എംപിമാർക്ക് 'അഭ്യാസ് വർഗ'യുമായി ബിജെപി; ഹാജർ നിർബന്ധം; പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പരിപാടിയിൽ

പ്രധാനമായും പുതിയതായി പാർലമെന്‍റിലേക്ക് എത്തിയ അംഗങ്ങളെ ഉദ്ദേശിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

news18
Updated: August 3, 2019, 1:47 PM IST
എംപിമാർക്ക് 'അഭ്യാസ് വർഗ'യുമായി ബിജെപി; ഹാജർ നിർബന്ധം; പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പരിപാടിയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും
  • News18
  • Last Updated: August 3, 2019, 1:47 PM IST
  • Share this:
ന്യൂഡൽഹി: ഭാരതീയ ജനത പാർട്ടി തങ്ങളുടെ എം പിമാർക്കായി ഏർപ്പെടുത്തിയ രണ്ടുദിവസത്തെ പരിശീലന പരിപാടി ഡൽഹിയിൽ ആരംഭിച്ചു. ഓഗസ്റ്റ് മൂന്ന്, നാല് (ശനി, ഞായർ) ദിവസങ്ങളിലായാണ് 'അഭ്യാസ് വർഗ' എന്ന് പേരിട്ടിരിക്കുന്ന പരിശീലന പരിപാടി നടക്കുന്നത്.

രണ്ടു ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് അംഗങ്ങൾക്ക് കർശന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ലോക്സഭ, രാജ്യസഭ എം പിമാർക്കായാണ് രണ്ടു ദിവസത്തെ പരിശീലന പരിപാടി. പ്രധാനമായും പുതിയതായി പാർലമെന്‍റിലേക്ക് എത്തിയ അംഗങ്ങളെ ഉദ്ദേശിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആദ്യദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ക്ലാസുകൾ നൽകും. പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ദയും പരിപാടിയിൽ പങ്കെടുക്കും. പാർലമെന്‍റിന് അകത്തും പുറത്തും എങ്ങനെ പെരുമാറണമെന്ന കാര്യത്തിൽ വ്യക്തമായ പരിശീലനം ആയിരിക്കും രണ്ടു ദിവസത്തെ ക്ലാസുകളിൽ നൽകുക.

'നിറഞ്ഞ പുഞ്ചിരിയുമായി വിശ്രമം എടുക്കാതെ ജോലി ചെയ്തിരുന്ന പ്രതിഭ': കെ.എം.ബഷീറിനെ അനുസ്മരിച്ച് കാന്തപുരം

പാർലമെന്‍റ് ലൈബ്രറി ബിൽഡിംഗിലെ ജി എം സി ബാലയോഗി ഓഡിറ്റോറിയത്തിലാണ് പരിശീലന വർക് ഷോപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. അടുത്തിടെ ബി ജെ പി നേതാക്കൾ നടത്തിയ വിവാദപരമായ പരാമർശങ്ങളും പ്രസംഗങ്ങളും പാർട്ടിയുടെ ഇമേജിന് സാരമായ കോട്ടം വരുത്തിയിരുന്നു.

മാലെഗാവ് സ്ഫോടനക്കേസിലെ പ്രതി പ്രാഗ്യ താക്കുർ, രാം ശങ്കർ കതേരിയ, ആകാശ് വിജയ് വർഗിയ, സാക്ഷി മഹാരാജ്, ഉന്നാവ് ബലാത്സംഗ കേസിലെ പ്രതി കുൽദീപ് സെംഗാർ എന്നിവർ പാർട്ടിയുടെ നിരീക്ഷണത്തിലാണ്.

First published: August 3, 2019, 1:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading