ചെന്നൈ: ബിജെപിയെ വിമർശിച്ച് സൂപ്പര്‍ സ്റ്റാർ രജനീകാന്ത് രംഗത്ത്. പാർട്ടിയിൽ ചേരാൻ ബിജെപി തന്നെ ക്ഷണിച്ചിട്ടില്ലെന്നും പകരം തന്നെ കാവവത്കരിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ബിജെപിയുടെ നിറം നൽകാനുള്ള ശ്രമം നടന്നു. തിരുവള്ളുവരെപ്പോലെ എനിക്കും കാവി പൂശാനാണ് ശ്രമിച്ചത്. ഞാനും തിരുവള്ളുവരും അവരുടെ കുരുക്കിൽ വീണില്ല- രജനീകാന്ത് പറഞ്ഞു.
തിരുവള്ളുവര്‍ വിവാദത്തെ കുറിച്ച് സംസാരിക്കവെയാണ് രജനീകാന്ത് ഇക്കാര്യം പറഞ്ഞ ത്. തിരുവള്ളുവരെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമം ആവശ്യമില്ലാത്ത വിവാദമാണെന്നും രജനീകാന്ത് പറഞ്ഞു. തിരുവള്ളുവർ ഒരു വിശുദ്ധനാണ്. അദ്ദേഹത്തെ ഏതെങ്കിലും പ്രത്യേക ജാതിയിലോ മതത്തിലോ ഒതുക്കാനാവില്ല. അദ്ദേഹം നിരീശ്വരവാദിയല്ല, മറിച്ച് കുറൽ തെളിയിക്കുന്നതുപോലെ ഒരു വിശ്വാസിയായിരുന്നു- രജനീകാന്ത് വ്യക്തമാക്കി.
തിരുവള്ളുവരെ കാവിവത്കരിക്കുന്നത് ബിജെപിയുടെ അജണ്ടയാണെന്നും ഇതിൽ വിവാദം ഉണ്ടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ ബിജെപിക്കാരനാക്കാനുള്ള ശ്രമം നടന്നതായും എന്നാൽ അത് ശരിയല്ലെന്നും രജനീകാന്ത് പറഞ്ഞു. ഏത് പാർട്ടിയിൽ ചേരണമെന്ന് തീരുമാനിക്കേണ്ടത് താനാണെന്നും രജനികാന്ത് വ്യക്തമാക്കി.
കാവി നിറത്തിലുള്ള ഷോൾ പുതച്ച തിരുവള്ളുവരുടെ ചിത്രം ബിജെപി പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവാദം ഉയർന്നത്. നവംബർ ഒന്നിനാണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.