നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി; കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം': കർണാടകയിൽ പ്രതിഷേധവുമായി BJP

  'സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി; കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം': കർണാടകയിൽ പ്രതിഷേധവുമായി BJP

  ഭരണമുന്നണിയിലെ എം എൽ എമാർ രാജിവെച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പദത്തിൽ തുടരാൻ കുമാരസ്വാമിക്ക് ധാർമികമായി അവകാശമില്ല. കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായും ബി ജെ പി വക്താവ് ജി മധുസൂദന പറഞ്ഞു.

  എച്ച് ഡി കുമാരസ്വാമി

  എച്ച് ഡി കുമാരസ്വാമി

  • News18
  • Last Updated :
  • Share this:
   ബംഗളൂരു: സഖ്യസർക്കാരിന് പിന്തുണ നഷ്ടമായ സാഹചര്യത്തിൽ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ഇക്കാര്യം ഉന്നയിച്ച് ചൊവ്വാഴ്ച സംസ്ഥാനവ്യാപകമായി ബി ജെ പി പ്രതിഷേധം സംഘടിപ്പിക്കും. 14 ജെ ഡി എസ് - കോൺഗ്രസ് എം എൽ എമാരും രണ്ട് മന്ത്രിമാരുമാണ് കഴിഞ്ഞദിവസം രാജിവെച്ചത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുമെന്ന് ബി ജെ പി പ്രതിനിധി പറഞ്ഞു.

   നേതാക്കളുടെ നേതൃത്വത്തിൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കുമാരസ്വാമിയുടെ രാജി ആവശ്യപ്പെട്ട് ബി ജെ പി പ്രതിഷേധം സംഘടിപ്പിച്ചു. ഭരണമുന്നണിയിലെ എം എൽ എമാർ രാജിവെച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പദത്തിൽ തുടരാൻ കുമാരസ്വാമിക്ക് ധാർമികമായി അവകാശമില്ല. കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായും ബി ജെ പി വക്താവ് ജി മധുസൂദന പറഞ്ഞു.

   രാജിവെച്ച 14 എം എൽ എമാരിൽ 11 പേർ കോൺഗ്രസിൽ നിന്നും മൂന്നുപേർ ജെ ഡി എസിൽ നിന്നുമാണ്. 10 കോൺഗ്രസ് എം എൽ എമാർ ജൂലൈ ആറിനും ഒരു എം എൽ എ ജൂലൈ ഒന്നിനുമാണ് രാജിവെച്ചത്. സ്വതന്ത്ര എം എൽ എയും ചെറുകിട വ്യവസായ മന്ത്രിയുമായ എച്ച് നാഗേഷും ഭരണകാര്യ മന്ത്രിയും കെ പി ജെ പി സാമാജികനുമായ ആർ ശങ്കറും മന്ത്രിസ്ഥാനങ്ങൾ രാജിവെക്കുകയും സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തിരുന്നു.

   അങ്ങോട്ടും ഇങ്ങോട്ടും ആടിയാടി; ശങ്കർ ഇനി 'പെൻഡുലം' ശങ്കർ

   225 അംഗ നിയമസഭയിൽ സ്പീക്കറെ കൂടാതെ കോൺഗ്രസിന് 79 അംഗങ്ങളും ജെ ഡി എസിന് 39 അംഗങ്ങളും ബി ജെ പിക്ക് 105 അംഗങ്ങളുമാണ് ഉള്ളത്. ബി എസ് പിയിൽ നിന്ന് ഒരാളും കെ പി ജെ പിയിൽ നിന്ന് ഒരാളും ഒരു സ്വതന്ത്രനുമുണ്ട്. ആംഗ്ലോ ക്രിസ്ത്യൻ കമ്യൂണിറ്റിയിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരാൾ ഉണ്ടെങ്കിലും അവർക്ക് വോട്ടിംഗ് അവകാശമില്ല. 113 ആണ് സർക്കാർ രൂപികരിക്കുന്നതിന് കർണാടകയിൽ ആവശ്യമായ കേവലഭൂരിപക്ഷം.

   രാമലിംഗ റെഡ്ഡി, എസ് ടി സോമശേഖർ, ഭായ് രതി ബസവരാജ്, മുനിരത്ന, പ്രതാപ ഗുഡ പാട്ടിൽ, ബി സി പാട്ടിൽ, രമേഷ് ജാർകിഹോളി, ശിവറാം ഹെബ്ബാർ, മഹേഷ് കുമതഹള്ളി, എസ് എണ സുബ്ബ റെഡ്ഡി, ആനന്ദ് സിംഗ് എന്നിവരാണ് രാജിവെച്ച് കോൺഗ്രസ് എം എൽ എമാർ. എ എച്ച് വിശ്വനാഥ്, എൻ നാരായണ ഗൗഡ, ഗോപാലയ്യ എന്നിവരാണ് രാജിവെച്ച ജെ ഡി എസ് എം എൽ എമാർ.

   First published:
   )}