മുംബൈ: മഹാരാഷ്ട്രയിൽ ബി ജെ പി സർക്കാർ ഉണ്ടാക്കില്ല. സർക്കാർ രൂപീകരണ ശ്രമത്തിൽ നിന്ന് ബി ജെ പി പിന്മാറി. സർക്കാർ ഉണ്ടാക്കാനാകില്ലെന്ന് ദേവേന്ദ്ര ഫട്നാവിസ് ഗവർണറെ അറിയിച്ചു. മഹാരാഷ്ട്ര രാജ് ഭവനിൽ എത്തിയ ദേവേന്ദ്ര ഫട്നാവിസും മറ്റ് ബി ജെ പി നേതാക്കളും ഗവർണർ ഭഗത് സിംഗ് കോഷ്യാരിയെ ഇക്കാര്യം അറിയിച്ചു.
ശിവസേനയുമായുള്ള ബന്ധവും ബി ജെ പി അവസാനിപ്പിച്ചു. ബി ജെ പി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അതേസമയം, ശിവസേനയുമായി ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ ഉണ്ടാക്കില്ലെന്ന് സംസ്ഥാന ബി ജെ പി നേതാവ് ചന്ദ്രകാന്ത് പാട്ടിൽ വ്യക്തമാക്കി. ജനവിധിയെ അപമാനിക്കാനാണ് ശിവസേന ശ്രമിക്കുന്നത്. സർക്കാർ ഉണ്ടാക്കാനില്ലെന്ന് ഗവർണറെ അറിയിച്ചതായി ചന്ദ്രകാന്ത് പാട്ടിൽ വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് സർക്കാർ രൂപീകരിക്കണമെന്ന് ഉണ്ടെങ്കിൽ കോൺഗ്രസുമായി ചേർന്ന് സർക്കാർ ഉണ്ടാക്കാമെന്നും ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.