ന്യൂഡൽഹി: കോവിഡ് -19 രണ്ടാം തരംഗത്തിൽ പാർട്ടി പ്രവർത്തകർ നടത്തിയ ദുരിതാശ്വസ പ്രവർത്തനങ്ങൾ ബി.ജെ.പി നേതൃത്വം വിലയിരുത്തി. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒരു ലക്ഷം ആരോഗ്യ സന്നദ്ധ പ്രവർത്തകരെ മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പരിശീലിപ്പിക്കുക്കുമെന്ന് ബി.ജെ.പി അറിയിച്ചു. മറ്റ് അവശ്യ മെഡിക്കൽ സേവനങ്ങളിലും പ്രവർത്തകർക്ക് പരിശീലനം നൽകാനാണ് തീരുമാനം.
കോവിഡ് രണ്ടാം തരംഗത്തിനിടയിൽ പാർട്ടി നടത്തിയ പ്രതിരോധ, ദുരിതാശ്വാസ പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പിലെ പ്രകടനവും വിലയിരുത്താൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പാർട്ടിയുടെ ജനറൽ സെക്രട്ടറിമാരുടേയും പോഷക സംഘടനാ അധ്യക്ഷൻമാരുടെയും യോഗം വിളിച്ചിരുന്നു.
പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളും ചർച്ച ചെയ്തെന്ന് യോഗത്തിന് ശേഷം ബിജെപി ജനറൽ സെക്രട്ടറിമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Also Read
ഐ.എസിൽ ചേർന്ന മലയാളി എൻജിനീയർ ലിബിയയിലുണ്ടായ പോരാട്ടത്തിൽ കൊല്ലപ്പെട്ടതായി സംഘടനനദ്ദയുടെ വസതിയിൽ നടന്ന യോഗത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) എട്ട് ജനറൽ സെക്രട്ടറിമാർ, ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, യുവ, കിസാൻ, മഹിള, ഒബിസി, എസ്സി, എസ്ടി, ന്യൂനപക്ഷ മോർച്ച നേതാക്കൾ എന്നിവർ പങ്കെടുത്തു. യോഗത്തിനു ശേഷം പാർട്ടി അധ്യക്ഷന്റെ നേതൃത്വത്തിൽ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തി.
പകർച്ചവ്യാധികൾക്കിടയിൽ പാർട്ടി നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് പാർട്ടി അധ്യക്ഷന് സമർപ്പിച്ചതായി ബി.ജെ.പി ജനറൽ സെക്രട്ടറി ഭൂപേന്ദർ യാദവ് പറഞ്ഞു.
Also Read
'എന്റെ മകനിലേക്ക് ഒരു അന്വേഷണവും എത്തിക്കാൻ കഴിയില്ല; ഉപ്പ് തിന്നുന്നവന് വെള്ളം കുടിക്കും': കെ സുരേന്ദ്രന്വെന്റിലേറ്ററും മറ്റ് അവശ്യ മെഡിക്കൽ ഉപകരണങ്ങളും പ്രവർത്തിപ്പിക്കുന്നതിന് സാങ്കേതിക പരിജ്ഞാനം നൽകുന്നതുൾപ്പെടെ രാജ്യത്തൊട്ടാകെയുള്ള ഒരു ലക്ഷം ആരോഗ്യ സന്നദ്ധ പ്രവർത്തകരെ പാർട്ടി പരിശീലിപ്പിക്കുമെന്ന് തീരുമാനിച്ചു. പാർട്ടിയുടെ ഷെഡ്യൂൾഡ് ട്രൈബ് (എസ്ടി) വിഭാഗത്തോട് ആദിവാസികൾക്കായി കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച വന്ദൻ യോജന പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടു. കിസാൻ മോർച്ച രാജ്യത്തൊട്ടാകെയുള്ള കർഷക ഉൽപാദന സംഘടനകളിൽ (എഫ്പിഒ) കർഷകരെ പരിശീലിപ്പിക്കാൻ സഹായിക്കുമെന്നും വനിതാ വിഭാഗം സ്ത്രീകൾക്കിടയിൽ "പോഷൻ അഭിയാൻ" പ്രോത്സാഹിപ്പിക്കുമെന്നും യാദവ് പറഞ്ഞു.
Also Read
ആസാമിൽ ഡോക്ടറെ ആക്രമിച്ച കേസ്; ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ; മുഖ്യമന്ത്രി ഡോക്ടറെ സന്ദര്ശിച്ചുനാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനവും വിലയിരുത്തിയതായി യാദവ് പറഞ്ഞു. പശ്ചിമ ബംഗാളിൽ പാർട്ടി നിലപാട് ശക്തിപ്പെടുത്തിയെന്നും തമിഴ്നാട്ടിൽ നാല് സീറ്റുകൾ ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.