• HOME
  • »
  • NEWS
  • »
  • india
  • »
  • Amit Shah Exclusive Interview| ഏകീകൃത സിവിൽ കോഡ് ബിജെപി നടപ്പാക്കുമെന്ന് അമിത് ഷാ ന്യൂസ് 18നോട്

Amit Shah Exclusive Interview| ഏകീകൃത സിവിൽ കോഡ് ബിജെപി നടപ്പാക്കുമെന്ന് അമിത് ഷാ ന്യൂസ് 18നോട്

മതേതര രാജ്യത്ത് എല്ലാ പൗരന്മാർക്കും നിയമം തുല്യമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു

  • Share this:
അഹമ്മദാബാദ്: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നെറ്റ് വർക്ക് 18 എംഡിയും ഗ്രൂപ്പ് എഡ‍ിറ്റർ ഇൻ ചീഫുമായ രാഹുൽ ജോഷിക്ക് അനുവദിച്ച 'ഗുജറാത്ത് അധിവേശൻ' - പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര രാജ്യത്ത് എല്ലാ പൗരന്മാർക്കും നിയമം തുല്യമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏകീകൃത സിവിൽ കോഡിനെ പിന്തുണക്കുന്നോ ഇല്ലയോ എന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ''1950 മുതൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നത് ഞങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. യാതൊരു മതേതര രാജ്യത്തും എല്ലാ മതവിഭാഗങ്ങളിലും പെടുന്ന പൗരന്മാർക്ക് നിയമങ്ങൾ തുല്യമായിരിക്കണം. ഇതാണ് ഞങ്ങളുടെ വാഗ്ദാനം. ഞങ്ങൾ അത് നടപ്പാക്കും'' - അദ്ദേഹം പറഞ്ഞു.

Also Read- Amit Shah Exclusive Interview| 'ഗുജറാത്തിൽ റെക്കോഡ് സീറ്റുകളുമായി ബിജെപി അധികാരത്തിലെത്തും': അമിത് ഷാ

ഗുജറാത്തിൽ റെക്കോഡ‍് സീറ്റുകളുമായി ബിജെപി അധികാരത്തിലെത്തമെന്നും അമിത് ഷാ പറഞ്ഞു. ''ശക്തമായ സർക്കാരുണ്ടാക്കി സുരക്ഷിതവും വികസിതവും വിദ്യാഭ്യാസപരമായി മുൻപന്തിയിലുമുള്ള സംസ്ഥാനമായി ഗുജറാത്തിനെ മാറ്റണം. വർഷങ്ങളായി ബിജെപി അതിനാണ് ശ്രമിക്കുന്നത്'' - അമിത് ഷാ പറഞ്ഞു.



ഹിമാചൽ പ്രദേശിൽ വീണ്ടും അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയായി ജയ്റാം താക്കൂർ തുടരുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി ജയ്റാം താക്കൂർ ആണ് പാര്‍ട്ടിയെ നയിക്കുന്നത്. ബിജെപി അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read- Amit Shah Exclusive Interview| കശ്മീരിലെ ആർട്ടിക്കിൾ 370 പിൻവലിക്കൽ മുതൽ അയോധ്യയിലെ രാമക്ഷേത്രം വരെ: നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ

പത്തുവർഷത്തെ സോണിയാ ഗാന്ധി- മൻമോഹൻസിങ് സർക്കാരിന്റെ കാലത്ത് 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.'' കോൺഗ്രസ് ഭരണകാലത്ത് അഴിമതിയുടെ എണ്ണം എടുക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ ബിജെപി ഭരണകാലത്ത് അഴിമതി കണ്ടെത്താനാണ് ബുദ്ധിമുട്ട്''- കോൺഗ്രസിനെ കടന്നാക്രമിച്ച അമിത് ഷാ പറഞ്ഞു.



ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും തെരഞ്ഞെടുപ്പ് ഫലം തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന കർണാടകയിലെ ഫലത്തെ നല്ല രീതിയിൽ സ്വാധീനിക്കുമെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
Published by:Rajesh V
First published: