നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • West Bengal elections 2021 | തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടാൻ പോകുന്നത് വലിയ ഒരു 'രസഗുള'; പരിഹാസവുമായി മമതാ ബാനർജി

  West Bengal elections 2021 | തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടാൻ പോകുന്നത് വലിയ ഒരു 'രസഗുള'; പരിഹാസവുമായി മമതാ ബാനർജി

  ഇതിനിടെ, മാറ്റത്തിനായി, സംസ്ഥാനത്തിന്‍റെ മികച്ച ഭാവിക്കായി വോട്ടുചെയ്യണമെന്ന് അമിത് ഷാ നന്ദിഗ്രാമിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു.

  Mamata Banerjee

  Mamata Banerjee

  • Share this:
   കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. ആദ്യഘട്ട വോട്ടെടുപ്പിലെ മുപ്പത് സീറ്റുകളിൽ 26 എണ്ണവും ബിജെപി നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഈ പ്രസ്താവനയോട് പ്രതികരിക്കവെയാണ് ബിജെപിശൂന്യമായിരിക്കുമെന്ന് അറിയിച്ചത്. ചാന്ദിപുരിൽ നടന്ന പ്രചരണ റാലിക്കിടെയാണ് ബിജെപി നേതാവിന്‍റെ അവകാശ വാദങ്ങൾക്ക് തൃണമൂൽ അധ്യക്ഷ മറുപടി നൽകിയത്.

   'മുപ്പത് സീറ്റുകളും ജയിക്കുമെന്ന് എന്തു കൊണ്ടാണ് ബിജെപി പറയാത്തത് അതോ ആ സീറ്റുകൾ കോൺഗ്രസിനും സിപിഎമ്മിനുമായി ഒഴിഞ്ഞ് നൽകിയോ. നിങ്ങൾക്ക് ഇവിടെ നിന്നും ഒരു വലിയ 'രസഗുള'(സീറോ) ലഭിക്കും എന്നായിരുന്നു മമതയുടെ വാക്കുകൾ. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന് 24 മണിക്കൂറുകൾക്കുള്ളിൽ തന്നെ ബിജെപി ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനെയും മമത ചോദ്യം ചെയ്തു. ഒപ്പം അടുത്തഘട്ടങ്ങളിൽ നടക്കുന്ന വോട്ടെടുപ്പിൽ നിഷ്പക്ഷതയും വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് ബിജെപിക്ക് വോട്ട് ചെയ്യിപ്പിക്കുന്നില്ലെന്നും ഉറപ്പാക്കണമെന്നും കേന്ദ്രത്തോട് മമത ആവശ്യപ്പെട്ടിട്ടുണ്ട്.

   Also Read-സാരി മാന്യതയുടെ പ്രതീകം': 'കാലുകൾ' പ്രദർശിപ്പിച്ച മമത ബാനർജി ബംഗാൾ സംസ്കാരത്തെ അപമാനിച്ചുവെന്ന് ബിജെപി നേതാവ്

   മമതാ ബാനർജിക്ക് പിന്നാലെ തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയാനും അമിത് ഷായ്ക്കെതിരെ രംഗത്തെത്തി. ഷായെ 'ബ്ലഫ് മാസ്റ്റർ' എന്നു വിശേഷിപ്പിച്ച ഒബ്രിയാൻ, ആളുകളുടെ മനോനിലയെ സ്വാധീനിച്ച് കൊണ്ട് അദ്ദേഹം നടത്തുന്ന കളികൾ ഇവിടെ പ്രായോഗികമാകില്ലെന്നാണ് അറിയിച്ചത്. ആഭ്യന്തര മന്ത്രിയുടെ പ്രവചന തന്ത്രങ്ങൾ അവ ഫലിക്കാൻ സാധ്യതയുള്ള ഗുജറാത്തിലെ 'ജിംഖാന'കളിൽ നടപ്പിലാക്കിയാൽ മതിയെന്നും പരിഹസിച്ചു.

   തന്‍റെ തന്ത്രങ്ങൾ തെറ്റായിപ്പോയ റെക്കോഡും അമിത് ഷായ്ക്കുണ്ടെന്ന് 2020 ലെ ഫലങ്ങൾ ചൂണ്ടിക്കാട്ടി ഒബ്രിയാൻ പറയുന്നു. വലിയ നേട്ടം കൈവരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും 70 സീറ്റുകളിൽ 8 എണ്ണം മാത്രമാണ് നേടിയത് എന്നായിരുന്നു വാക്കുകൾ.   ഇതിനിടെ, മാറ്റത്തിനായി, സംസ്ഥാനത്തിന്‍റെ മികച്ച ഭാവിക്കായി വോട്ടുചെയ്യണമെന്ന് അമിത് ഷാ നന്ദിഗ്രാമിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദർശനത്തെ തൃണമൂൽ വിമർശിച്ചതിനെ തള്ളിപ്പറഞ്ഞ അദ്ദേഹം, ഈ സന്ദർശനം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനാണെന്നും തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് അറിയിച്ചത്.

   ബംഗാളിൽ ശേഷിക്കുന്ന ഏഴ് ഘട്ടങ്ങളിലെ വോട്ടെടുപ്പുകൾ ഏപ്രിൽ 1 (30 സീറ്റുകൾ), ഏപ്രിൽ 6 (31 സീറ്റുകൾ), ഏപ്രിൽ 10 (44 സീറ്റുകൾ), ഏപ്രിൽ 17 (45 സീറ്റുകൾ), ഏപ്രിൽ 22 (43 സീറ്റുകൾ), ഏപ്രിൽ 26 (36 സീറ്റുകൾ) ) ഏപ്രിൽ 29 (35 സീറ്റുകൾ) എന്നീ തീയതകളില്‍ നടക്കും. ഫലം മെയ് രണ്ടിന് പ്രഖ്യാപിക്കും
   Published by:Asha Sulfiker
   First published: