത്ത വിധത്തിലായ ഒമറിന്റെ ചിത്രം വൈറലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നാഷണൽ കോൺഫറൻസ് പാർട്ടി നേതാവ് കൂടിയായ ഒമറിനെ പരിഹസിച്ച് ബിജെപി തമിഴ്നാട് ഘടകം രംഗത്തെത്തിയത്.

      Also Read-ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസിൽ തിരിച്ചെടുക്കണം: മുഖ്യമന്ത്രിക്ക് ശുപാർശയുമായി ഉദ്യോഗസ്ഥ സമിതി

      ഒമറിന് ഓൺലൈൻ സൈറ്റ് വഴി ഷേവിംഗ് റേസർ അയച്ചു നൽകി ആയിരുന്നു ബിജെപിയുടെ പരിഹാസം. ' നിങ്ങളുടെ അഴിമതിക്കാരായ സുഹൃത്തുക്കൾ സ്വാതന്ത്ര്യം ആസ്വാദിച്ച് പുറത്തു കഴിയുമ്പോൾ നിങ്ങളെ ഇങ്ങനെ കാണുന്നത് അത്യന്തം സങ്കടകരമാണ്.. ഞങ്ങളുടെ സംഭാവന ദയവായി സ്വീകരിച്ചാലും.. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ ഞങ്ങളുടെ എതിർകക്ഷി (കോൺഗ്രസ്) യുമായി ബന്ധപ്പെടാൻ യാതൊരു മടിയും കാട്ടരുതെവന്നായിരുന്നു' ഷേവിംഗ് റേസർ അയച്ചു കൊടുത്ത സ്ക്രീൻ ഷോട്ടിനൊപ്പം ബിജെപി തമിഴ്നാട് യൂണിറ്റ് ട്വിറ്ററിൽ കുറിച്ചത്.

      എന്നാൽ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധങ്ങൾക്കാണ് ഇത് വഴിവച്ചത്. ഭരണഘടനാവിരുദ്ധമായി തടവിൽ പാർപ്പിക്കപ്പെട്ട ഒരാളെ അപമാനിക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം.യാതൊരു കാരണവുമില്ലാതെ കഴിഞ്ഞ ആറുമാസമായി തടവിൽ കഴിയുന്ന ഒരാളെയാണ് ബിജെപി അപമാനിക്കുന്നതെന്നും വിമർശനം ഉയര്‍ന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ട്വീറ്റ് നീക്കം ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

      Also Read-ജയിലിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് നിർഭയ കേസിലെ പ്രതി

      കശ്മീരിന് പ്രത്യേക പദവി വിഭാവനം ചെയ്തിരുന്ന ആർട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ആഗസ്റ്റിലാണ് ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി തുടങ്ങി കശ്മീരിലെ മുഖ്യധാര രാഷ്ട്രീയ നേതാക്കളെയെല്ലാം കരുതൽ തടങ്കലിലാക്കിയത്. ഇപ്പോഴും ഇവർ തടങ്കലിൽ തന്നെ തുടരുകയാണ്. ഇതിനിടെയാണ് ബിജെപിയുടെ പരിഹാസം.

      കേരള ബിജെപി നേതാവ് കെ.സുരേന്ദ്രനും ഒമർ അബ്ദുള്ളയുടെ ചിത്രം പങ്കുവച്ച് പരിഹാസവുമായി രംഗത്തെത്തിയിരുന്നു. 'മോദി കാശ്മീരിൽ കത്തിയും കല്ലും നിരോധിച്ചോ? ഭയങ്കരം...' എന്നായിരുന്നു ചിത്രം പങ്കു വച്ച് സുരേന്ദ്രൻ കുറിച്ചത്.
      First published:
      )}