നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • News18 Exclusive: ബംഗാളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി സർക്കാർ വരുമെന്ന് അമിത് ഷാ

    News18 Exclusive: ബംഗാളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി സർക്കാർ വരുമെന്ന് അമിത് ഷാ

    ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ദേശീയ പൗരത്വ പട്ടിക മുഖ്യ പ്രചാരണ വിഷയമാകുമെന്ന് അമിത് ഷാ പറഞ്ഞു. അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും അമിത് ഷാ പ്രതീക്ഷ പ്രകടിപ്പിച്ചു

    News18

    News18

    • Share this:
      ന്യൂഡൽഹി: 2021ൽ നടക്കാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി പശ്ചിമ ബംഗാളിൽ സർക്കാർ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി മേധാവിയുമായ അമിത് ഷാ. ന്യൂസ് 18 നെറ്റ്‌വർക്കിന്റെ ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഷാ ഇക്കാര്യം പറഞ്ഞത്.

      “നേരത്തെ ബിജെപി വിജയിക്കുമോ ഇല്ലയോ എന്ന് ബംഗാളിലെ ജനങ്ങൾക്കിടയിൽ സംശയം ഉണ്ടായിരുന്നു. (ബംഗാളിൽ) ഞങ്ങൾ 20 സീറ്റുകൾ നേടുമെന്ന് ഞാൻ പറഞ്ഞപ്പോൾ ആളുകൾ വിശ്വസിച്ചില്ല. 18 സീറ്റുകൾ (കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ) വിജയിച്ചതിന് ശേഷം ഇപ്പോൾ ആർക്കും ഒരു സംശയവുമില്ല. മൂന്ന് സീറ്റുകളിൽ 5,000 - 7,000 വോട്ടുകൾക്ക് മാത്രമാണ് ഞങ്ങൾ തോറ്റത്. ബംഗാളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി അടുത്ത സർക്കാർ രൂപീകരിക്കും”- അമിത് ഷാ പറഞ്ഞു.

      News18 Exclusive: ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞത് ഹരിയാനയിൽ ബിജെപിയെ ശക്തിപ്പെടുത്തി: അമിത് ഷാ

      ദേശീയ പൗരത്വ പട്ടിക രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഐക്യരാഷ്ട്ര സഭ ഇതുസംബന്ധിച്ച് ചേർന്ന കൺവെൻഷനിൽ രൂപീകരിച്ച മാനദണ്ഡപ്രകാരമായിരിക്കും നടപടിക്രമങ്ങളെന്നും അമിത് ഷാ വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാർക്കായി ഒരു തടങ്കൽ കേന്ദ്രം ബംഗളൂരുവിൽ നിന്ന് 40 കിലോമീറ്റർ അകലെ കർണാടകയിൽ ഇതിനകം തന്നെ നിർമ്മിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പ്രസ്താവന. മഹാരാഷ്ട്രയിലെ നവി മുംബൈയിലും തടങ്കൽ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇത് രണ്ടും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.

      ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ദേശീയ പൗരത്വ പട്ടിക മുഖ്യ പ്രചാരണ വിഷയമാകുമെന്ന് അമിത് ഷാ പറഞ്ഞു. അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും അമിത് ഷാ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയ പൗരത്വ പട്ടിക മുഖ്യ പ്രചാരണ വിഷയമായപ്പോൾ അതിന്‍റെ ഗുണം ബിജെപിക്ക് ലഭിച്ചു. 18 സീറ്റിൽ വിജയിക്കാനായതിൽ അതും ഒരു കാരണമാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.

      News18 Exclusive: ഇംഗ്ലീഷിന് പകരം ഹിന്ദി; 'ഭാഷാ' വിഷയത്തിൽ നിലപാട് വ്യക്തമാക്കി അമിത് ഷാ

      2005 ഓഗസ്റ്റ് 4 ന് ഇടതുപക്ഷ ഭരണകാലത്ത് പാർലമെന്റിൽ അനധികൃതമായി നുഴഞ്ഞുകയറ്റത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത് മമതയായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. 'സിപിഎം അനധികൃത നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി ഉപയോഗിക്കുന്നുവെന്ന് അവർ ആരോപിച്ചു. എന്നാൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? എന്തുകൊണ്ടാണ് അവർ ഇതിനെ എതിർക്കുന്നത്? കാരണം ഇപ്പോൾ ഈ നുഴഞ്ഞുകയറ്റക്കാർ അവരുടെ വോട്ട് ബാങ്കായി. എൻ‌ആർ‌സിയെ വേണ്ടെന്ന് മമത പറയുന്നു. അനധികൃത നുഴഞ്ഞുകയറ്റക്കാരെ ഞങ്ങൾ കണ്ടെത്തി പുറത്താക്കും. നിയമവിരുദ്ധമായി ഇന്ത്യയിൽ പ്രവേശിച്ച ആളുകളുടെ ഭാരം ഏറ്റെടുക്കാൻ സർക്കാർ തയ്യാറല്ല'- അമിത് പറഞ്ഞു.

      ഏകദേശം 40 ശതമാനം വോട്ട് നേടിയ ബിജെപിക്ക് സംസ്ഥാനത്തെ 42 പാർലമെന്റ് സീറ്റുകളിൽ 18 ലും വിജയിക്കാൻ കഴിഞ്ഞു. അടുത്തിടെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ മുമ്പാകെ ഒരു പ്രധാന വെല്ലുവിളിയായി മാറാൻ ബിജെപിക്ക് കഴിഞ്ഞു.

      Also Read- ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞത് ഹരിയാനയിൽ ബിജെപിയെ ശക്തിപ്പെടുത്തി: അമിത് ഷാ

      അതേസമയം, തൃണമൂൽ കോൺഗ്രസ് എൻ‌ആർ‌സിക്കെതിരെ നിലപാട് വ്യക്തമാക്കി പ്രസ്താവന ഇറക്കി. 'എൻ‌ആർ‌സി ബംഗാളിൽ നടപ്പാക്കില്ല, കാരണം ഇക്കാര്യത്തിൽ സുപ്രീം കോടതി തീരുമാനമൊന്നുമില്ല. നടപ്പാക്കാൻ ശ്രമിച്ചാൽ കടുത്ത പ്രതിരോധം ഉണ്ടാകും. അമിത് ഷാ ബംഗാളിന് വേണ്ടി ഇക്കാര്യം പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല'. തൃണമൂലിന്‍റെ പ്രസ്താവനയിൽ പറയുന്നു.
      First published:
      )}