• HOME
  • »
  • NEWS
  • »
  • india
  • »
  • ഗുജറാത്തിൽ ഏഴാം തവണയും ബിജെപി, ഹിമാചലിലും തുടർഭരണം; എബിപി ന്യൂസ്- സി വോട്ടർ സർവേഫലം

ഗുജറാത്തിൽ ഏഴാം തവണയും ബിജെപി, ഹിമാചലിലും തുടർഭരണം; എബിപി ന്യൂസ്- സി വോട്ടർ സർവേഫലം

ഗുജറാത്തിൽ ആം ആദ്മി പാർട്ടിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാനാകില്ലെന്ന് സർവേ ഫലം

bjp-

bjp-

  • Share this:
    ന്യൂഡൽഹി: ഗുജറാത്തിൽ ഏഴാം തവണയും ബിജെപി അധികാരത്തിലേറുമെന്ന് എബിപി ന്യൂസ് - സിവോട്ടർ സർവേ ഫലം. 182 അംഗ നിയമസഭയിൽ ബിജെപി 135- 143 സീറ്റ് നേടുമെന്നാണ് പ്രവചനം. 36- 44 സീറ്റാണ് കോൺഗ്രസ് നേടുക. ആംആദ്മി പാർട്ടി രണ്ട് സീറ്റ് നേടുമെന്നും വോട്ടുവിഹിതം വർധിപ്പിക്കുമെന്നും സർവേയിൽ പറയുന്നു. ഹിമാചൽ പ്രദേശിലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് സർവേയിൽ പറയുന്നു. 37 - 48 സീറ്റുകൾ വരെ ബിജെപിക്ക് ലഭിക്കും. കോൺഗ്രസിന് 21 - 29 സീറ്റുകൾ വരെയാണ് സർവേയിൽ പ്രവചിക്കുന്നത്.

    Also Read- പാലക്കാട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 34 പേർക്ക് പരിക്ക്

    ഗുജറാത്തിൽ ബിജെപിക്കും കോൺഗ്രസിനും വോട്ട് വിഹിതം കുറയും. 46.8 ശതമാനം വോട്ടുകളായിരിക്കും ബിജെപി നേടുക. 2017ൽ 49.1 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. കോൺഗ്രസിന് 32.3 ശതമാനമായിരിക്കും വോട്ട് വിഹിതം. 2017ൽ 44.4 ശതമാനമായിരുന്നു. 1995 മുതൽ തുടർച്ചയായി ഏഴാം തവണയും ബിജെപി തന്നെയായിരിക്കും അധികാരത്തിലേറുക. ഈ വർഷം അവസാനമാണ് ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ്.

    Also Read- കാനഡയിലെ ഭഗവത്ഗീത പാര്‍ക്കിലെ ബോര്‍ഡ് തകര്‍ത്തു: ഇന്ത്യക്കാർക്കെതിരായ വിദ്വേഷആക്രമണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്

    ഹിമാചലിൽ അധികാരത്തിലെത്തുമെങ്കിലും ബിജെപിക്ക് വോട്ട് വിഹിതം കുറയുമെന്ന് സർവേയിൽ പറയുന്നു. 48.8 ശതമാനത്തിൽ നിന്ന് 45.2 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയും. കോൺഗ്രസിന് 41.7 ശതമാനത്തിൽ നിന്ന് 33.9 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയും. ആംആദ്മി പാർട്ടി ശക്തമായ പ്രചാരണം നടത്തുന്നുണ്ടെങ്കിലും 1 സീറ്റ് മാത്രമെ ലഭിക്കാൻ സാധ്യതയുള്ളുവെന്നും സർവേ പറയുന്നു.
    Published by:Rajesh V
    First published: