ന്യൂഡൽഹി : പുല്‍വാമ ഭീകരാക്രമണം നരേന്ദ്ര മോദി സർക്കാർ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് കോൺഗ്രസ്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇതാദ്യമായാണ് കോൺഗ്രസ് സർക്കാരിനെതിരെ പ്രത്യക്ഷ വിമർശനം നടത്തുന്നത്. നേരത്തെ ആക്രമണത്തിന് പിന്നാലെ സർക്കാരിന്റെ സമീപനത്തെയും സൈനിക നടപടികളെയും പിന്തുണയ്ക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരുന്നത്.ആ നിലപാടിൽ നിന്ന് പിന്നോട്ട് പോകാതെ തന്നെയാണ് ഇപ്പോൾ സർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
Also Read-
'ആചാര'ലംഘനത്തിന് ബിജെപി: ഇക്കുറി വാഗ്ദാന പത്രികയല്ല; പകരം ഭരണ പത്രികപുൽവാമ ആക്രമണത്തിൽ രാജ്യം മുഴുവൻ വിലപിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിം കോർബറ്റ് നാഷണൽ പാർക്കിൽ ഷൂട്ടിങ് തിരക്കിൽ ആയിരുന്നുവന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല വിമർശിച്ചത്. ലോകത്തിലെ ഏതെങ്കിലും പ്രധാനമന്ത്രി ഇങ്ങനെ ചെയ്യുമോ ? എനിക്ക് പറയാൻ വാക്കുകളില്ല സുർജേവാല പറഞ്ഞു.
മുൻ കേന്ദ്ര മന്ത്രി കൂടിയായ എ.കെ ആന്റെണിയും കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. പുല്‍വാമ വിഷയം രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. രാജ്യത്ത് സൈനികർ മരിച്ച് വീഴുമ്പോൾ നരേന്ദ്ര മോദിയും അമിത് ഷായും തങ്ങളുടെ തെരഞ്ഞെടുപ്പ് റാലികളുമായി മുന്നോട്ട് പോയി തരംതാണ രാഷ്ട്രീയം കളിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.