ആകെ വിജയം എട്ടു സീറ്റിലാണെങ്കിലും വോട്ട് വർദ്ധനയിൽ മുന്നിൽ; BJPക്ക് വോട്ട് ഷെയർ വർദ്ധിച്ചത് എട്ടുശതമാനം

വോട്ട് ഷെയറിൽ കാര്യമായ മറ്റൊരു മാറ്റമുണ്ടായത് നോട്ടയിലാണ്.

News18 Malayalam | news18
Updated: February 11, 2020, 9:35 PM IST
ആകെ വിജയം എട്ടു സീറ്റിലാണെങ്കിലും വോട്ട് വർദ്ധനയിൽ മുന്നിൽ; BJPക്ക് വോട്ട് ഷെയർ വർദ്ധിച്ചത് എട്ടുശതമാനം
bjp
  • News18
  • Last Updated: February 11, 2020, 9:35 PM IST
  • Share this:
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 70 സീറ്റിൽ എട്ടു സീറ്റിൽ മാത്രമാണ് ബി ജെ പിക്ക് വിജയിക്കാൻ കഴിഞ്ഞത്. എന്നാൽ, 2015ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കുമ്പോൾ വോട്ട് ഷെയറിൽ ബിജെപിക്ക് കാര്യമായ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

2015ലെ ഡൽഹി തെരഞ്ഞെടുപ്പിൽ ബി ജെ പിയുടെ വോട്ട് ശതമാനം 32.2% ആയിരുന്നു. എന്നാൽ, ഇത്തവണ അത് ആറുശതമാനം വർദ്ധിച്ച് 38.50% ആയി വർദ്ധിച്ചു.

കെജ്‌രിവാളിന്‍റെ രാഷ്ട്രീയ വിജയം

അതേസമയം, ആം ആദ്മി പാർട്ടിക്ക് വോട്ടിംഗ് ശതമാനത്തിൽ കാര്യമായ മാറ്റമൊന്നുമില്ല. എന്നാൽ, 2015ലെ നില അതേപോലെ നിലനിർത്താൻ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല ആകെയുള്ള വോട്ട ശതമാനത്തിൽ ചെറിയ കുറവ് ഉണ്ടാകുകയും ചെയ്തു. 2015ൽ 54.3% ആയിരുന്നു ആം ആദ്മി പാർട്ടിയുടെ വോട്ട് ഷെയർ. എന്നാൽ, ഇത്തവണ അത് 53.58% ആയി കുറഞ്ഞു.

വോട്ട് ഷെയറിൽ കാര്യമായ മറ്റൊരു മാറ്റമുണ്ടായത് നോട്ടയിലാണ്. 2015ൽ 0.4% ആയിരുന്നു നോട്ടയുടെ വോട്ട് ഷെയർ എങ്കിൽ 2020ൽ 0.46% ആയി അത് ഉയർന്നു.
First published: February 11, 2020, 9:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading