നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • News18 Exclusive: ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും: അമിത് ഷാ

  News18 Exclusive: ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും: അമിത് ഷാ

  ന്യൂസ് 18 നെറ്റ് വർക്ക് ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷിയുമായുള്ള അഭിമുഖത്തിൽ, ഇരുപാർട്ടികളും തമ്മിൽ ഭിന്നത നിലനിൽക്കുന്നുവെന്ന ആരോപണങ്ങളെ അമിത് ഷാ തള്ളിക്കളഞ്ഞു

  News18

  News18

  • News18
  • Last Updated :
  • Share this:
   നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബിജെപി-ജെഡി (യു) യോജിച്ച് ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബിജെപി ദേശീയ പ്രസിഡ‍ന്റും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. ന്യൂസ് 18 നെറ്റ് വർക്ക് ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷിയുമായുള്ള അഭിമുഖത്തിൽ, ഇരുപാർട്ടികളും തമ്മിൽ ഭിന്നത നിലനിൽക്കുന്നുവെന്ന ആരോപണങ്ങളെ അമിത് ഷാ തള്ളിക്കളഞ്ഞു. ഇരുപാർ‌ട്ടികളും തമ്മിലുള്ള ഐക്യം ഉറച്ചതാണെന്നും നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അമിത് ഷാ വ്യക്തമാക്കി.

   'ജെഡിയുവും ബിജെപിയും ഐക്യത്തോടെ നിതീഷ് ജിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടും. ഇക്കാര്യം വ്യക്തമാണ്'- ഷാ പറഞ്ഞു. ദേശീയ തലത്തിൽ ഇരു പാർട്ടികളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൻ കീഴിൽ‌ യോജിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും സംസ്ഥാനത്ത് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

   Also Read- പ്രതിപക്ഷമില്ലാത്ത ഹരിയാന; ജയിക്കാതിരിക്കാൻ കഴിയാതെ ബിജെപി

   ഇരു പാർട്ടികളും തമ്മിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകളെ സംബന്ധിച്ച ചോദ്യത്തിന് അമിത് ഷായുടെ മറുപടി ഇങ്ങനെ- “ഒരു സഖ്യത്തിൽ എല്ലായ്പ്പോഴും ചില ഭിന്നതകളുണ്ടാകാറുണ്ട്. അവ ആരോഗ്യകരമായ സഖ്യത്തിന്റെ അളവുകോലായി കണക്കാക്കണം. ഒരേയൊരു കാര്യം എന്തെന്നാൽ ഇത്തരം അഭിപ്രായ വ്യത്യാസങ്ങൾ ഹൃദയം കൊണ്ടു അകലുന്നരീതിയിലേക്ക് മാറരുത് എന്നതാണ് ”.

   മോദി മന്ത്രിസഭയിൽ ജെഡിയുവിന് ഒരു മന്ത്രിപദവി മാത്രം വാഗ്ദാനം ചെയ്യുകയും അത് സ്വീകരിക്കാൻ അവർ വിസമ്മതിച്ചതോടെയുമാണ് രണ്ട് സഖ്യകക്ഷികളും തമ്മിലുള്ള ഭിന്നതകളെന്ന റിപ്പോർട്ടുകൾ വന്നുതുടങ്ങിയത്. ഇതിന് മറുപടിയെന്ന നിലയ്ക്ക് നിതീഷ് കുമാർ ബിഹാറിൽ കൂടുതൽ ജെഡിയു അംഗങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭ വിപുലീകരിച്ചു. സംസ്ഥാനത്ത് നടന്ന ഇഫ്താർ പാർട്ടികളിൽ പങ്കെടുക്കാതെ ഇരു പാർട്ടികളും വിട്ടുനിന്നതോടെ ഗുരുതരമായ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമായി.

   ഒക്ടോബർ 17 വ്യാഴാഴ്ച നെറ്റ്‌വർക്ക് 18 ടിവി ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന അഭിമുഖത്തിലാണ് ഷാ രാഹുൽ ജോഷിയോട് സംസാരിച്ചത്.

   First published:
   )}