'ആചാര'ലംഘനത്തിന് ബിജെപി: ഇക്കുറി വാഗ്ദാന പത്രികയല്ല; പകരം ഭരണ പത്രിക

തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്ലാ രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് പത്രിക എന്ന വാഗ്ദാനപത്രിക പുറത്തിറക്കുമ്പോൾ ഭരണപത്രിക പുറത്തിറക്കാനാണ് ബി ജെ പി ആലോചിക്കുന്നത്.

news18india
Updated: February 21, 2019, 11:51 AM IST
'ആചാര'ലംഘനത്തിന് ബിജെപി: ഇക്കുറി വാഗ്ദാന പത്രികയല്ല; പകരം ഭരണ പത്രിക
ബിജെപി
  • News18 India
  • Last Updated: February 21, 2019, 11:51 AM IST
  • Share this:
തിരുവനന്തപുരം: തെരഞ്ഞെടുപ്പാകുമ്പോൾ പ്രകടനപത്രിക പുറത്തിറക്കുകയെന്നത് രാഷ്ട്രീയപാർട്ടികൾ പരമ്പരാഗതമായി തുടർന്നു വരുന്ന 'ആചാര'മാണ്. എന്നാൽ, ഈ 'ആചാരം' ഇത്തവണ ലംഘിക്കാൻ തയ്യാറെടുക്കുകയാണ് ബി ജെ പി. തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്ലാ രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് പത്രിക എന്ന വാഗ്ദാനപത്രിക പുറത്തിറക്കുമ്പോൾ ഭരണപത്രിക പുറത്തിറക്കാനാണ് ബി ജെ പി ആലോചിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷം ബി ജെ പി സർക്കാർ രാജ്യത്തിനു വേണ്ടി എന്തൊക്കെ ചെയ്കുവെന്ന് വ്യക്തമാക്കുന്നതായിരിക്കും ഭരണപത്രിക.

പ്രധാനമായും മൂന്നു ഭാഗങ്ങളായിട്ടായിരിക്കും ഭരണപത്രിക.

ഒന്ന്. ബി ജെ പി അധികാരത്തിലിരുന്ന കഴിഞ്ഞ അഞ്ചുവർഷം കേന്ദ്രസർക്കാർ എന്തൊക്കെ ചെയ്തു ?

രണ്ട്. മുമ്പത്തെ സർക്കാരുകൾ എന്തൊക്കെ ചെയ്തു എന്ന താരതമ്യം

മൂന്ന്. ബി ജെ പി അധികാരത്തിലെത്തിയാൽ അടുത്ത അഞ്ചു വർഷം എന്തൊക്കെ ചെയ്യും ?



ഇങ്ങനെ കാര്യങ്ങളെ പ്രധാനമായും മൂന്നായി തിരിച്ചാകും ഭരണപത്രിക. എ ടി ആർ അഥവാ ആക്ഷൻ ടേക്കൺ റിപ്പോർട്ടിലൂടെ സർക്കാർ എന്തൊക്കെ ചെയ്തുവെന്ന കാര്യങ്ങൾ ആളുകളിലേക്ക് കൂടുതൽ വ്യക്തമാക്കി എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ, എൻ ഡി എ സർക്കാരിൽ റെയിൽവേ മന്ത്രി ആയിരുന്ന നിതീഷ് കുമാർ ഇത്തരത്തിൽ എ ടി ആർ തയ്യാറാക്കിയിരുന്നു. ഈ പാത പിന്തുർന്നാണ്
ബി ജെ പി ഇത്തവണ ഭരണപത്രിക പുറത്തിറക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ തങ്ങൾക്കെതിരെ തിരിയുന്നതിനു മുമ്പു തന്നെ കഴിഞ്ഞ അഞ്ചുവർഷം കേന്ദ്രസർക്കാർ എന്തൊക്കെ ചെയ്തുവെന്ന് കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. വാഗ്ദാനങ്ങൾ പറഞ്ഞുപോകുക മാത്രമല്ല എന്തെല്ലാം ചെയ്തുവെന്ന് പറയാനായിരിക്കും പാർട്ടി ഉദ്ദേശിക്കുന്നത്.

രാജ്യത്ത് ഫെഡറൽ സംവിധാനം തകരാറിലായിരിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിക്കുന്നതിനിടയിൽ ഓരോ സംസ്ഥാനത്തിനു വേണ്ടിയും കേന്ദ്രസർക്കാർ എന്തൊക്കെ ചെയ്തു എന്ന് വ്യക്തമാക്കുന്നതായിരിക്കും ഭരണപത്രിക. പ്രളയകാലത്ത് ഉൾപ്പെടെ കേന്ദ്രസർക്കാർ കേരളത്തിനു വേണ്ടി ഒന്നും ചെയ്തില്ലായെന്ന ആരോപണം ശക്തമായിരുന്നു. ഈ സാഹചര്യത്തിൽ കേരളം പോലെ ബി ജെ പിക്ക് കാര്യമായ പാർലമെന്ററി സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിൽ ആ സംസ്ഥാനങ്ങൾക്ക് വേണ്ടി കേന്ദ്രസർക്കാർ എന്തൊക്കെ ചെയ്തുവെന്ന് ഭരണപത്രികയിൽ വ്യക്തമാക്കും.

കേന്ദ്ര സർക്കാരിന്‍റെ പദ്ധതികൾ സംസ്ഥാന സർക്കാർ സ്വന്തം പേരിലാക്കുന്നത് തടയാനും ഇതുകൊണ്ട് കഴിയും. ജൻധൻ അക്കൗണ്ട്, പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി തുടങ്ങി സാധാരണക്കാർക്ക് വളരെ ഉപകാരപ്പെട്ട വിവിധ പദ്ധതികൾ കേന്ദ്രസർക്കാരിന്‍റേതായിട്ടുണ്ട്. കേന്ദ്രം ഓരോ ഇനത്തിലും സംസ്ഥാനങ്ങൾക്ക് എത്ര തുക ചെലവഴിച്ചെന്നും എത്ര ഗുണഭോക്താക്കൾ ഉണ്ടായെന്നും ഭരണപത്രികയിൽ ഉണ്ടാകുമെന്നാണ് പാർട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. ഇത് കൃത്യമായി ആളുകളിലേക്ക്, പ്രത്യേകിച്ച് ബി ജെ പിക്ക് കാര്യമായ പ്രചരണ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിലെ ആളുകളിലേക്ക് എത്തിക്കാനായിരിക്കും ഭരണപത്രിക ഇറക്കുന്നതിലൂടെ ബി ജെ പി ശ്രമിക്കുക. കൂടാതെ, ബി ജെ പിയുടെ 'ഇന്ത്യാ വിഷൻ 2025' പദ്ധതിയും ഇതിൽ വ്യക്തമാക്കും.

കൂടാതെ, ഭരണത്തിലെത്തിയാൽ അടുത്ത അഞ്ചുവർഷം എന്തൊക്കെ ചെയ്യാനാണ് ബി ജെ പിയുടെ പദ്ധതിയെന്നും ഭരണപത്രികയിൽ വ്യക്തമാക്കും. ഇതിനു മുമ്പ് ബി.ജെ.പിയുടെ നേതൃത്വത്തിൽ എൻ ഡി എ സർക്കാർ അധികാരത്തിൽ വന്നിരുന്നുവെങ്കിലും ബി ജെ പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ച സർക്കാരായിരുന്നു കഴിഞ്ഞ വർഷത്തേത്. അതുകൊണ്ടു തന്നെ കഴിഞ്ഞ അഞ്ചുവർഷത്തെ കേന്ദ്രസർക്കാർ നേട്ടങ്ങൾ തങ്ങളുടെ മാത്രം നേട്ടമാക്കി ഉയർത്തിക്കാട്ടി വോട്ട് തേടാനായിരിക്കും ബി ജെ പി ശ്രമിക്കുക.

First published: February 21, 2019, 9:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading