നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അഗസ്റ്റ വെസ്റ്റ്ലാൻറിൽ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു; കുറ്റപത്രം പ്രചാരണ ആയുധമാക്കി ബിജെപി

  അഗസ്റ്റ വെസ്റ്റ്ലാൻറിൽ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു; കുറ്റപത്രം പ്രചാരണ ആയുധമാക്കി ബിജെപി

  അഹമ്മദ് പട്ടേലിന്റെ പേരുള്ള അഗസ്റ്റ വെസ്റ്ലാന്റ് ഇടപാടിലെ കുറ്റപത്രം കോണ്‍ഗ്രസിന് എതിരായ പ്രചാരണ ആയുധമാക്കി ബിജെപി രംഗത്തെത്തിയതോടെ കോൺഗ്രസ് പ്രതിരോധവും ആരംഭിച്ചു

  Michel-Christian(image -pti)

  Michel-Christian(image -pti)

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാന്റ് ഇടപാടുമായി ബന്ധപ്പെട്ട് ഇൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൻമേൽ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. അഹമ്മദ് പട്ടേലിന്റെ പേരുള്ള അഗസ്റ്റ വെസ്റ്റ്ലാന്റ് ഇടപാടിലെ കുറ്റപത്രം കോണ്‍ഗ്രസിന് എതിരായ പ്രചാരണ ആയുധമാക്കി ബിജെപി രംഗത്തെത്തിയതോടെ കോൺഗ്രസ് പ്രതിരോധവും ആരംഭിച്ചു.

   അഗസ്റ്റ വെസ്റ്ലാൻറ് ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റിൻ മിഷേലിന് എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററെറ്റ് ഇന്നലെയാണ് കുറ്റപത്രം സമർപ്പിച്ചത്.

   also read: സുഹൃത്തുക്കൾക്കു മുന്നിൽ നൃത്തം ചെയ്തില്ല; ഭാര്യയെ ഭർത്താവ് മർദിച്ചവശയാക്കി; തലമൊട്ടയടിച്ചു

   അഴിമതിക്ക് ആക്സിലേറ്റർ കൊടുത്ത് വികസനം വെന്റിലേറ്ററിൽ ആക്കുന്നവരാണ് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ കുറ്റപത്രം ബിജെപിയുടെ തെരഞ്ഞെടുപ്പ് നാടകമെന്നാണ് കോണ്ഗ്രസിന്റെ മറുപടി.

   മിഷേൽ അയച്ച സന്ദേശങ്ങളിൽ ഉപയോഗിച്ച കോഡുകൾ കോൺഗ്രസ് നേതാക്കളെ ഉദ്ദേശിച്ചാണെന്നാണ് കുറ്റപത്രത്തിലുള്ളത്. എപി എന്ന കോഡ് അഹമ്മദ് പട്ടേലിനെയും എഫ്.എ.എം എന്നത് കോണ്ഗ്രസ് പ്രഥമ കുടുംബത്തെയും ഉദ്ദേശിച്ചാണെന്ന് മിഷേൽ സമ്മതിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.

   ആരുടെയും പേര് മിഷേൽ പറഞ്ഞിട്ടില്ലെന്നും ചില ഇനീഷ്യലുകൾ പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയെന്നും മിഷേലിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു.

   ഈ പേരുകൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതിയിൽ റെക്കോർഡ് ഇട്ടവരാണ് കോണ്ഗ്രസ് എന്ന് ഉത്തരാഖണ്ഡിലെ റാലിയിൽ ആരോപിച്ചു.

   ഇടപാട് രേഖകളിലെ ആർ.ജി എന്ന പേര് ആരെ ഉദ്ദേശിച്ചാണെന്ന് രാഹുൽ ഗാന്ധി മറുപടി പറയണമെന്ന് അരുൺ ജെയ്റ്റ്ലി ആവശ്യപ്പെട്ടു.

   അതേസമയം തെരഞ്ഞെടുപ്പ് കാലത്തു സർക്കാർ നിർദ്ദേശ പ്രകാരം അന്വേഷണ ഏജൻസികൾ രാഷ്ട്രീയം കളിക്കുകയാണെന്ന്  കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

   കുറ്റപത്രം സ്വീകരിക്കണോ എന്നു ഡൽഹി കോടതി നാളെ തീരുമാനിക്കാനിരിക്കെ വിവരങ്ങൾ പുറത്തു വന്നത് കോടത്തിയലക്ഷ്യമാണെന്ന് ആരോപിച്ചു ഡൽഹി കോടതിയിൽ മിഷേൽ അപേക്ഷ നൽകി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നോട്ടീസ് അയച്ച കോടതി മിഷേലിന്റെ അപേക്ഷ നാളെ പരിഗണിക്കും.
   First published: